ആധാർ വിവരങ്ങൾ CIA ചോർത്തി എന്ന വാർത്തയിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് പറയുക പ്രയാസമാണ്. അങ്ങനെ സംഭവിക്കാനുള്ള വലിയ സാധ്യതകൾ ഉണ്ട് എന്ന് മാത്രം ഇപ്പോൾ പറയുന്നു.Exfiltration എന്നാണ് പറയുക. വിവരങ്ങൾ ഗോപ്യമായി ചോർത്തിയെടുക്കുന്ന കലാപരിപാടി. പല വേഷങ്ങളിൽ എത്തുന്ന ചാര സോഫ്റ്റ് വെയറുകളായി വിദേശ രാജ്യങ്ങളിലെ പ്രധാന വിവരങ്ങൾ ചോർത്താൻ ഉള്ള പദ്ധതികൾ CIA യ്ക്ക് ഉണ്ട്. VLC പ്ലേയറായോ, ആന്റി വയറസ് ആയോ ഒക്കെ വേഷം മാറി എത്തുന്ന ചാരന്മാർ ബാക് ഗ്രൗണ്ടിൽ വിവര ശേഖരണം നടത്തുന്നു.ബയോമെട്രിക് യന്ത്രങ്ങളുടെ ഡ്രൈവർ-അപ്‌ഡേറ്റുകളായി വേഷം മാറി എത്തുന്ന സോഫ്റ്വെയറുകൾ ഉപയോഗിച് exfiltration നടത്താനുള്ള പരിപാടി CIA ക്ക് ഉണ്ട് എന്നാണ് WikiLeaks ഇന്നലെ പുറത്തു വിട്ട രേഖകൾ വ്യക്തമാക്കുന്നത്. ക്രോസ്‌മാച്, എൽ1 ഐഡന്ററ്റി സൊലൂഷൻ, accenture, തുടങ്ങി ആധാർ പദ്ധതിയുടെ ഭാഗമായ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും അമേരിക്കൻ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സുമായി അഭേദ്യമായവിധം ബന്ധപ്പെട്ടു കിടക്കുന്നു. ഈ കമ്പനികളുടെ യന്ത്രങ്ങളും സോഫ്റ്റ് വെയറുകളുമാണ് UIDAI ഉപയോഗിക്കുന്നത്.
അവ കോംപ്രമൈസ് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ.എന്നിരുന്നാലും വാർത്തയോടുള്ള UIDAI യുടെയും ഗവണ്മെന്റിന്റെയും പ്രതികരണമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. വിവരങ്ങൾ ചോരില്ല. ഞങ്ങൾ അണ്ടകഡാഹത്തിലെ ഏറ്റവും വലിയ എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നു എന്നാണ് പറഞ്ഞത്. സൈബർ സെക്യൂരിറ്റിയുടെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുപോലും യാതൊരു ധാരണയുമില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത് എന്നതാണ് വെളിപ്പെടുന്നത്. വിവരം നേരിട്ടു ചോർത്തിയെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടെങ്കിൽ അവിടെ തീർന്നു എല്ലാം. അത്തരത്തിൽ physical access ഉണ്ടാകുന്നതിന് തുല്യമായ സാഹചര്യം ആണ് CIA പ്ലാൻ. ബയോമെട്രിക് വിവരശേഖരണം, വെരിഫിക്കേഷൻ ഘട്ടങ്ങളിൽ, ഡിവൈസ് ഡ്രൈവർ ലെവലിൽ പുറം വാതിലിലൂടെ വിവരങ്ങൾ ചോർത്തുന്നതാണ് പരിപാടി.(അതിന്റെ സാധ്യതയും വ്യാപ്തിയും അന്വേഷണ വിധേയമാക്കേണ്ടത്ഉണ്ട്) അവിടെ എൻക്രിപ്‌ഷന് എന്താണ് പ്രസക്തി?CIA വാർത്തയെക്കാൾ ഭയപ്പെടുത്തുന്നത് അധികാരികളുടെ അഞ്ജത ആണ്. സുരക്ഷാ ഭീഷണി ഉണ്ടാക്കാൻ CIA ഒന്നും വേണ്ട, ഏത് നീർക്കോലി വിചാരിച്ചാലും കഴിയും എന്ന അവസ്ഥയെ നാം ഭയപ്പെടുക തന്നെ വേണം.