Home Blog Page 14

കൊറോണക്കാലത്തെ ഇന്ത്യ; വിശപ്പും സ്വാതന്ത്ര്യവും

ജനാധിപത്യത്തിന് തെരഞ്ഞെടുപ്പുകൾ എന്നുകൂടി അർത്ഥമുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന കേവല ആചാരം മാത്രമല്ല അത്. രാഷ്ട്രവ്യവവഹാരങ്ങളുടെ തെരഞ്ഞെടുപ്പാണത്; ആശയങ്ങളുടെ, ദർശനങ്ങളുടെ, നയങ്ങളുടെ, സമീപനങ്ങളുടെ ഒക്കെ തെരഞ്ഞെടുപ്പ്. എന്നാൽ അസാധാരണമായ ചരിത്ര സന്ധികളിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാകുന്നു. ദേശതാത്പര്യത്തെക്കുറിച്ചു മാത്രമാണ് സംസാരം. സർക്കാർ ഒരു തീരുമാനം എടുക്കുന്നു, പ്രതിപക്ഷം അതിനെ പിന്താങ്ങുന്നു, ജനങ്ങൾ അത് അനുസരിക്കുന്നു. ചർച്ചകൾ ഇല്ല. സംവാദങ്ങൾ ഇല്ല. പഠനങ്ങൾ ഇല്ല. തെരഞ്ഞെടുപ്പുകൾ ഇല്ല. ഒരു രാഷ്ട്രവ്യവഹാരം എന്ന അർത്ഥത്തിൽ ജനാധിപത്യം റദ്ദു ചെയ്യപ്പെടുന്നു. 
കൊറോണ എന്ന മഹാമാരി നമ്മളെ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത് അത്തരമൊരു ഘട്ടത്തിലാണ്. ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്ത ഒരു സ്നിഗ്ധ ഘട്ടത്തിൽ. “നമ്മൾ ഒരു യുദ്ധമുഖത്താണ്” എല്ലാ രാഷ്ട്ര നേതാക്കളും പറയുന്നു. സാധാരണ നിലയിൽ മാസങ്ങളുടെയോ വർഷങ്ങളുടെയോ കൂടിയാലോചനകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ എടുക്കുന്നു. നടപ്പിലാക്കുന്നു. മഹാമാരി എല്ലായിടങ്ങളിലും ഏറെക്കുറെ സമാനമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും രാഷ്ട്രങ്ങളുടെ പ്രതികരണങ്ങൾ പലതരത്തിൽ ആണ്. ചിലർ സമ്പൂർണമായി രാജ്യം അടച്ചിടുന്നു. ചിലർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. മറ്റുചിലർ മിലിറ്ററി സർവേയിലൻസ് സംവിധാനങ്ങൾ വ്യാപകമാക്കുന്നു. ഒരു കാര്യത്തിൽ മാത്രമാണ് രാജ്യങ്ങൾക്ക് പൊതുവെ ഏകതാനതയുള്ളത്. ആരംഭത്തിലെ നിഷ്ക്രിയത്വമാണത്! 
ഭരണകൂട നിസ്സംഗത
ചൈന മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ വലിയ വീഴ്ചകൾ വരുത്തിയതായി കാണാം. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി ഇങ്ങനെയൊരു പുതിയ വൈറസ് വ്യാപനം ഉണ്ടെന്നു തിരിച്ചറിഞ്ഞു മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലീ വേൻലിയാങിനെ സമൂഹത്തിൽ പരിഭ്രാന്തിയുണ്ടാക്കുന്ന അസത്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി  ശിക്ഷിക്കാനാണ് അവിടുത്തെ ഏകാധിപത്യ ഭരണകൂടം ശ്രമിച്ചത്. തുടർന്ന് ഇത് സർക്കാർ ടെലിവിഷൻ ചാനലിലൂടെ പ്രദർശിപ്പിച്ചു. പുതിയതരം ന്യൂമോണിയ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നു ഔദ്യോഗിക അറിയിപ്പ് നൽകി വുഹാൻ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. പിന്നീട് മൂന്നാഴ്ച ഈ വ്യാജ പ്രസ്താവന തുടർന്നു. ലോകാരോഗ്യ സംഘടനയോടും കളവ് പറഞ്ഞു. ചൈനക്കാർ  അഭംഗുരം ലോകസഞ്ചാരം തുടർന്നു. ജനങ്ങൾ പരസ്പരം ഇടപഴുകി. ഇക്കാലയളവിൽ അസുഖം ലോകം മുഴുവൻ വ്യാപിച്ചു. വിവരങ്ങൾ മറച്ചു വയ്ക്കാനുള്ള ശ്രമത്തിലൂടെ വിലപ്പെട്ട ദിവസങ്ങൾ ചൈന നഷ്ടപ്പെടുത്തി. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു എന്നുവന്നപ്പോൾ ഒരു ഏകാധിപത്യ രാജ്യത്തിനു മാത്രം സാധിക്കുന്ന ഭീകരമായ തരത്തിൽ രോഗത്തെ അടിച്ചമർത്തുകയായിരുന്നു.
പിന്നീട് രോഗകേന്ദ്രമായി മാറിയ ഇറ്റലിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സമാനമായ അലംഭാവം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ആശുപത്രികളിൽ പോലും അവശ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറായില്ല. മലിന്യനിക്ഷേപത്തിനുള്ള പ്ലാസ്റ്റിക്ക് കൂടുകൾ വെട്ടിയൊട്ടിച്ചു സുരക്ഷാ വസ്ത്രങ്ങൾ ഉണ്ടാക്കി ജോലിചെയ്യേണ്ടി വരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദുരിതം നമ്മൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ പോലും കാണുകയാണ്. ഇന്ത്യയിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല.
ഇന്ത്യയുടെ പ്രതികരണം
ജനുവരി 21ന് ചൈന കോവിഡ് ഒരു മഹാമാരിയാണ് എന്നു പ്രഖ്യാപിച്ചതാണ്. ഉടനെ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും എത്തി. ജനുവരി 24 ആയപ്പോഴേക്കും ഇതൊരു ആഗോള പ്രശ്നമാകും എന്ന മുന്നറിയിപ്പ് വന്നു. മാർച്ച് 13-ന് രോഗത്തിന്റെ പുതിയ പ്രഭവകേന്ദ്രം ഇറ്റലി ആണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഫെബ്രുവരി 23-ന് തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നതാണ്. എന്നിരുന്നാലും, യാത്രാ വിലക്കുകൾ നേരത്തെ ഏർപ്പെടുത്തി എന്നല്ലാതെ മറ്റു തയ്യാറെടുപ്പുകൾ ഒന്നും ഇന്ത്യാ ഗവണ്മെന്റും സ്വീകരിച്ചിരുന്നില്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുകയും വളരെ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത കേരളം മാത്രമാണ് ഒരു അപവാദം. പക്ഷെ പല കാര്യങ്ങളിലും ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന വിഷയം അല്ല ഇത്. ഉദാഹരണത്തിന് കൊറോണ പരിശോധന സംവിധാനങ്ങൾ പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തിലാണ്. കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുൾപ്പടെ ആവശ്യപ്പെടുന്നത് നിരന്തരമായ, സാർവത്രികമായ രോഗനിർണയമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മയും ആവശ്യത്തിന് ടെസ്റ്റിങ് സൗകര്യങ്ങൾ ഇല്ലാത്തതാണ്. പക്ഷെ ഗവണ്മെന്റ് ഉണർന്നത് വളരെ വൈകിയാണ്. ടെസ്റ്റിംഗും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും ഒരുക്കുന്നതിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അതിലേറെ ഗുരുതരമായ പ്രശ്നം പെട്ടെന്നുള്ള ലോക്ക്ഡൗണ് പ്രഖ്യാപനവും പൊതുഗതാഗത നിരോധനവും ഉണ്ടാക്കാൻ പോകുന്ന വലിയ മാനുഷിക ദുരിതം മുൻകൂട്ടി കാണാൻ കഴിയാതിരുന്നതാണ്. അതിന് ഉതകുന്ന പരിഹാര നടപടികൾ സ്വീകരിക്കാതിരുന്നതാണ്.
ലോക്ക്ഡൗണ് ഭരണതലത്തിൽ ഏറ്റവും ഏളുപ്പത്തിൽ എടുക്കാൻ  കഴിയുന്ന തീരുമാനമാണ്. മറ്റു മുന്നൊരുക്കങ്ങൾക്ക് ഒരുപാട് കൂടിയാലോചനകളും പഠനങ്ങളും ദിശാബോധമുള്ള നേതൃത്വവും അനിവാര്യമാണ്. മാത്രമല്ല, തങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന പ്രതീതി അനായാസം സൃഷ്‌ടക്കാനും കഴിയും. യുദ്ധകാലാടിസ്ഥാത്തിൽ ഉള്ള നടപടികൾ ആണെന്നാണ് പൊതു അഭിപ്രായം. നമ്മൾ ഒരു യുദ്ധമുഖത്താണ് എന്ന് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആവർത്തിച്ചു പറയുന്നു. ലോകരാജ്യങ്ങളെല്ലാം യുദ്ധങ്ങൾക്കും ആയുധങ്ങൾക്കും വേണ്ടി നീക്കി വയ്ക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും പൊതു ജന ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നീക്കി വച്ചിരുന്നെങ്കിൽ ഇത്രമേൽ ഭീകരമായ ഒരു ദുരിതമുഖത്തിലേക്ക് ലോകജനത നീങ്ങില്ലായിരുന്നു. പ്രശ്നം കൊറോണ എന്ന മഹാമാരി മാത്രമല്ല, പട്ടിണി കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് പട്ടിണി മൂലമാണ്. വിശപ്പ്, ഭീകരമായ അവസ്ഥയാണ്. അത് അനുഭവിക്കാത്തവർക്ക് മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുമാണ്. നമുക്കു ചുറ്റും ഒന്നു കണ്ണു തുറന്നു നോക്കുക.
നമ്മുടെ തെരുവുകൾ ഒരു പക്ഷെ വിഭജനത്തിന്‌ ശേഷം രാജ്യം കണ്ട   ഏറ്റവും വലിയ കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും ദരിദ്രരായ മനുഷ്യർ, കൂലിവേലക്കാർ, റിക്ഷ ചവിട്ടുന്നവർ, വഴി വാണിഭക്കാർ, തോട്ടിപ്പണി ചെയ്യുന്നവർ, ജീവിക്കുവാനും കുടുംബം പോറ്റാനും പണിയെടുക്കേണ്ടി വന്നതിനാൽ ബാല്യവും സ്വപ്നങ്ങളും നഷ്ടപ്പെടുത്തേണ്ടി വന്ന അനേകം ബാലകർ…എല്ലാവരും പരിഭ്രാന്തരായി ഇന്നലെവരെ തങ്ങൾക്ക് അഭയമായിരുന്ന മഹാനഗരങ്ങളും തൊഴിലിടങ്ങളും വിട്ട് സ്വന്തം ഗ്രാമങ്ങളുടെ നിത്യ ദാരിദ്ര്യത്തിലേക്ക് പോകുകയാണ്.  ഇതിനു മുൻപ് സമാനമായ കാഴ്ച നമ്മൾ കണ്ടത് നോട്ടുറദ്ദാക്കലിനെ തുടർന്നായിരുന്നു. അന്ന് പക്ഷേ, യാത്ര ചെയ്യാൻ വാഹനങ്ങൾ എങ്കിലും ഉണ്ടായിരുന്നു. ഇന്ന് അവർ നടക്കുകയാണ്. കൈയിൽ കിട്ടിയതെല്ലാം വാരിക്കെട്ടി, തലയിലേന്തി സ്ത്രീകളും കുഞ്ഞുങ്ങളും, ഇതരശേഷിക്കാരും എല്ലാം… മുന്നൂറും നാനൂറും കിലോമീറ്റർ വരെ നടക്കേണ്ടി വരുന്നവർ ഉണ്ട്. “ഞങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. പൊയ്ക്കോളാനാണ് പറഞ്ഞിരിക്കുന്നത്. കിടക്കാൻ ഇടമില്ല, ഭക്ഷണമില്ല, ഗ്രാമത്തിലാണെങ്കിൽ വെള്ളമെങ്കിലും കിട്ടുമല്ലോ.” അവർ  പറയുന്നു.
 മാർച്ച് 24-ന് രാത്രി എട്ടു മണിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ, കൊറോണ രോഗം പടർന്നു പിടിക്കുന്നതുകൊണ്ട്  രാജ്യം മുഴുവൻ അടിച്ചിടുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനൊപ്പം നിശ്ചലമായതാണ് അവരുടെ ജീവിതം.നമുക്ക് പരിചിതമല്ലാത്ത ഒരു അനുഭവമാണിത്, ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്തത്. പ്രശ്‌നപരിഹാരത്തിന് ഗവൺമെന്റുകൾ ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, കേരളത്തിലേതുപോലെയല്ല ഇന്ത്യയിലെ പൊതു സാഹചര്യം. എൺപതു കോടി ദരിദ്രർ ഉള്ള രാജ്യമാണ്. അതിൽ സിംഹഭാഗത്തിനും ദിവസേന 100 രൂപയിൽ താഴെയാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ നാലിൽ മൂന്നു ഭാഗവും അസംഘടിത  മേഖലയിലാണ്. സാധാരണ സാഹചര്യത്തിൽ പോലും പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങൾ ഇരുപതു കോടിയിലേറെയാണ്. കോടിക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്. പതിനെട്ടു ലക്ഷം മനുഷ്യർ തലചായ്ക്കാൻ ഒരു കൂര പോലും ഇല്ലാത്തവരാണ്. ഈ കണക്ക് കുറവാകാനാണ് സാധ്യത. 2011-ലെ സെൻസസ് വിവരമാണ്. ഡൽഹിയിലെ മാത്രം കണക്കെടുത്താൽ 2011-ലെ സെൻസസ് പ്രകാരം 46724 ഭവന രഹിതരാണ് ഉള്ളത്. എന്നാൽ ദൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 1.5 ലക്ഷം മനുഷ്യരാണ് വീടില്ലാതെ ജീവിക്കുന്നത്. അങ്ങനെ നോക്കിയാൽ രാജ്യത്ത് എത്രയോ കോടി ഭവനരഹിതർ ഉണ്ടായേക്കാം. വീടുള്ളവരിൽ തന്നെ അഞ്ചു ശതമാനം ആളുകൾക്കാണ് സ്വന്തമായി ഒറ്റയ്ക്കൊരു മുറി ഉള്ളത്. ഒരു കൊച്ചു വീട്ടിൽ അഞ്ചും പത്തും ആളുകൾ താമസിക്കുന്നതാണ് കൂടുതലും.  ഇത് കേവലം കണക്കുകളല്ല; ജീവിതങ്ങൾ കൂടിയാണ്. 
ഇതെഴുതുമ്പോൾ ലോക്ക്ഡൗണ് മൂലമുള്ള 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിലെ മൊറീന സ്വദേശിയായ രൻവീർ സിംഗ് ആയിരുന്നു ആദ്യ ഇര. ഡൽഹിയിൽ ഡെലിവറിബോയ്‌ ആയി ജോലി ചെയ്യുകയായിരുന്നു ഈ 38 കാരൻ. 368 മിലോമീറ്ററുകൾ താണ്ടി സ്വന്തം കുടുംബത്തിൽ എത്തുവാനുള്ള കാൽനട യാത്രയ്ക്കിടെയാണ് അയാൾ കുഴഞ്ഞു വീണു മരിച്ചത്. വീട്ടിലേക്ക് ഇനിയുമുണ്ടായിരുന്നു 80 കിലോമീറ്റർ. ബിഹാറിൽ വിശന്നു മരിച്ചത് ഒരു 11 വയസുകാരിയാണ്. ഓരോ മരണവും രാജ്യത്തെ ദർദ്രരിൽ ദരിദ്രരായവരോടുള്ള നമ്മുടെ സമീപനത്തെ അടയാളപ്പെടുത്തുന്നുണ്ട്.  
അടച്ചിടലും, ഏകാന്തവാസവും, സാമൂഹ്യ അകലവും എല്ലാം നല്ല രോഗ പ്രതിരോധ മാർഗങ്ങളാണ്; തനിച്ചിരിക്കാൻ വീടും, പട്ടിണികിടക്കാതിരിക്കാൻ പാങ്ങും ഉള്ളവന്. അതിനു കഴിയാത്തവന് ഓരോ ദിവസവും ദുരിതത്തിന്റെ സൂചിമുനയിൽ ആയിരിക്കും ജീവിതം. ഒരു ദിവസം പണിക്കു പോകാൻ പറ്റിയില്ലെങ്കിൽ പട്ടിണിയാകുന്നവരാണ് രാജ്യത്തെ തൊഴിലാളികളിലധികവും. ഈ മനുഷ്യരോടാണ് നമ്മൾ 21 ദിവസം വീട്ടിൽ ഹാൻഡ് വാഷിട്ടു കൈ കഴുകി, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഇരിക്കാൻ പറയുന്നത്.  കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ അവർക്കെങ്ങനെ പുറത്തിറങ്ങാതിരിക്കാനാകും?
ഇക്കാര്യത്തിൽ ചൈനയെ മാതൃകയാക്കാൻ നമുക്ക് കഴിയില്ല. അവിടെയുള്ളത് ഒരു ഏകാധിപത്യ ഭരണസംവിധാനമാണ്. ഗവണ്മെന്റിന് സമ്പൂർണ നിയന്ത്രണമുള്ള സംഘടിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് നിലവിലുള്ളത്. ചൈനയുടെ കൈവശമുള്ള വിഭവങ്ങളും സംവിധാനങ്ങാകും ആരോഗ്യരക്ഷാ സൗകര്യങ്ങളും നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. ഓരോരോ വീട്ടിലും നേരിട്ട് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുവാനുളള വിപുലമായ വിതരണ ശൃംഖല ചൈനക്കുണ്ട്.
ഗവണ്മെന്റ് പ്രഖ്യാപിച്ച സമാശ്വാസ നടപടികൾ എല്ലാം നല്ലതു തന്നെ. എന്നിരുന്നാലും അത് എത്രപേരുടെ ഇടയിലേക്ക് എത്തും എന്നത് ഒരു ചോദ്യചിഹ്നമാണ്. പൊതുവിതരണ സംവിധാനം വഴി നൽകുന്ന റേഷനുകളും മറ്റും കുടിയേറ്റ/അതിഥി തൊഴിലാളികളിലേക്ക് എങ്ങനെയാണ് എത്തുക? പലരും ഒരു റേഷൻ കാർഡ് പോലും ഇല്ലാത്തവരാണ്. ഉണ്ടെങ്കിൽ തന്നെ അത് അവരുടെ ഗ്രാമങ്ങളിലുള്ള കുടുംബങ്ങളിൽ ആയിരിക്കാനാണ് സാധ്യത. കർഷകർക്ക് പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ  യോജനയുടെ ഭാഗമായി ലഭ്യമാകേണ്ട 2000 രൂപ ആശ്വാസകരമായിരിക്കും, പക്ഷെ ആരാണ് കർഷകൻ എന്നത് ഒരു വലിയ ചോദ്യമാണ്. സ്വന്തമായി ഭൂമി ഇല്ലാത്തവന്, പട്ടയമില്ലാത്ത ഭൂമിയിൽ ജീവിക്കുന്നവന്, പാട്ടത്തിന് കൃഷി ചെയ്യുന്നവന്, ഒക്കെ എങ്ങനെയാണ് ഈ സഹായം ലഭിക്കുക? ജൻ ധൻ അക്കൗണ്ടുകളിലൂടെ നൽകുന്ന 500 രൂപ കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാനാകും? നിർമാണ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം നൽകുന്നുണ്ട്; പക്ഷേ തൊഴിലാളികളിൽ എത്രപേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്? എൻ.ഡി.ടി.വി.-യിൽ രവീഷ് കുമാർ അത്തരമൊരു അന്വേഷണം നടത്തിയിരുന്നു. പത്തു ലക്ഷം നിർമാണ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നു കരുതുന്ന ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഏകദേശം അര ലക്ഷം പേർ മാത്രമാണ്. റിക്ഷാ വലിക്കുന്നവർ, ചുമട്ടു തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ അങ്ങനെ എത്രയധികം ആളുകളുടെ ജീവിതമാണ് വഴി മുട്ടി നിൽക്കുന്നത്. ബാലവേല ചെയ്യുന്നവരും തോട്ടിപ്പണിക്കാരും ഒന്നും ഒരു കാരണവശാലും ഒരിടത്തും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരാണ്. എന്നാൽ ഏറ്റവും അവശ വിഭാഗവും അവർ തന്നെ. എന്തു സഹായമാണ് നമുക്ക് നൽകാൻ ആവുക? മഹനഗരങ്ങളിലെ ചേരികളിൽ, ഒരു മുറിയിൽ അഞ്ചും പത്തും ആളുകൾ കഴിയുന്ന ഇടങ്ങളിൽ, ടിൻ ഷീറ്റുകൾക്കു കീഴെ വെന്തുരുകിയെത്രനാൾ അവർ കഴിയണം?
21 ദിവസം കഴിയുമ്പോൾ സ്ഥിതികൾ പഴയപടിയാകും എന്ന് ആർക്കും പറയാനാവില്ല. രാജ്യത്ത് കോവിഡ് മൂന്നാം സ്റ്റേജിലേക്ക്, സാമൂഹ്യ വ്യാപനത്തിന്റെ തലത്തിലേക്ക് എത്തി എന്നാണ് പറയുന്നത്. ആർക്കൊക്കെ എവിടെയൊക്കെ, വ്യാപനം ഉണ്ടായിട്ടുണ്ട് എന്ന് അറിയാനുള്ള ടെസ്റ്റിങ് നമ്മൾ നടത്തിയിട്ടില്ല. യാതൊരു മുന്നൊരുക്കങ്ങളും അവധാനതയും ഇല്ലാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നു തോന്നുന്നു. ഇത്തരം സുപ്രധാന വിഷയങ്ങളിലെങ്കിലും രാത്രി 8 മണിക്കുള്ള പ്രൈം-ടൈം നാടകീയതയാണോ രാജ്യത്തിന് ആവശ്യമെന്ന് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗത്തിന് ശേഷം പതിനായിരക്കണക്കിന് ജനങ്ങളാണ് ഇന്ത്യയുടെ തെരുവുകളിലും, ബൽക്കണികളിലും, അപ്പർട്ട്മെന്റുകളുടെ മുറ്റത്തും പിഞ്ഞാണം കൊട്ടി കോവിഡിനെ ഓടിക്കുവാൻ അണിനിരന്നത്. വിദേശയാത്രികരുമായി യാതൊരു ബന്ധവും കണ്ടെത്താനാകാത്ത ഒരു കോവിഡ് ബാധിതനെ കണ്ടെത്തിയ ഉത്തർപ്രദേശിലെ ഫിലിബിതിൽ, അന്ന് ജില്ലാ മജിസ്ട്രേറ്റും എസ്.പി.യും പാട്ടകൊട്ടി, മുദ്രാവാക്യം വിളിച്ചു നടക്കുന്ന ഒരു ജാഥ നയിച്ചുകൊണ്ടു പോകുന്ന കാഴ്ച നമ്മൾ കണ്ടു. കൈ കൊട്ടൽ കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എല്ലാ അവസരങ്ങളിലും അദ്ദേഹം അനുവർത്തിക്കാറുള്ള ഒരു സിംബോളിക്ക് ഗിമ്മിക്; അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇറ്റലിയിലും സ്പെയിനിലും ബ്രസീലിലും ഒക്കെ പൊതുജനം സ്വയം ചെയ്ത ഒരു പരിപാടി പക്ഷെ ഇവിടെ, സർക്കാർ പോളിസി ആയപ്പോൾ കഥമാറി. 
ഈ പറയുന്നതിനെല്ലാം ആത്മീയ-ശാസ്ത്രീയ-സാമ്പത്തിക-രാഷ്ട്രീയ -ദാർശനിക പശ്ചാത്തലം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാതെ സമാധാനം ഇല്ലാത്ത ഭക്‌തർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കപട ശാസ്ത്രക്കുറിപ്പുകൾ പ്രചരിപ്പിച്ചു. വൈകീട്ട് പാട്ട കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന് പലരും ആത്മാർത്ഥമായി വിശ്വസിച്ചു. സർക്കാർ അറിയിപ്പുകൾ പൊതു ജനങ്ങളിൽ എത്തിക്കാൻ പലപ്പോഴും പബ്ലിക്ക് റിലേഷൻസ് ഡിപ്പാട്ടമെന്റ് ഉപയോഗപ്പെടുത്താറുള്ള അമിതാഭ് ബച്ചനും രജനീകാന്തും മോഹൻലാലും ഉൾപ്പടെ പല സെലിബ്രിറ്റികളും അത് ഏറ്റു പിടിച്ചു. ഒപ്പം ഇത് ഒരു രാഷ്ട്രീയ ആഹ്വാനം ആയിക്കൂടി പ്രചരിക്കപ്പെട്ടപ്പോൾ കൈകൊട്ടും പിഞ്ഞാണം മുട്ടലും ശക്തിപ്രകടനം കൂടി ആയി. മറ്റു രാജ്യങ്ങളിലെ നേരമ്പോക്കും, ജനങ്ങൾ വിവേകപൂർവ്വം ചെയ്യുന്ന ഒരു അഭിനന്ദന രീതിയും നമ്മുടെ സർക്കാരിന്റെ ഔദ്യോഗിക നയവും പ്രതിരോധ മാർഗവും ആവുന്നതിലെ അപകടം ആണിത്.
രണ്ടാമത്തെ അഭിസംബോധന കഴിഞ്ഞപ്പോൾ വന്നത് അതിലും അപകടകരമായ പാലായനങ്ങളുടെ തുടക്കമാണ്. ഒരുപക്ഷേ, ഈ രാജ്യത്തെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതം മനസിൽ കാണുവാൻ കഴിയുന്ന ആരെങ്കിലും നയരൂപീകരണ തലത്തിൽ ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യം മുന്നിൽ കാണുമായിരുന്നു. ഈ മനുഷ്യരെ പരിഗണിക്കുമായിരുന്നു. അവർക്ക് അതതിടങ്ങളിൽ സുരക്ഷിതമായി പാർക്കുവാനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച് 8 മണി വർത്തമാനത്തിൽ ഒന്നു പരാമര്ശിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഉറപ്പും ആത്മവിശ്വാസവും അവർക്ക് പകർന്നു നൽകുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. വിദേശത്തു കുടുങ്ങിയ ഇന്ത്യൻ വംശജർക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയ ഗവണ്മെന്റ് എന്തുകൊണ്ട് സ്വന്തം നാട്ടിലെ ഈ മനുഷ്യരെ കണ്ടില്ല എന്നു ചോദിച്ചാൽ അതു രാജ്യദ്രോഹമാകുമോ?
ലോക്ക്ഡൗണ് ഒരു പരിഹാരമാണോ
സാമൂഹിക വ്യാപനം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കിൽ അടച്ചിടലിന്റെ ആദ്യ ദിവസങ്ങളിൽ  തന്നെ അത് ഈ ദരിദ്രകോടികൾക്കിടയിൽ പടർന്നിരിക്കണം. ലോകാരോഗ്യ സംഘടന പറയുന്നതും രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളുടെ അനുഭവവും പറയുന്നത് കോവിഡിനെതിരെയുള്ള ആദ്യ ആയുധം പരമാവാധി ടെസ്റ്റ് നടത്തുക എന്നുള്ളതാണ്. ടെസ്റ്റ് നടത്തി കൊറോണ ബാധിതരെ കണ്ടെത്തി, അവരെ ഏകാന്ത വാസത്തിന് അയയ്ച്ച്‌, അവരുമായി ബന്ധ‌പ്പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വളരെ ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. എന്നാൽ നമ്മൾ ലോകത്ത് ഏറ്റവും കുറച്ചു ടെസ്റ്റുകൾ നടത്തുന്ന രാജ്യങ്ങൾക്കൊപ്പമാണ്. വിപുലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ എബോള കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലൊക്കെ പരീക്ഷിച്ചതുപോലെ താത്കാലിക ‘കൊറോണ സ്‌ക്രീനിംഗ് കിയോസ്കുകൾ’ സ്ഥാപിക്കാവുന്നതാണ്.ഇതുപോലുള്ള നടപടികളൊന്നും കാര്യക്ഷമമായി നടന്നു വരുന്നതായി കാണുന്നില്ല. എന്താണ് തങ്ങളുടെ പദ്ധതി എന്നു ജനങ്ങളോട് വിശദീകരിച്ചതായി കാണുന്നില്ല.
സാഹചര്യങ്ങൾ മാറ്റുവാനുള്ള, അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ആത്മാർത്ഥമായ ശ്രമം ഇല്ലെങ്കിൽ 21 ദിവസത്തെ ലോക്ക് ഡൗണ് വിഫലമായിരിക്കും. ലോക്ക് ഡൗണ് വഴി രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുവാൻ നമുക്ക് കഴിഞ്ഞു എന്നുവന്നാലും  കാര്യങ്ങൾ ഇതുപോലെ തന്നെ തുടർന്നാൽ ലോക്ക്ഡൗണ് അവസാനിക്കുന്ന ദിവസം അതു ഒരു സുനാമിപോലെ തിരിച്ചടിക്കാനുള്ള സാധ്യത നമ്മൾ മുന്നിൽ കാണണം. ഇതുകൊണ്ടൊക്കെയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധൻ മൈക്ക് ഹൈൻ ബി.ബി.സി.യോട് പറഞ്ഞത്: “ലോക്ക്ഡൗണ് കൊണ്ടുമാത്രം കൊറോണയെ തുരത്താൻ എന്ന് ഒരു രാജ്യവും കരുതരുത്. മറ്റു അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ലോക്ക്ഡൗണ് അവസാനിക്കുമ്പോൾ രോഗവും തിരിച്ചെത്തും.” എന്ന്. 
സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തിൽ പോലും ആളുകൾ പുറത്തിറങ്ങി നടക്കാതിരിക്കുകവഴി, ഭൗതീക അകലം കാത്തു സൂക്ഷിക്കുന്നതുവഴി, വൈറസ് പടരുന്നതിന്റെ വേഗത കുറയ്ക്കാം എന്നത് സത്യമാണ്. പക്ഷെ അത് മാത്രമേ കഴിയൂ. യഥാർത്ഥത്തിൽ ലോക്ഡൗണുകളുടെ ഏറ്റവും വലിയ ഗുണം അതുവഴി നമുക്ക് ലഭിക്കുന്ന സമയമാണ്. ആ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്നതുസരിച്ചിരിക്കും നമ്മുടെ അതിജീവന സാധ്യതകൾ. അല്ലാതെ, രോഗാണുക്കൾ എല്ലാം നശിച്ചുപോകുംവരെ രാജ്യം മുഴുവൻ അടച്ചിട്ടുകൊണ്ട് ഒരു രാജ്യത്തിനും കൊറോണയെ തോൽപ്പിക്കാനാവില്ല. 
മറ്റു മാർഗങ്ങൾ
“ഡിക്ഷണറിയിൽ mitigate എന്ന വാക്കിനടുത്ത് militate എന്നൊരു വാക്കുകൂടിയുണ്ട്. പലപ്പോഴും militate-മായി മാറിപ്പോകരുത് എന്ന് മുന്നറിയിപ്പ് നൽകുന്ന  ചെറിയൊരു ചതുരവും കാണും. Mitigate (ലഘൂകരണം) എന്നതിന് സുഗമമാക്കുക എന്ന തരത്തിലാണ് അർത്ഥം വരിക; പക്ഷെ militate എന്നാൽ അടിച്ചേല്പിക്കലാണ്. ഒരു ഏകാധിപത്യ സ്വഭാവം ഉണ്ടതിന്.” വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കേളേജിന്റെ മുൻ പ്രിൻസിപ്പലും അറിയപ്പെടുന്ന എപിഡമോളജിസ്റ്റും ആയ ഡോ. ജയപ്രകാശ് മുളയിൽ പറയുന്നു. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിൽ സമ്പൂർണമായി അടച്ചിടുന്നത് അഭികാമ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലഘൂകരണമാണ് അടിച്ചമർത്തൽ അല്ല നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പറയുന്നത്. കാരണം ഒരു സമ്പൂർണ അടച്ചിടൽ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒരുപക്ഷേ കോവിഡ് ബാധയേക്കാൾ ഭീകരമായിരിക്കും. ചൈനപോലെ സംഘടിത സമൂഹങ്ങൾക്കു മാത്രമേ അതു സാധ്യമാകൂ എന്നാണ് അദ്ദേഹം സൂചിപ്പിയ്ക്കുന്നത്.
പ്രതിരോധത്തിന്റെ വിജയകരമായ ബദലുകൾ നമുക്ക് മറ്റു പല രാജ്യങ്ങളിലും കാണാൻ കഴിയും. 2015- സാർസ് പ്രതിരോധത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും ലോക്ക്ഡൗണിലേക്ക് പോകാതെ തന്നെ രോഗ നിയന്ത്രണം സാധ്യമാക്കിയ രാജ്യങ്ങളാണ്. തുർക്കിയും ഇസ്രയേലും സമ്പൂർണ അടച്ചിടലൊഴിവാക്കിയിട്ടുണ്ട്. സിംഗപ്പൂരിൽ സ്‌കൂളുകൾ പോലും അടച്ചിട്ടില്ല. കുട്ടികളിലെ രോഗബാധ അവഗണനീയമാംവിധം കുറവാണ് എന്നാണ് അധികൃതർ പറയുന്നത്. മറ്റെല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, സാമൂഹ്യ അകലം സൂക്ഷിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നു. മുഖംമൂടികൾ വ്യാപകമായി ഉപയോഗിക്കുന്നു. രോഗ ലക്ഷണം ഉള്ളവരെ കൃത്യമായി കണ്ടെത്തുന്നതിന് വ്യാപകമായി ടെസ്റ്റുകൾ നടത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന നിരക്ക് ഉള്ള രാജ്യം തെക്കൻകൊറിയയാണ്. രോഗികളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നു. അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ഒറ്റയ്ക്ക് തമാസിപ്പിക്കുന്നു. അതിനായി പ്രത്യേകം ആശുപത്രികളും സൗകര്യങ്ങളും ഒരുക്കുന്നു. കഴിയാവുന്നത്ര ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കുന്നു. ഒപ്പം പ്രശ്‌നത്തോട് ഒരു തുറന്ന സമീപനം സ്വീകരിക്കുന്നു.
സുതാര്യതയാണ് ഈ മാതൃകയുടെ മുഖമുദ്ര എന്നു പറയാം. വിവരങ്ങൾ പൊതു ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ച ചൈനീസ് മോഡലിൽ നിന്നും വ്യത്യസ്തമായി വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുവാൻ ഭരണകൂടം സദാ ശ്രമിക്കുന്നു. രോഗ സംബന്ധിയായ കണക്കുകൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ എല്ല മനുഷ്യരിലേക്കും എത്തുന്നുണ്ട്. നിർബന്ധിത ലോക്ക്ഡൗണിന് പകരം എല്ലാവരെയും ഇക്കാര്യങ്ങളെക്കുറിച്ചു ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായകം ആണെന്ന് സാർസ്, എബോള തുടങ്ങിയ വ്യാധികൾ നേരിട്ടപ്പോഴുള്ള അനുഭവം നമ്മോടു പറയുന്നു.ഒപ്പം ആധുനിക വൻ-വിവര-വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് രോഗത്തെയും രോഗബാധിതരെയും കൃത്യമായി ട്രാക്ക് ചെയ്യൂന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ഈ രാജ്യങ്ങൾ. മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് രോഗ നിരീക്ഷണത്തിനുള്ള വിപുലമായ സാങ്കേതിക പ്ലാറ്ഫോം ആണ് ഉള്ളത്. ഇതുവച്ച്, കാടടച്ചു വെടി വയ്ക്കാതെ, കൃത്യമായി വിവരങ്ങൾ നിരീക്ഷിച്ച്, ടാർഗെറ്റഡ് ഐസൊലേഷൻ ഒരുക്കുന്നു.
 സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ രാജ്യങ്ങളെല്ലാം തന്നെ ഇത്തരം അടിസ്ഥാന കാര്യങ്ങളിലേക്ക് തുടക്കത്തിൽ ശ്രദ്ധകൊടുക്കുകയോ, മറ്റു മാർഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്നു കാണാം. ബ്രിട്ടൻ ആണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല എന്ന നയമാണ് ആദ്യം സ്വീകരിച്ചത്. അതുകൊണ്ടു തന്നെ അതുപേക്ഷിച് കടുത്ത നിലപാടുകളിലേക്ക് പോകേണ്ടി വന്നു. നയംമാറ്റത്തിനുള്ള പ്രധാനകാരണം ഇംപീരിയൽ കോളേജ് നടത്തിയ ഒരു പഠനമാണ്. ഈ പഠനമാണ് ലോകത്തിലെ പല രാജ്യങ്ങളിലെയും നയങ്ങളെ സ്വാധീനിച്ചത് എന്നു കാണാം. 5 ലക്ഷം പേരെങ്കിലും ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരണപ്പെടാൻ കാരണമായേക്കാം എന്നായിരുന്നു പഠനം. എന്നാൽ ഇത് ഒരു പീർ-റിവ്യൂഡ് പേപ്പർ അല്ലായിരുന്നു എന്നും. മരണ നിരക്ക് കണക്കു കൂട്ടിയതിൽ പിശകുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നു. ആറായിരത്തിൽ താഴെ മരങ്ങളാണ് അവസാനമായി പറയുന്ന കണക്ക്. ഇന്ത്യയിലെ കാര്യമെടുത്താൽ, ഒരു ദിവസം ടി.ബി. രോഗബാധയാൽ നാലായിരത്തിലേറെ മനുഷ്യർ മരിക്കുന്ന രാജ്യമാണ്. അതുപോലെ മറ്റനവധി രോഗങ്ങൾ. അവർക്കൊക്കെ വേണ്ടി എന്തു പ്രതിരോധ മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കുന്നത് എന്നുകൂടി ഓർക്കണം.
ഇപ്പോൾ തന്നെ എത്ര ആയിരങ്ങളാണ് കാൽനടയായി യാത്ര തുടരുന്നത്. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വണ്ടികൾ ഓടുന്നു എന്ന പ്രതീക്ഷയിൽ തടിച്ചു കൂടുന്നത്. ഇവയിൽ ഒരാൾക്ക് രോഗബാധയുണ്ടെങ്കിൽ നാട് മുഴുവൻ അതു പടരും. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് രോഗവാഹകസംഘങ്ങൾ നടന്നടുക്കുകയാണ്. പല സ്ഥലങ്ങളിലും വഴിയരികിൽ ആളുകൾ ചുമച്ചുകൊണ്ടു വീണു മരിക്കുകയാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ, ഇന്ത്യൻ സഹചര്യങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ് നോട്ടു നിരോധനത്തേക്കാൾ വലിയ ഒരു ദുരന്തമായി മാറുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.
വൈദ്യം ഒരു സമൂഹ്യശാസ്ത്രംകൂടിയാണ്.
മഹാമാരികൾ  ആകസ്മികമായി വന്നു ഭവിക്കുന്നതല്ല. കൃത്യമായ ഒരു പാതയിലൂടെയാണ് അവ പടരുക. പലപ്പോഴും മനുഷ്യനിർമിതമായ അനുകൂല സ്ഥലികളിലൂടെയാണ് രോഗാണുക്കൾ പ്രജനനം ചെയ്തു പടർന്നു പിടിക്കുന്നത്. വുഹാനിലെ മാംസമാർക്കറ്റുകൾ മുതൽ ഇന്ത്യയിലെ ചേരികൾ വരെയുള്ള  നിയതമായ സഞ്ചാരപാതകൾ ഉണ്ട് രോഗാണുക്കൾക്ക്. സമൂഹത്തിലെ ഘടനാദൗര്ബല്യങ്ങളിലൂടെയാണ് അവ സഞ്ചരിക്കുന്നത്. രോഗാണു പാതകളെ സാമൂഹികയാഥാർഥ്യങ്ങളിൽ നിന്നും അടർത്തി മാറ്റി കാണുവാൻ നമുക്ക് കഴിയില്ല . അതിന് കൃത്യമായ വർഗ്ഗവും ജാതിയും എല്ലാമുണ്ട്.  അതിനെ അങ്ങനെ തന്നെ മനസിലാക്കാതെ ഒരു പ്രതിരോധവും നമുക്ക് സാധ്യമാകില്ല. പ്രത്യേകിച്ചും പകർച്ച വ്യാധികൾ പടരുമ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ആരോഗ്യം രാജ്യത്തിന്റെയാകെ ആരോഗ്യത്തെ നിർവചിക്കുന്ന നിർണായക ഘടകമായിരിക്കും. ഇതു മനസിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നാം ആവിഷ്കരിക്കേണ്ടത്. ഇതൊക്കെക്കൊണ്ടാണ് വൈദ്യം ഒരു സാമൂഹ്യ ശാസ്ത്രം കൂടിയാണ് എന്ന് പറയുന്നത്. 
ഏതൊരു മഹാമാരി പടർന്നു പിടിക്കുമ്പോഴും അതിന്റെ ഏറ്റവും വലിയ ഇരകളാകുക സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരായിരിക്കും. അടിസ്ഥാന വർഗങ്ങളാകും ഏറ്റവും   ദുരിതമനുഭവിയ്‌ക്കേണ്ടി വരിക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നവർ. അങ്ങനെയുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നവർ. സമ്പത്തിൽ, ജാതിയിൽ, സാമൂഹ്യ വ്യവഹാരങ്ങളിൽ എല്ലാം താഴേക്കിടയിലുള്ളവർ. ദളിതരും ആദിവാസികളും. മഹാമാരിയുടെ മാത്രമല്ല, അടച്ചിടലുകളുടെയും ഏറ്റവും വലിയ ഇരകളാകുക ഇവർ തന്നെയായിരിക്കും. കൊട്ടാരസമാനമായ ബഹുനില മാളികകളിൽ ഇരുന്നു രാമായണം സീരിയൽ ട്വീറ്റ് ചെയ്യുന്ന ഭരണാധികാരികൾക്ക് അത് മനസിലായിക്കൊള്ളണം എന്നില്ല. 
പുറത്തിറങ്ങുന്നവരെ അതിക്രൂരമായ രീതിയിൽ മർദ്ദിക്കുന്ന പോലീസിനെ  നമ്മൾ രാജ്യമൊട്ടുക്കും കാണുന്നു. ഇവരെ വെടി വച്ച് കൊല്ലണം എന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. ഇതേ സമയം ലോക്ക്ടൗണിൽ ആളൊഴിഞ്ഞ വിശാല പാതയിലൂടെ കൊച്ചുമോന്റെ ഒപ്പം കളിപ്പാട്ട വണ്ടി ഓടിക്കുന്ന ഭരണകർത്താക്കളെയും നാം കണ്ടു. രോഗ പ്രതിരോധം പോലും ആത്യന്തികമായി അധികാരമുള്ളവർ പറയും അധികാരവും സ്വാധീനവും ഇല്ലാത്തവർ അനുസരിക്കും എന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഏറ്റവും പ്രാക്-രൂപത്തിലേക്ക് ഒതുങ്ങുന്ന കാഴ്ച നമ്മൾ വീണ്ടും കാണുകയാണ്. അധികാരത്തിന്റെ തുലാസ് മുൻപെങ്ങും ഇല്ലാത്ത വിധം ഭരണകൂടത്തിന്റെ ഭാഗത്തേക്ക് ചരിയുകയാണ്. ഇത് ലോകമെങ്ങും പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ പുനര്നിര്വചിച്ചുകൊണ്ടിരിക്കുന്നു. നാമറിയാതെ ലോകം മാറുകയാണ്. ലോക ചരിത്രത്തെ, ജനാധിപത്യത്തിന്റെ പരിണാമ ഘട്ടങ്ങളെ കൊറോണയ്ക്കു മുൻപും അതിനു ശേഷവും എന്ന് പുനർ നിര്വചിക്കേണ്ടി വരുമോ?
കൊറോണ മുതലാളിത്തം  
 ദുരന്തങ്ങൾ പലപ്പോഴും ദ്രുതഗതിയിൽ സാധാരണ നിലയ്ക്ക് സാധ്യമല്ലാത്ത  പല തീരുമാനങ്ങളും കൈക്കൊള്ളുവാനുള്ള മറയാകാറുണ്ട്. കോറോണയുടെ മറവിൽ ആഗോള കുത്തകൾക്കുള്ള വൻ ബെയിൽ-ഔട്ട് പാക്കേജുകൾ തരപ്പെടുത്തിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശിങ്കിടിമുതലാളിത്തം. അമേരിക്കയിൽ, കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കൊണ്ടുവന്ന 2010-ലെ ഡോട്-ഫ്രാങ്ക് ആക്ട് പിൻവലിക്കാനുള്ള നീക്കം നടത്തുകയാണ് ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂച്ചിൻ. ട്രംപ് പേ-റോൾ ടാക്സ് നിര്ത്തലാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. സർക്കാർ ചെലവുകൾ വെട്ടിക്കുറക്കണം എന്ന അവശ്യമുയരുന്നു. വൈറസ് ചികിത്സ മുഴുവൻ സ്വകാര്യമേഖലയ്ക്കും ഇൻഷൂറൻസ് കമ്പനികൾക്കും വൻ  ലാഭത്തിൽ വിട്ടുനൽകാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ചൈനയാണെങ്കിൽ പാരിസ്ഥിതിക നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. അതിനു സഹായകരമായ രീതിയിൽ നിരീക്ഷണമുതലാളിത്തവും ഭരണകൂട അധികാരങ്ങളും പുനക്രമീകരിക്കപ്പെടുകകൂടി ചെയ്യുന്നു. 
ഇന്ന് അധികാരവര്‍ഗ്ഗത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനും ഏറ്റവും വിലപ്പെട്ട വിഭവം ‘വിവരം ‘ അഥവാ ഡാറ്റ തന്നെയാണ്. നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകള്‍, ബ്രൗസിംഗ് സ്വഭാവങ്ങള്‍, വാങ്ങല്‍ ശീലങ്ങള്‍, യാത്രാ വഴികള്‍, ഭക്ഷണരീതികള്‍ തുടങ്ങി എല്ലാം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ തുടങ്ങിയ അനേകം ഗാഡ്ജറ്റുകളിലൂടെയും ശേഖരിക്കപ്പെടുന്നുണ്ട്. ഇത് സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്ത് ഒരോ വ്യക്തിയുടെയും ഒരു ഡിജിറ്റല്‍ പ്രൊഫെയില്‍ സൃഷ്ടിക്കുന്നു.  
കോവിഡ് പടർന്നു പടിച്ചതോടുകൂടി നിരീക്ഷണ മുതലാളിത്തത്തിന് ഒരു പുതിയ ഉണർവ് കൂടി വന്നിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളും മൊബൈൽ ആപ്പുകളായും മറ്റും മനുഷ്യരുടെ ഭൌതീക സ്വഭാവങ്ങൾ കൂടി നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണല്ലോ. എല്ലാ മനുഷ്യരുടെയും ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിങ്ങനെ അനവധി  വിവരങ്ങൾ ശേഖരിക്കുന്നു. ഒരാൾക്ക് പനി ഉണ്ടോ, അയാൾ ചുമയ്ക്കുന്നുണ്ടോ, പുറത്തു പോകുന്നുണ്ടോ എന്നൊക്കെ അളക്കാൻ കഴിയുന്ന വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ നിങ്ങൾ ചിരിക്കുകയാണോ കരയുകയാണോ വല്ലാതെ ദേഷ്യപ്പെടുകെയാണോ എന്നൊക്കെ നിരീക്ഷിക്കാനാകും. നിങ്ങൾ യൂടൂബിൽ ഏതു വീഡിയോ ആണ് കാണുന്നത് എന്ന് മാത്രമല്ല, ആ വീഡിയോ കാണുമ്പൊൾ നിങ്ങളിൽ ഉണ്ടാകുന്ന വികാരം എന്തെന്ന് കൂടി അളക്കാൻ കഴിയുമെന്ന് വന്നാൽ ചിന്താതീതമായ തലങ്ങളിലേക്കാകും നിരീക്ഷണങ്ങൾ ചെന്നെത്തുക. ഓരോ മനുഷ്യന്റെയും ഇമോഷണൽ  പ്രൊഫൈൽ കൂടി ഡിജിറ്റലാകുന്നു എന്നാണ് അതിനർത്ഥം.
ഈ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കും കച്ചവടത്തിനും മാത്രമല്ല വിവിധങ്ങളായ തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചു വരുന്നു. ഈ വിവരങ്ങള്‍  രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് തെരെഞ്ഞെടുപ്പു പ്രക്രിയകളെ വരെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നത് കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോള്‍ നമ്മള്‍ മനസിലാക്കിയതാണ്. വിവരങ്ങള്‍ ഭരണകൂടത്തിന്റെ കയ്യില്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ അതിഗുരുതരമായ ഒരു തരത്തിലേക്ക് മാറുന്നു. കാരണം വിവരങ്ങള്‍ കേവലം ‘വിഭവം’ മാത്രമല്ല അധികാരം കൂടിയാകുന്നു. ജനങ്ങള്‍ ഭരണകൂടത്തിനു സുതാര്യമാവുക എന്നത് ജനാധിപത്യത്തിന്റെ പ്രതിപരിണാമമാണ്. ഭരണകൂടം ജനങ്ങള്‍ക്ക് സുതാര്യമായിരുന്നാല്‍ മാത്രമേ ജനാധിപത്യ പ്രക്രിയ അര്‍ത്ഥവത്താവുകയുള്ളു.     നിരീക്ഷണ ഭരണകൂടങ്ങള്‍
വിവരശേഖരങ്ങള്‍ അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാകുമ്പോള്‍ കേവലം കച്ചവടവും രാഷ്ട്രീയ പ്രചാരണവും എന്ന നിലയില്‍ നിന്ന് വിഭിന്നമായി പൗരാവകാശങ്ങളെ ഹനിക്കുന്ന തരത്തിലേക്ക് അതു മാറും. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികളുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയും. ജനാധിപത്യത്തിന്റെ ജീവനാഡിയായ പ്രതിഷേധങ്ങളേയും പ്രതിരോധങ്ങളേയും പ്രതിപക്ഷത്തെയും നിരീക്ഷിച്ചു കണ്ടെത്തി  ഇല്ലാതാക്കുവാന്‍ വേണ്ടിയാകും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുക. മനുഷ്യരുടെ വികാരങ്ങളും ശാരീരിക മാറ്റങ്ങളും വരെ ഭരണകൂടത്തിന് നിരീക്ഷിക്കാനാകും എന്നു വന്നാൽ വിനാശകരമായ ഫലമാകും ഉണ്ടാകുക. ഓർവലൊക്കെ ആവിഷ്കരിച്ച ലോകം അതിലും എത്രയോ ഭേദമാണ്. അന്ന് രഹസ്യപ്പോലീസുകാർ അവശ്യമായിരുന്നെങ്കിൽ ഇന്ന് മാനുഷിക ഇടപെടലുകൾ ഇല്ലാതെ തന്നെ ഓരോരുത്തരുടെയും മനോവിചാരങ്ങൾ പോലും ഫലപ്രദമായി നിരീക്ഷിക്കാനാകും എന്ന സ്ഥിതയാണ്.
അധികാര സ്ഥാപനത്തിന്റെ ആദ്യ സൂചനകൾ
2011-ൽ ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു മാറ്റം ലോകത്താകമാനം സംഭവിച്ചിരുന്നു. എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ലോകം അതിന്റെ വ്യാപ്തി മനസിലാക്കിയത്. സമഗ്രമായ ലക്ഷ്യവേധിയായ ഇന്റലിജൻസ് ശേഖരണ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതിലോ അതു ഫലപ്രദമായി നടപ്പാക്കുന്നതിലോ പരാജയപ്പെട്ട ഭരണകൂടങ്ങൾ ഒരു ദുരന്തത്തിന് ശേഷം അതിന്റെ പേരിൽ സമൂഹത്തെയാകെ കുറ്റവാളികളായി കണ്ട് നിരീക്ഷണ വലയത്തിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തങ്ങളുടെ പരാജയം മറച്ചു വയ്ക്കാനും എന്തെങ്കിലും ചെയ്തു എന്ന തോന്നൽ ഉണ്ടാക്കാനും ഇതു സഹായിച്ചു. അടിയന്തര ഘട്ടത്തിൽ എടുത്ത ഈ തീരുമാനങ്ങളൊന്നും പിന്നീട് പിൻവലിക്കുകയുണ്ടായിട്ടില്ല.
കൊറോണക്കാലത്തും സ്ഥിതി വ്യത്യസ്തമാണ് എന്നു തോന്നുന്നില്ല. ഇസ്രായേൽ സൈനീക ചാര സംവിധാനങ്ങൾ സ്വന്തം പൗരന്മാർക്കിടയിൽ ഉപയോഗിക്കുവാനുള്ള അനുമതി നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നടപടി പാർലമെന്റിൽ എതിർപ്പ് നേരിട്ടപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് നെതന്യാഹു ചെയ്തത്. ഇലക്ഷനിൽ സ്വന്തം കക്ഷി പരാജയപ്പെട്ടിട്ടും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നത് കൊറോണ കാരണമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സ്വന്തം ക്രിമിനൽനകേസുകൾ മരവിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. ചില ഇസ്രയേൽ മാധ്യമങ്ങൾ ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ‘കൊറോണ അട്ടിമറി’ എന്നാണ് ഇതിനെ അവർ വിശേഷിപ്പിക്കുന്നത്.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ ഏകാധിപത്യപരമായ അധികാരങ്ങളാണ് കൊറോണക്കാലത്ത് നേടിയെടുത്തത്. അടിയന്തര ഘട്ടം കണക്കിലെടുത്ത്, പാർലമെന്റിന്റെ അനുമതിയോ, തെരഞ്ഞെടുപ്പോ, റഫറണ്ടമോ ഇല്ലാതെ നിലവിലുള്ള ഏതു നിയമത്തെയും അവഗണിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് കൈവന്നിരിക്കുന്നു. 
ഇതുപോലെ അടിയന്തരഘട്ടങ്ങളിൽ കൈക്കൊള്ളുന്ന അസാധാരണ നടപടികൾ പലപ്പോഴും അടിയന്തര ഘട്ടങ്ങൾ കഴിഞ്ഞാലും അതുപോലെ തന്നെ തുടരും എന്നതാണ് അനുഭവം. കൊറോണക്കാലത്ത് കൊണ്ടുവരുന്ന നിരീക്ഷണ സംവിധാനങ്ങൾ അതിനുശേഷവും തുടരും. ഇനി പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ അത് അവശ്യമാണെന്നാകും ഗവണ്മെന്റിന്റെ വാദം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യതയ്ക്ക് വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾ നടന്നു വരികയാണ്. ക്ഷേമരാഷ്ട്രത്തിന്റെ മറവിൽ ആയിരുന്നു ഗവണ്മെന്റുകൾ സ്വകാര്യതയെ എതിർത്തു പോന്നിരുന്നത്. ഇന്ത്യയിൽ ആധാറിന് വേണ്ടി, സ്വകാര്യതാ ഒരു മൗലിക അവകാശമല്ല എന്നുവരെ സർക്കാർ വാദിച്ചു. ദരിദ്രനിർമാർജനത്തിനുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സ്വകാര്യത ഒരു തടസ്സമാണ് എന്നായിരുന്നു നിലപാട്. ദാരിദ്ര്യം വേണോ സ്വകാര്യത വേണോ എന്നായിരുന്നു ചോദ്യം. ഇനിയിപ്പോൾ അത് ആരോഗ്യം വേണോ സ്വകാര്യത വേണോ എന്നാകും. തീർച്ചയായും മനുഷ്യർ ആരോഗ്യമാകും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പുകൾ ഇങ്ങനെയുള്ള ദ്വന്ദങ്ങളിൽ ഒതുക്കുവാൻ ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക ചാതുര്യം ഉണ്ട്. 
തെറ്റായ തെരഞ്ഞെടുപ്പുകൾ
നിങ്ങൾക്ക് സ്വാകാര്യത വേണോ ആരോഗ്യം വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. അങ്ങനെയൊരു തെരഞ്ഞെടുപ്പിന് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ സ്വകാര്യതയും മറ്റ് അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവർത്തിക്കുന്ന മാതൃകകൾ സാധ്യമാണ്. ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും പോലെ കോവിഡിനെ വിജയകരമായി പ്രതിരോധിച്ച രാഷ്ട്രങ്ങളിൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും വ്യാപകമായ രോഗനിർണയവും സാഹചര്യത്തെക്കുറിച്ചു ബോധ്യമുള്ള ജനതയുമാണ് അവരുടെ വിജയത്തിനടിസ്ഥാനം.
കോവിഡിനെ തടയാനായി ഗവൻമെന്റുകൾ സ്വീകരിക്കുന്ന മാർഗങ്ങൾ പലപ്പോഴും പൗരരുടെ അന്തസിനെ ഹനിക്കുന്ന തരത്തിലായേക്കാം. ബറേലിയിൽ കിലോമീറ്ററുകൾ നടന്നു നാട്ടിലെത്തിയ തൊഴിലാളികൾക്കുമേൽ നടുറോട്ടിൽ വച്ച് വെള്ളവും അണുനാശിനികളും ഫയർ ഫോഴ്‌സുകാർ  വന്നു ചീറ്റിയടിക്കുന്ന കാഴ്ച എത്ര അസ്വാസ്ഥ്യം ഉണ്ടാക്കുന്നതാണ്. മൃഗങ്ങളെക്കാൾ മോശമായാണ് മനുഷ്യരെ നമ്മൾ കൈകാര്യം ചെയ്യുന്നത്. ഇവരിൽ ആരെങ്കിലും രോഗബാധിതരാണോ എന്നു നമുക്കറിയില്ല. എന്തുവന്നാലും രോഗബാധിതരാജ്യങ്ങളിൽ നിന്നു ചാർട്ട് ചെയ്ത വിമാനങ്ങളിൽ നാട്ടിലെത്തിച്ചവരോട് എയർപോർട്ടിന് വെളിയിൽ വച്ചു ഇതുപോലൊന്നു ചെയ്യാൻ നമ്മൾ മുതിരുമോ? സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആ പാവങ്ങൾ അവരുടെ തലയിലേന്തിയ ചെറു സഞ്ചികളും അടക്കിപ്പിടിച് നിലത്തു ചേർന്നിരിക്കുന്ന കാഴ്ച രാജ്യത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിക്കേണ്ടതാണ്.
ഇതുപോലെ മനുഷ്യത്വരഹിതമായ രീതിയിലാണോ രോഗത്തെ നേരിടേണ്ടത് എന്നു നമ്മൾ ചിന്തിക്കണം. കാര്യങ്ങൾ സുതാര്യമായും കാര്യക്ഷമമായും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. പിഞ്ഞാണം കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന കപടശാസ്ത്രം പ്രചരിപ്പിക്കുവാൻ ഉപയോഗിച്ച സംവിധാനങ്ങളുടെ പകുതി മതി ഇതു ചെയ്യാൻ. ഇസ്രായേലി ചരിത്രകാരനും ഗ്രന്ഥകാരനായ യുവാൻ നോവ ഹാരാറി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഡോക്ടര്മാർപോലും കൈകഴുകണം എന്ന പാഠം പഠിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനു മുൻപ് ഓപ്പറേഷൻ തിയറ്ററുകളിൽ പോലും ഒന്നു കഴിഞ്ഞു അടുത്ത ശസ്ത്രക്രിയയ്ക്ക് കൈകൾ കഴുകാതെ നീങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നത്. സോപ്പ് ഉപയോഗിച്ചാൽ രോഗം പരത്തുന്ന അണുക്കൾ നശിച്ചുപോകും എന്ന അറിവാണ് നമ്മുടെ ശീലങ്ങൾ മാറ്റിയത്. അല്ലാതെ പോലീസ് ലാത്തിയുമായി നിന്നിട്ടല്ല. അതാണ് ലോകം സ്വീകരിക്കേണ്ട മാതൃകയും. 
സർവേയിലൻസ് സംവിധാനങ്ങൾ പോലും സ്വയം ശാക്തീകരണത്തിന് കഴിയുന്ന തരത്തിലാക്കാൻ കഴിയും. ഒരോരുത്തർക്കും സ്വന്തം ശാരീരിക നില നിരീക്ഷിച്ച് ഒരു തീരുമാനമെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് അതു മാറ്റാം. ഇതെല്ലാം ഗവണ്മെന്റ് കേന്ദ്രീകൃതമായ നിരീക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതരുത്. കേരളത്തിലൊക്കെ സാധ്യമായതുപോലെ വ്യാപകമായ ജനകീയ ആരോഗ്യ ശൃംഖല സൃഷ്ടിക്കുവാൻ കഴിയണം. വികേന്ദ്രീകൃത തലത്തിൽ പ്രവർത്തിക്കുന്ന വൈദ്യസംവിധാനങ്ങൾ ഉപയോഗിക്കണം.  കേന്ദ്രീകൃത നായരൂപീകരണങ്ങൾക്ക് ഓരോരുത്തരുടെയും വ്യക്തി വിവരങ്ങളോ പ്രൊഫൈലോ ആവശ്യമില്ല. സാമൂഹിക രൂപരേഖ മതിയാകും.
ഭരണനേതൃത്വത്തിന്റെ താത്പര്യങ്ങൾക്കാനുസരിച്ചല്ല കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെയും  വിദഗ്ധാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കപ്പെടേണ്ടത്. ഓരോ തീരുമാനവും ചർച്ച ചെയ്യപ്പെടണം. ദേശസ്നേഹത്തിന്റെയോ, ‘ആരോഗ്യവും സ്വകാര്യതയും’എന്നതുപോലുള്ള വ്യാജ ദ്വന്ദങ്ങളുടെ പേരിലോ പ്രതിപക്ഷം അതിന്റെ കടമയിൽ നിന്നു പിന്മാറുകയുമരുത്. അതുറപ്പു വരുത്തുവാൻ ജനതയും ബാധ്യസ്ഥരാണ്. നമ്മൾ ജാഗ്രതയോടെയിരുന്നില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ വിലപ്പെട്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആയിരിക്കും. ഒപ്പം ഓരോ തീരുമാനമെടുക്കുമ്പോഴും അത് ഈ രാജ്യത്തെ ഏറ്റവും നിരാലംബനായ വ്യക്തിയെ എങ്ങനെ ബാധിക്കും എന്നൊരു  ചിന്തയില്ലെങ്കിൽ കൊറോണയെക്കാൾ വലിയ ദുരന്തത്തിലേക്കാവും നടന്നടുക്കുക എന്ന തിരിച്ചറിവും നമുക്ക് വേണം. വിശപ്പാണ് ഏറ്റവും വലിയ മഹാമാരി എന്ന സത്യം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ ഈ ‘യുദ്ധം’ തോറ്റുപോകും; വിശപ്പിനോടും കൊറോണയോടും.


This article was published in Chandrika weekly

ഭൂമിയേറ്റെടുക്കൽ കേസ്; ജസ്റ്റിസ്. മിശ്രയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ

34 ജഡ്ജിമാരുള്ള ഇന്ത്യൻ സുപ്രീംകോടതിയിൽ ചെറു ബഞ്ചുകളുടെ ബാഹുല്യം നീതിന്യായ സംവിധാനത്തിന്റെ സ്ഥിരതയെയും അന്തിമ സ്വഭാവത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഭൂമിയേറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള  വ്യവഹാരങ്ങൾ. ഒരേ നിയമത്തിൽ സുപ്രീംകോടതിയുടെ വ്യത്യസ്ത മൂന്നംഗ ബെഞ്ചുകൾ രണ്ടുതരത്തിൽ വ്യാഖ്യാനിക്കുന്നു. ആദ്യത്തേത് കർഷക പക്ഷത്തുനിന്ന് രണ്ടാമത്തേത് കോർപ്പറേറ്റ് അനുകൂലം. രണ്ടാമത്തെ വ്യാഖ്യാനം നടത്തിയ ന്യായാധിപൻ ആദ്യം രണ്ടംഗ ബഞ്ചിനും പിന്നീട് മൂന്ന് അംഗ ബെഞ്ചിനും പിന്നീട് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിനും നേതൃത്വംനൽകുന്നു. അദ്ദേഹത്തെ മാറ്റണം എന്ന ആവശ്യം ഉയർന്നുവരുന്നു. അദ്ദേഹം വഴങ്ങുന്നില്ല.  ഒടുവിൽ അദ്ദേഹത്തിന്റെ വ്യാഖ്യാനം തന്നെ ശരി എന്ന അന്തിമ വിധിയും വരുന്നു. സ്ഥലമേറ്റെടുക്കൽ-നഷ്ടപരിഹാരം സംബന്ധിച്ച നിയമത്തിലെ സെക്ഷൻ 24(2) സംബന്ധിച്ച കേസ് പരമോന്നത നീതിപീഠത്തിന്റെ സമീപകാല ചരിത്രത്തിന്റെ പരിച്ഛേദമാണ്.
യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ നടപടികളിൽ ഒന്നായിരുന്നു സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച നിയമം. (Land Acquisition and Resettlement Act 2013 ) . ഇത് അനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് 5 വർഷത്തിനുള്ളിൽ സ്ഥലം ഭൗതീകമായി ഏറ്റെടുക്കുകയോ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യാതിരുന്നാൽ പ്രസ്തുത നടപടികൾ റദ്ദാകും. 
പതിറ്റാണ്ടുകളായി പല പ്രോജക്ടുകളുടെയും പേരിൽ ഭൂമി നഷ്ടപ്പെടുകയും എന്നാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതിരിക്കുകയും ചെയ്ത സാധാരണ മനുഷ്യർക്ക് ഒരു അനുഗ്രഹമായിരുന്നു ഈ നിയമം. രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയിൽ ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ചും നിയമത്തെ കർഷകസൗഹൃദമായ തരത്തിൽ വ്യാഖ്യാനിച്ചു.
എന്നാൽ മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെ ഈ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. കോർപ്പറേറ്റുകളും ഗവണ്മെന്റും ഒരേപോലെ ഇതിനെ ഒരു അസൗകര്യമായി കാണാൻ തുടങ്ങി. നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു നിയമം ആക്കാനായില്ല. അങ്ങനെയിരിക്കെയാണ് നിയമം സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ എത്തുന്നത്. 2005-ൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് ഇതുവരെ എങ്ങും എത്താതെപോയ പദ്ധതിക്ക് സ്ഥലം കൊടുക്കേണ്ടിയിരുന്ന കർഷകർ ആണ് സ്ഥലം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചത്. 
ഇതു സംബന്ധിച്ച് 2014 -ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ vs ഹാരിക്ചന്ദ് മിശ്രിവാൾ സോളങ്കി കേസിൽ സുപ്രീംകോടതിയുടെ, ജസ്റ്റിസുമാരായ  ആർ. എം. ലോധ, ആർ. എം. ലോകുർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ വിധി ഉണ്ടായിരുന്നു. കർഷകരുടെ സ്വന്തം അകൗണ്ടിലോ അല്ലെങ്കിൽ അവർക്ക് ഇപ്പോൾ വേണമെങ്കിലും പലിശ സഹിതം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ കോടതിയിലോ നഷ്ടപരിഹാര തുക നിക്ഷേപിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കർഷകന് നഷ്ടപരിഹാരം നൽകിയതായി കണക്കാനാകില്ല എന്ന് കോടതി പറഞ്ഞു.
റിലയൻസിന്റെ കേസ് കോടതിയിൽ നിൽക്കുമ്പോഴാണ് മോഡി ഗവണ്മെന്റ് ഓർഡിനൻസ് കൊണ്ടുവരുന്നത്. പണം കർഷകർക്ക് നൽകേണ്ട, ഏതെങ്കിലും നിയതമായ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി എന്നായിരുന്നു ഭേദഗതി. (റിലയൻസ് തുക സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മറ്റു നടപടികൾ പൂർത്തിയാക്കി തുക കർഷകർക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നില്ല). ഓർഡിനൻസ് പക്ഷെ ലാപ്സായി. കടുത്ത എതിർപ്പ് മൂലം പാർലമെന്റിൽ നിയമം കൊണ്ടുവരാനുമായില്ല. 
റിലയൻസ് ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയിൽ ഉന്നയിച്ചു. സ്ഥലം ഏറ്റെടുക്കൽ സർക്കാരിന്റെ പണിയാണ് എന്നും തങ്ങൾ തുക സർക്കാരിൽ അടച്ചിട്ടുള്ളതുകൊണ്ട് സ്വകാര്യ കമ്പനി എന്ന നിലയ്ക്ക് ഇതിൽ ഇനി ബാധ്യതകൾ ഒന്നുമില്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.  കർഷകർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വന്നത് ജസ്റ്റിസ് അരുൺ മിശ്രയും അമിതാവ് റോയിയും ഉള്ള 2 അംഗ ബഞ്ചിൽ. 2014-ലെ വിധിയിൽ സംശയം പ്രകടിപ്പിച്ച ബഞ്ച് കേസ് 3 അംഗ ബഞ്ചിനു വിട്ടു. ആ ബെഞ്ചും ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇൻഡോർ ഡവലപ്മെന്റ് അതോറിറ്റി vs ശൈലിന്ദ്ര കേസിൽ ജസ്റ്റിൽ മിശ്രയും ജസ്റ്റിസ് ഗോയലും എഴുതിയ ഭൂരിപക്ഷ വിധി   2014-ലെ വിധി തെറ്റാണ് എന്ന് വിലയിരുത്തി. അദ്ദേഹം തന്നെ നേതൃത്വം നൽകിയ 3 അംഗ ബഞ്ച് ഭൂവുടമകൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ട് അത് അവർ സ്വീകരിക്കാത്തത് ആണെങ്കിൽ നടപടികൾ റദ്ദാകില്ല എന്നു വിധിച്ചു. മോഡി ഗവണ്മെന്റ് കൊണ്ടുവന്ന ഓർഡിനൻസിലെ അതേ വാഗ്ദാനമായിരുന്നു ജസ്റ്റിസ് മിശ്രയുടേതും. എന്നാൽ ജസ്റ്റിസ് എം.എം. ശാന്തന ഗൗഡർ വിയോജിച്ചു. ഒരേ ആൾബലമുള്ള ബഞ്ചിന്റെ വിധി റദ്ദാക്കുവാൻ കഴിയില്ല എന്ന ശരിയായ നിലപാടെടുത്തു.
ഇത് റിലയൻസിന് അനുകൂലമാകുമായിരുന്നു, പക്ഷെ മറ്റൊരു കേസിൽ ജസ്റ്റിസ് ലോകുർ കുര്യൻജോസഫ് ദീപക്ഗുപ്ത എന്നിവരുടെ ബഞ്ച്, മേൽപ്പറഞ്ഞ വിധി സ്റ്റേ ചെയ്തു. കർഷകർക്ക് അനുകൂലമായ ആദ്യ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലോകുറും കുര്യൻജോസഫും. ഒരു മൂന്നംഗ ബഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബഞ്ച് റദ്ദു ചെയ്യുന്നത് ശരിയല്ല എന്നും, അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ,  കേസ് മറ്റൊരു വലിയ ബഞ്ച് പരിഗണിക്കേണ്ടതുണ്ട് എന്നുമുള്ള കൃത്യമായ നിയമ തത്വമാണ് അവർ സ്വീകരിച്ചത്. അങ്ങനെ കേസ് ഒരു ഭരണഘടനാ ബെഞ്ചിന് മുന്നിൽ എത്തുന്നു. 
ഇനിയാണ് ട്വിസ്റ്റ്. ഈ ഭരണഘടനാ ബെഞ്ചും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ ആണ്. തന്റെ തന്നെ വിധിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടുന്ന വിശാലബെഞ്ചിൽ ജസ്റ്റിസ് മിശ്ര വരുന്നതിനെക്കുറിച്ച് ആക്ഷേപം ഉയർന്നു. അദ്ദേഹം പിന്മാറണം എന്ന ആവശ്യം കോടതിയിൽ ഉയർന്നു. എന്നാൽ അതിൽ തെറ്റില്ല എന്ന നിലപാടിലായിരുന്നു ജസ്റ്റിസ് മിശ്ര. ചെറിയ ബെഞ്ചിൽ വിധി പറഞ്ഞ ന്യായാധിപൻ കേസ് വീണ്ടും പരിഗണിക്കുന്ന വിശാലബെഞ്ചിൽ അംഗമാകുന്നതിൽ തെറ്റില്ല എന്ന് ജസ്റ്റിസ് മിശ്രയുടെ ബഞ്ച് കഴിഞ്ഞ നവംബറിൽ വിധി എഴുതി. സുപ്രീംകോടതി വിവിധ ബഞ്ചുകളായി അല്ലാതെ ഒറ്റ കോടതിയായി വാദം കേട്ടിരുന്ന കാലത്തെ കീഴ് വഴക്കങ്ങളും അതേ രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചില വിദേശ കോടതികളുടെയും നടപടിക്രമങ്ങളും ചൂണ്ടി കാണിച്ചായിരുന്നു വിധി. എന്തായാലും ജസ്റ്റിസ് മിശ്രയുടെ വിധിയിന്മേൽ അദ്ദേഹം നയിക്കുന്ന ഭരണഘടനാബഞ്ചു തന്നെ വാദം കേൾക്കുന്ന   മുൻപ് കേട്ടുകേൾവി ഇല്ലാത്ത നടപടിക്രമത്തിന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ആ കേസിൽ ആണ് ഇന്ന് വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.
Land Acquisition Act Section 24(2)-ലെ ‘ഓർ’ എന്ന വാക്ക് ‘ആൻഡ്’ എന്നു വായിക്കണം എന്നാണ് നിരീക്ഷണം. പ്രസ്തുത വകുപ്പ് പ്രകാരം 1894-ലെ നിയമപ്രകാരം സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ച് 5 വർഷത്തിനകം ഭൗതീകമായി സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം നല്കാതിരിക്കുകയോ ചെയ്‌താൽ സ്ഥലമെടുപ്പ് നടപടികൾ റദ്ദാകും. എന്നാൽ പുതിയ വ്യഖ്യാനത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ നടപടികൾ റദ്ദാകൂ. അതായത് സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം ഭൂവുടമയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്താലോ നഷ്ടപരിഹാരം ലഭിക്കുകയും ഭൂമിഏറ്റെടുക്കാൻ വൈകുകയും ചെയ്താലോ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാകില്ല. അതുപോലെ തന്നെ  നഷ്ടപരിഹാര തുക ഗവൺമെന്റിൽ ഒടുക്കിയാൽ മതിയാകില്ല, ഭൂവുടമയുടെ അക്കൗണ്ടിലോ കർഷകന് ഏതുസമയത്തും എടുക്കാൻ കഴിയുംവിധം കോടതിയിലോ നഷ്ടപരിഹാര തുക എത്തിയാൽ മാത്രമേ ഭൂവുടമയ്ക്ക് ലഭിച്ചു എന്ന് കണക്കാക്കാൻ കഴിയൂ എന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ വിധിയും ഫലത്തിൽ റദ്ദായിരിക്കുന്നു.
 വിവിധ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെടുകയും, വർഷങ്ങൾക്ക് ശേഷവും ഏറ്റെടുക്കൽ നടപടികളോ നഷ്ടപരിഹാരവിതരണമോ പൂർത്തിയാകാതെ ദുരിതത്തിലായ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു 2014ലെ ഈ നിയമം. രാജ്യത്തെ വിവിധ ഭരണഘടനാ കോടതികൾ ഈ നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് കർഷകർക്ക് ആശ്വാസകരമാകുംവിധമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.  എന്നാൽ ഗുജറാത്തിലെ റിലയൻസ് ഇന്സ്ടസ്ട്രീസിന്റെ കേസ് വന്നതോടുകൂടി ചിത്രമാകെ മാറുകയായിരുന്നു. നിയമത്തെ ഫലത്തിൽ റദ്ദാക്കാനുള്ള മോഡി സർക്കാരിന്റെ ശ്രമങ്ങൾ 2014ൽ കൊണ്ട് വന്ന ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ അവസാനിച്ചതാണ്. പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീർത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങൾ മാറിയിരിക്കുന്നു. കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ മൂന്നംഗ ബഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുൺ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്, തുടർന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചാണ്, നിലവിലുള്ള ഒരു വിധിയിൽ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതിൽ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതിൽ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്,  ഇപ്പോൾ ഇതാ ആ തീരുമാനം പരിശോധിച്ച് 2014-ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച് തന്നെ. നിയമവ്യാഖ്യാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിർത്തുവാൻ വേണ്ട മുൻകരുതലുകളും കീഴ് വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീർഘകാലം ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.  

This article was first published in Madhyamam Daily on 09/03/2020

സ്പ്രിംഗ്ല​ർ വി​വാ​ദം അ​വ​സ​ര​മാ​ക്കി മാ​റ്റ​ണം

സ്വ​കാ​ര്യ​ത ഒ​രു മൗ​ലി​കാ​വ​കാ​ശ​മ​ല്ല എ​ന്നു സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ച ഗ​വ​ൺ​മെ​ൻ​റാ​ണ് ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ വി​ത​ണ്ഡ​വാ​ദ​ങ്ങ​ൾ ത​ള്ളി സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന് പ​ട്ടു​സ്വാ​മി കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഒ​മ്പ​തം​ഗ ​െബ​ഞ്ച് ഐ​ക​ക​ണ്​​ഠ്യേ​ന വി​ധി​യെ​ഴു​തി. അ​തി​നു​ശേ​ഷ​വും നാ​ളി​തു​വ​രെ​യാ​യി ഒ​രു വി​വ​ര​സം​ര​ക്ഷ​ണ​നി​യ​മം കൊ​ണ്ടു​വ​രാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​പ​ര്യാ​പ്​​ത​മാ​യ ഐ.​ടി ആ​ക്ടി​െ​ൻ​റ​യും മ​റ്റു ചി​ല ച​ട്ട​ങ്ങ​ളു​ടെ​യും ബ​ല​ത്തി​ൽ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​െ​ൻ​റ സ്വ​കാ​ര്യ​ത​ന​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ഗ​വ​ൺ​മെ​ൻ​റി​നെ​ങ്കി​ലും സ​മ​ഗ്ര​മാ​യ ഒ​രു സ്വ​കാ​ര്യ​ത/​വി​വ​ര​സു​ര​ക്ഷാ​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ സ്പ്രിംഗ്ല​ർ വി​വാ​ദം ഒ​രു അ​വ​സ​ര​മാ​യി ക​ണ​ക്കാ​ക്കേ​ണ്ട​താ​ണ്. സ്വ​കാ​ര്യ​ത​യെ​ക്കു​റി​ച്ച്​ വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ട് പു​ല​ർ​ത്തി​പ്പോ​ന്ന രാ​ഷ്​​​ട്രീ​യ​ക​ക്ഷി​യാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ഘ​ട​ക​ക​ക്ഷി​യാ​യ സി.​പി.​ഐ​യും ഇ​ക്കാ​ര്യ​ത്തി​ൽ സു​ചി​ന്തി​ത നി​ല​പാ​ടു​ള്ള​വ​രാ​ണ്. മു​ൻ​മ​ന്ത്രി ബി​നോ​യ് വി​ശ്വം ആ​ധാ​ർ​കേ​സി​ൽ ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. എ​ന്തു​കൊ​ണ്ടും സ​മ​ഗ്ര​മാ​യൊ​രു ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് അ​നു​കൂ​ല​സ​മ​യ​മാ​ണി​ത്.

പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​തു​കൊ​ണ്ടു മാ​ത്രം സ്പ്രിംഗ്ല​ർ വി​വാ​ദം അ​പ്ര​സ​ക്ത​മാ​കു​ന്നി​ല്ല. 87 ല​ക്ഷം റേ​ഷ​ൻ​കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ക്ക് മ​റി​ച്ചു​വി​റ്റു എ​ന്ന ത​ര​ത്തി​ലു​ള്ള രാ​ഷ്​​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക​പ്പു​റം അ​ടി​സ്ഥാ​ന​പ​ര​മാ​യി ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ചി​ല ഗൗ​ര​വ​ത​ര​മാ​യ സം​ഗ​തി​ക​ൾ ഗ​വ​ൺ​മെ​ൻ​റി​നും ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ണ് പ്ര​തി​ക​ര​ണ​ത്തി​ൽ​നി​ന്നു മ​ന​സ്സി​ലാ​കു​ന്ന​ത്. സ്പ്രിംഗ്ല​ർ ക​മ്പ​നി​യു​മാ​യി ഉ​ണ്ടാ​ക്കി​യ സേ​വ​ന ഉ​ട​മ്പ​ടി​യു​ടെ രേ​ഖ​ക​ൾ; വാ​ങ്ങ​ൽ ഉ​ത്ത​ര​വും, എം.​എ​സ്.​എ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ഗ​വ​ൺ​മെ​ൻ​റ് ത​യാ​റാ​യ​ത് സു​താ​ര്യ​ത​യി​ലേ​ക്കു​ള്ള ന​ല്ലൊ​രു ചു​വ​ടു​വെ​പ്പാ​ണ്. ഏ​തെ​ങ്കി​ലു​മൊ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ ഒ​രു വെ​ബ്സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ൾ സേ​വ​ന ദാ​താ​വാ​യ ക​മ്പ​നി മു​ന്നോ​ട്ടു​വെ​ക്കു​ന്ന ടേം​സ് ആ​ൻ​ഡ് ക​ണ്ടീ​ഷ​ൻ​സ് വാ​യി​ച്ചു​നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ ശ​രി​യ​ട​യാ​ള​മി​ട്ടു പോ​കു​ന്ന പോ​ലെ ഗ​വ​ൺ​മെ​ൻ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​രു​ത് എ​ന്ന ബോ​ധം ഭ​രി​ക്കു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​വ​ണം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ശേ​ഷ​മാ​ണ് നോ​ൺ-​ഡി​സ്‌​ക്ലോ​ഷ​ർ എ​ഗ്രി​മെ​ൻ​റ്​ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റു ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന​ത് ആ​ശ​ങ്ക​ക​ളോ​ട് ഒ​രു തു​റ​ന്ന സ​മീ​പ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന​തി​നും അ​തി​നു ക്രി​യാ​ത്മ​ക​പ്ര​തി​ക​ര​ണം ഉ​ണ്ടാ​കു​ന്നു എ​ന്ന​തി​നും തെ​ളി​വാ​ണ്. ക​മ്പ​നി ലെ​റ്റ​ർ​പാ​ഡി​ൽ അ​ടി​ച്ച​താ​യ​തു​കൊ​ണ്ടു മാ​ത്രം അ​ത് ഒ​രു ക​രാ​ർ ആ​കി​ല്ല എ​ന്ന വാ​ദം ശ​രി​യ​ല്ല.
പ​ല ഗ​വ​ൺ​മെ​ൻ​റു​ക​ളും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്. സ്പ്രിംഗ്ല​ർ ത​ന്നെ നേ​ര​ത്തെ​യും അ​വ​രു​ടെ സേ​വ​നം ഗ​വ​ൺ​മെ​ൻ​റി​ന്​ ന​ൽ​കി​യി​ട്ടു​ണ്ടാ​കാം. പ​ക്ഷേ, ഇ​തി​നെ​യൊ​ക്കെ അ​ർ​ഹി​ക്കു​ന്ന അ​വ​ധാ​ന​ത​യോ​ടെ​യാ​ണോ ഗ​വ​ൺ​മെ​ൻ​റു​ക​ൾ സ​മീ​പി​ച്ചി​ട്ടു​ള്ള​ത് എ​ന്നു ചോ​ദി​ച്ചാ​ൽ, ഉ​ത്ത​രം അ​ല്ല എ​ന്നാ​യി​രി​ക്കും. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ​ത സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ​ന​യ​ങ്ങ​ൾ സു​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ന്ന ഒ​രു വ്യ​ക്തി എ​ന്ന നി​ല​ക്ക്​ ഇ​ത്​ ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​ൻ ക​ഴി​യും.

ഒ​രു ‘സോ​ഫ്റ്റ്‌​വെ​യ​ർ ആ​സ് സ​ർ​വി​സ്’ (SaaS ) സേ​വ​ന ദാ​താ​വാ​ണ് സ്പ്രിംഗ്ല​ർ. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​വ​രു​ടെ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ അ​വ​രു​ടെ​ത​ന്നെ സെ​ർ​വ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച്, ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ​ത്. ന​മ്മു​ടെ ക​മ്പ്യൂ​ട്ട​റി​ൽ ഓ​ഫി​സ് സ്യൂ​ട്ട് ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാ​തെ​ത​ന്നെ ന​മു​ക്ക് ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഗൂ​ഗ്​​ൾ ഡോ​ക്സ് മു​ഖേ​ന സ്പ്രെ​ഡ്ഷീ​റ്റു​ക​ളും ഡോ​ക്യു​മെ​ൻ​റു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​പോ​ലെ. പ​ല​പ്പോ​ഴും ക​മ്പ​നി​ക​ളു​ടെ​യോ ഗ​വ​ൺ​മെ​ൻ​റു​ക​ളു​ടെ​യോ ഉ​പ​യോ​ഗ​ത്തി​ന് ഉ​പ​യു​ക്ത​മാ​യ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ സ്വ​യം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ മെ​ന​ക്കെ​ടാ​തെ​ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​ണ് ഇ​തി​െ​ൻ​റ ഗു​ണം. പ്ര​ത്യേ​കി​ച്ചും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വി​ല​പ്പെ​ട്ട സ​മ​യം ലാ​ഭി​ക്കാ​നും ഇ​ത്ത​രം റെ​ഡി​മെ​യ്ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ഹാ​യി​ക്കും. സ്പ്രിംഗ്ല​ർ ക്രോ​ഡീ​കൃ​ത​മ​ല്ലാ​ത്ത വി​വി​ധ വി​വ​ര​ങ്ങ​ൾ (സോ​ഷ്യ​ൽ മീ​ഡി​യ ഫീ​ഡു​ക​ളും മ​റ്റും) ശേ​ഖ​രി​ച്ചു ക്രോ​ഡീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു SaaS പ്ലാ​റ്ഫോം ആ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​ത​ല്ല. അ​തി​നെ ക​സ്​​റ്റ​മൈ​സ് ചെ​യ്തു കേ​ര​ള​സ​ർ​ക്കാ​റി​െ​ൻ​റ ആ​വ​ശ്യ​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ൽ ആ​ക്കി​യി​ട്ടു​ണ്ടാ​കും. മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥി​തി​യി​ൽ ‘സൗ​ജ​ന്യ ഊ​ൺ ഇ​ല്ല’ എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഒ​രു വി​ജ​യ​ക​ഥ ആ​യി​രു​ന്ന കേ​ര​ള​ത്തി​െ​ൻ​റ കോ​വി​ഡ് പ്ര​തി​രോ​ധ​ഗാ​ഥ​യി​ൽ ത​ങ്ങ​ളു​ടെ പേ​രു​കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കു​ക വ​ഴി ഒ​രു ഗ​വ​ൺ​മെ​ൻ​റ്​ സേ​വ​ന​ദാ​താ​വ് എ​ന്ന നി​ല​യി​ൽ സ്വ​യം പ്ര​ച​രി​പ്പി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​കൂ​ടി സ്പ്രി​ൻ​ക്ല​ർ ക​ണ്ടി​ട്ടു​ണ്ടാ​വാം. അ​ത് വേ​റൊ​രു വ​ശ​മാ​ണ്.

പ​ല​രും സാ​ങ്കേ​തി​ക വാ​ചാ​ടോ​പ​ങ്ങ​ൾ കൊ​ണ്ട് വി​വാ​ദ​ത്തെ അ​പ്ര​സ​ക്ത​മാ​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. സാ​ങ്കേ​തി​ക​ത​ക​ള​ല്ല, വി​വ​ര​ശേ​ഖ​ര​ണ-​വി​ശ​ക​ല​ന സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ മൗ​ലി​കാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ത​കു​ന്ന ഭ​ര​ണ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ​ക്കു ഭ​ര​ണ​ഘ​ട​നാ​ബാ​ധ്യ​ത​യു​ള്ള ഗ​വ​ൺ​മെ​ൻ​റ്​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന​താ​ണ് കാ​ത​ലാ​യ ചോ​ദ്യം.

സ്പ്രിംഗ്ല​റുമാ​യി കേ​ര​ളം ഏ​ർ​പ്പെ​ട്ട ഉ​ട​മ്പ​ടി 2018 മു​ത​ൽ ക​മ്പ​നി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്​​ത പൊ​തു ക​രാ​റാ​ണ്. ഗ​വ​ൺ​മെ​ൻ​റ്​ ഒ​രു സ്വ​കാ​ര്യ വി​വ​ര വി​ശ​ക​ല​ന ക​മ്പ​നി​യു​മാ​യി ഉ​ട​മ്പ​ടി​യി​ൽ എ​ത്തു​മ്പോ​ൾ അ​ത് നാ​ട്ടു​കാ​ർ​ക്കെ​ല്ലാം വേ​ണ്ടി ക​മ്പ​നി ഉ​ണ്ടാ​ക്കി​യ പൊ​തു​രേ​ഖ​യി​ൽ തു​ല്യം ചാ​ർ​ത്ത​ൽ ആ​ക​രു​ത്. കാ​ര​ണം സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ/​രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യു​മാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. പൗ​ര​ർ സ​ർ​ക്കാ​റി​നെ വി​ശ്വ​സി​ച്ചാ​ണ് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​ത്. അ​വ​രു​ടെ വി​ശ്വാ​സ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന, അ​ത​ത് നാ​ടു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി, സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളി​ന്മേ​ൽ ആ​യി​രി​ക്ക​ണം വി​വ​ര​ശേ​ഖ​ര​ണ-​വി​ശ​ക​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തേ​ണ്ട​ത്. സ​മ്മ​ത ശേ​ഖ​ര​ണം ഉ​ൾ​െ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഒ​രു മൂ​ന്നാം ക​ക്ഷി ചെ​യ്യേ​ണ്ട​ത​ല്ല. അ​ത് ഗ​വ​ൺ​മെ​ൻ​റി​െ​ൻ​റ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​വി​ടെ കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​ത് രോ​ഗി​യു​ടെ​യോ വീ​ട്ടു​കാ​രു​ടെ​യോ സ​മ്മ​ത​ത്തോ​ടു​കൂ​ടി​യാ​ണോ എ​ന്ന് നി​ശ്ച​യ​മി​ല്ല. അ​ത് ഗ​വ​ൺ​മെ​ൻ​റ്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട കാ​ര്യ​മാ​ണ് എ​ന്നു ക​മ്പ​നി അ​നു​ബ​ന്ധ ക​രാ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തു​വ​ഴി സ​മ്മ​ത​ശേ​ഖ​ര​ണം എ​ന്ന നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യി​ൽ​നി​ന്നു ക​മ്പ​നി ഒ​ഴി​വാ​കു​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​ർ​ത​ന്നെ വി​വ​ര​ശേ​ഖ​ര​ണ വെ​ബ്‌​സൈ​റ്റി​ൽ സ​മ്മ​തം രേ​ഖ​പ്പെ​ടു​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഉ​ള്ള​ത്. ഈ ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ആ​രാ​ണ്, ഏ​തു സ്ഥാ​പ​ന​മാ​ണ് വി​ശ​ക​ല​നം ന​ട​ത്തു​ന്ന​ത്, എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ ആ​ത്യ​ന്തി​ക​മാ​യി വി​വ​ര​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ വ്യ​ക്തി​ക​ൾ അ​റി​യേ​ണ്ട​താ​ണ്. ഇ​തി​നൊ​ക്കെ അ​വ​രു​ടെ സ​മ്മ​തം ആ​വ​ശ്യ​മാ​ണ് എ​ന്ന​ത് വി​വ​ര​സു​ര​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത​ത്ത്വ​മാ​ണ്. കൂ​ടാ​തെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ വൈ​ദ്യ​ഗ​വേ​ഷ​ണ സ​മി​തി(​ഐ.​സി.​എം.​ആ​ർ)​യു​ടെ ധാ​ർ​മി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണോ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​വി​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന ശേ​ഷ​മു​ള്ള ഗ​വ​ൺ​മെ​ൻ​റ്​ ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഭാ​വി​യി​ലേ​ക്ക് അ​വ​ധാ​ന​ത​യോ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ്വ​കാ​ര്യ​ത ആ​ർ​ട്ടി​ക്കി​ൾ 21 പ്ര​കാ​രം ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​െ​ൻ​റ ഭാ​ഗ​മാ​ണ്. സ്വ​കാ​ര്യ​ത​യി​ല്ലാ​തെ അ​ന്ത​സ്സോ​ടെ​യു​ള്ള ജീ​വി​തം അ​സാ​ധ്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ പൗ​ര​െ​ൻ​റ​യും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നു​ള്ള ഋ​ണാ​ത്മ​ക​വും ധ​നാ​ത്മ​ക​വു​മാ​യ ബാ​ധ്യ​ത ഗ​വ​ൺ​മെ​ൻ​റു​ക​ൾ​ക്കു​ണ്ട്. അ​നു​വ​ദ​നീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​ക​ത്തു​നി​ന്നു​കൊ​ണ്ടു മാ​ത്ര​മേ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഗ​വ​ൺ​മെ​ൻ​റു​ക​ൾ​ക്കു പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ. വി​വ​ര​ശേ​ഖ​ര​ണം, വി​വ​ര ഭ​ര​ണം, വി​വ​ര​വി​ശ​ക​ല​നം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ആ​നു​പാ​തി​ക​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​വ​ൺ​മെ​ൻ​റു​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണ്.

സ​ർ​ക്കാ​റു​ക​ൾ ബ്രാ​ൻ​ഡ​ഡ് സോ​ഫ്റ്റ്‌​വെ​യ​ർ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണോ, അ​തോ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച സം​വി​ധാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണോ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ന്ന​ത് മ​റ്റൊ​രു വി​ഷ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ സി-​ഡി​റ്റി​നും, ഐ.​ടി മി​ഷ​നും ഒ​ക്കെ അ​തി​നു ക​ഴി​യു​മോ എ​ന്ന ചോ​ദ്യം വേ​റെ. സ​ങ്കീ​ർ​ണ​മാ​യ നി​യ​മ, സാ​ങ്കേ​തി​ക, സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ, ക്രോ​ഡീ​കൃ​ത​മ​ല്ലാ​ത്ത വി​വ​ര​ശേ​ഖ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ സൊ​ലൂ​ഷ​ൻ​സ് തെ​ര​ഞ്ഞെ​ടു​ത്തു ക​സ്​​റ്റ​മൈ​സ് ചെ​യ്‌​തു ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം സ​ർ​ക്കാ​ർ​സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​െ​ൻ​റ ആ​വ​ശ്യ​ക​ത​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തൊ​രു അ​വ​സ​ര​മാ​യി കാ​ണു​വാ​ൻ കേ​ര​ള​ത്തി​ന് ക​ഴി​യ​ണം.

This article was first published in Madhyamam Daily on 18/04/2020

ആധാർ റിവ്യൂ സുപ്രീംകോടതി പ്രതീക്ഷ നൽകുന്നു

ആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ​െബഞ്ചി​​െൻറ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ചരിത്രപരമായ വിയോജന വിധിന്യായത്തിൽ ജസ്​റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നു. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക്​ തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധിയെഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’യും ‘ആധാർ വിധി’യും വിശദമായി ചർച്ചചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ആധാർവിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ആധാർ വിധിയെ സംബന്ധിച്ച് ഹരജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു കേസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവൺമ​െൻറ്​ കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടി​​െൻറ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നുവരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലി​​െൻറ കാര്യത്തിൽ ചെയ്തതുപോലെ ‘ധന ബിൽ’ ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബിൽ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബിൽ ധനബിൽ ആണോ? കേന്ദ്രസർക്കാറി​​െൻറ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടി​​െൻറ സെക്​ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? ഇൗ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഏഴംഗ ​െബഞ്ചി​​െൻറ പരിഗണനക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018ൽ ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ ​െബഞ്ചി​​െൻറ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കാനാണ് വിശാല​െബഞ്ചി​​െൻറ അഭിപ്രായം തേടിയത്.

സാധാരണഗതിയിൽ ഒരു ബിൽ നിയമമാകാൻ പാർലമ​െൻറി​​െൻറ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, ഇന്ത്യ ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്നുള്ള ധനവിനിയോഗത്തെമാത്രം സംബന്ധിച്ച നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ’ ആയി പരിഗണിച്ചു ലോക്​സഭക്ക്​ പാസാക്കാം. രാജ്യസഭക്ക്​ ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്​സഭ സ്പീക്കർ ആണ് ഒരു ബിൽ ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകൾ, ഗവൺമ​െൻറി​​െൻറ ബാധ്യതപരിധി, സഞ്ചിത നിധിയിൽനിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്​ഷൻ110 (1) (എ) മുതൽ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധനബിൽ ആയി നിർവചിച്ചിട്ടുള്ളത്.

ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക്​ പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാൽ, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തിൽ അവ്യക്തത ബാക്കിനിൽക്കുന്നു. ചീഫ് ജസ്​റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്​റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബിൽ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തി.
ഭൂരിപക്ഷവിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബിൽ ധനബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്​ഷൻ രണ്ട്​ (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്​ഷൻ 33 (1 ) [ഭാഗികമായി], സെക്​ഷൻ 33 (2 ), 47, 57[ഭാഗികമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്​ഷൻ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തി​​െൻറ ഭാഗമല്ല, അതുകൊണ്ട് ധനബിൽ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ, സ്​പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾകൂടി ഉള്ള ബിൽ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മറ്റ് ഗവൺമ​െൻറ്​ ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്​ഷൻ ഏഴി​​െൻറ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്​ഷൻ ഏഴ്​ ആണ്, നിയമത്തി​​െൻറ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 ാം അനുഛേദത്തി​​െൻറ പരിധിയിൽ വരുന്നതാണ്’ എന്ന്​ കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിക്ക്​ രൂപം കൊടുക്കുകയും അതി​​െൻറ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്​​ഷൻ 24 നെക്കുറിച്ചു പറയുന്നത് അതോറിറ്റിയുടെ രൂപവത്​കരണവും പ്രവർത്തനവും, അതി​​െൻറ ദൈനംദിന കാര്യനിർവഹണ പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ തുടങ്ങി എല്ലാം ഇന്ത്യ ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലി​​െൻറ പരിധിയിൽ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം ​െവച്ചുനോക്കിയാൽ ഗവൺമ​െൻറി​​െൻറ എന്തു പ്രവർത്തനമാണ് ധനബില്ലി​​െൻറ പരിധിയിൽ വരാത്തത്‌? മാത്രമല്ല, ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ മാത്രമാണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷവിധിയിൽ പറയുന്നതുപോലെ ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 ഇ.യുടെ കീഴിൽ വരുന്നതാണെന്ന ജസ്​റ്റിസ് അശോക് ഭൂഷ​​െൻറ കണ്ടെത്തൽ. യഥാർഥത്തിൽ 110 (ഇ) ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്ന് ‘ചാർജ്​’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ 110 (ഇ) യുടെ പരിധിയിൽ വരൂ. അതായത് പാർലമ​െൻറ്​ വോട്ടിനിട്ട് അനുമതി നൽകേണ്ടതില്ലാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്​ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകൾ; രാജ്യസഭയുടെയും ലോക്​സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവൺമ​െൻറി​​െൻറ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈകോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജിയുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതിവിധികൾ നടപ്പാക്കാനുള്ള ചെലവുകൾ; പാർലമ​െൻറ്​ നിയമപ്രകാരം ചാർജ്​ ചെയ്യാവുന്ന ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.ഏതു ബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോക്​സഭയുടെമാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടി​​െൻറ നിയമസാധുത പരിശോധിച്ച ​െബഞ്ച് ഇക്കാര്യങ്ങൾ ശരിയായി മനസ്സിലാക്കി. അതുകൊണ്ട്​ ഇക്കാര്യങ്ങൾ ഒരു ഏഴംഗ ​െബഞ്ച് പരിഗണിച്ചു തീർപ്പു കൽപിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്​റ്റിസ്​ ആയിരുന്ന രഞ്ജൻ ഗൊഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി.

ആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ​െബഞ്ചി​​െൻറ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ചരിത്രപരമായ വിയോജന വിധിന്യായത്തിൽ ജസ്​റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നു. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക്​ തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധിയെഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’യും ‘ആധാർ വിധി’യും വിശദമായി ചർച്ചചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ആധാർവിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ആധാർ വിധിയെ സംബന്ധിച്ച് ഹരജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു കേസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവൺമ​െൻറ്​ കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടി​​െൻറ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നുവരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലി​​െൻറ കാര്യത്തിൽ ചെയ്തതുപോലെ ‘ധന ബിൽ’ ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബിൽ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബിൽ ധനബിൽ ആണോ? കേന്ദ്രസർക്കാറി​​െൻറ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടി​​െൻറ സെക്​ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? ഇൗ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഏഴംഗ ​െബഞ്ചി​​െൻറ പരിഗണനക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018ൽ ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ ​െബഞ്ചി​​െൻറ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കാനാണ് വിശാല​െബഞ്ചി​​െൻറ അഭിപ്രായം തേടിയത്.

സാധാരണഗതിയിൽ ഒരു ബിൽ നിയമമാകാൻ പാർലമ​െൻറി​​െൻറ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, ഇന്ത്യ ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്നുള്ള ധനവിനിയോഗത്തെമാത്രം സംബന്ധിച്ച നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ’ ആയി പരിഗണിച്ചു ലോക്​സഭക്ക്​ പാസാക്കാം. രാജ്യസഭക്ക്​ ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്​സഭ സ്പീക്കർ ആണ് ഒരു ബിൽ ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകൾ, ഗവൺമ​െൻറി​​െൻറ ബാധ്യതപരിധി, സഞ്ചിത നിധിയിൽനിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്​ഷൻ110 (1) (എ) മുതൽ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധനബിൽ ആയി നിർവചിച്ചിട്ടുള്ളത്.

ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക്​ പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാൽ, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തിൽ അവ്യക്തത ബാക്കിനിൽക്കുന്നു. ചീഫ് ജസ്​റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്​റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബിൽ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തി.
ഭൂരിപക്ഷവിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബിൽ ധനബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്​ഷൻ രണ്ട്​ (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്​ഷൻ 33 (1 ) [ഭാഗികമായി], സെക്​ഷൻ 33 (2 ), 47, 57[ഭാഗികമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്​ഷൻ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തി​​െൻറ ഭാഗമല്ല, അതുകൊണ്ട് ധനബിൽ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ, സ്​പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾകൂടി ഉള്ള ബിൽ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മറ്റ് ഗവൺമ​െൻറ്​ ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്​ഷൻ ഏഴി​​െൻറ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്​ഷൻ ഏഴ്​ ആണ്, നിയമത്തി​​െൻറ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 ാം അനുഛേദത്തി​​െൻറ പരിധിയിൽ വരുന്നതാണ്’ എന്ന്​ കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിക്ക്​ രൂപം കൊടുക്കുകയും അതി​​െൻറ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്​​ഷൻ 24 നെക്കുറിച്ചു പറയുന്നത് അതോറിറ്റിയുടെ രൂപവത്​കരണവും പ്രവർത്തനവും, അതി​​െൻറ ദൈനംദിന കാര്യനിർവഹണ പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ തുടങ്ങി എല്ലാം ഇന്ത്യ ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലി​​െൻറ പരിധിയിൽ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം ​െവച്ചുനോക്കിയാൽ ഗവൺമ​െൻറി​​െൻറ എന്തു പ്രവർത്തനമാണ് ധനബില്ലി​​െൻറ പരിധിയിൽ വരാത്തത്‌? മാത്രമല്ല, ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ മാത്രമാണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷവിധിയിൽ പറയുന്നതുപോലെ ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 ഇ.യുടെ കീഴിൽ വരുന്നതാണെന്ന ജസ്​റ്റിസ് അശോക് ഭൂഷ​​െൻറ കണ്ടെത്തൽ. യഥാർഥത്തിൽ 110 (ഇ) ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവൺമ​െൻറി​​െൻറ സഞ്ചിതനിധിയിൽനിന്ന് ‘ചാർജ്​’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ 110 (ഇ) യുടെ പരിധിയിൽ വരൂ. അതായത് പാർലമ​െൻറ്​ വോട്ടിനിട്ട് അനുമതി നൽകേണ്ടതില്ലാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്​ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകൾ; രാജ്യസഭയുടെയും ലോക്​സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവൺമ​െൻറി​​െൻറ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈകോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജിയുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതിവിധികൾ നടപ്പാക്കാനുള്ള ചെലവുകൾ; പാർലമ​െൻറ്​ നിയമപ്രകാരം ചാർജ്​ ചെയ്യാവുന്ന ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.ഏതു ബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോക്​സഭയുടെമാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടി​​െൻറ നിയമസാധുത പരിശോധിച്ച ​െബഞ്ച് ഇക്കാര്യങ്ങൾ ശരിയായി മനസ്സിലാക്കി. അതുകൊണ്ട്​ ഇക്കാര്യങ്ങൾ ഒരു ഏഴംഗ ​െബഞ്ച് പരിഗണിച്ചു തീർപ്പു കൽപിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്​റ്റിസ്​ ആയിരുന്ന രഞ്ജൻ ഗൊഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി.

ജസ്​റ്റിസ് ചന്ദ്രചൂഡ് ഈ കേസിലും പ്രത്യേക വിധിയിൽ അനുച്ഛേദം 110 സംബന്ധിച്ച ത​​െൻറ കാഴ്ചപ്പാട് വ്യക്തമാക്കുകയും ഫിനാൻസ് ആക്ട് ഭേദഗതി ധനബിൽ അല്ല എന്ന് വിധിയെഴുതുകയും ചെയ്യുന്നുണ്ട്. രണ്ടു സഭകളുള്ള (ബൈക്കാമറൽ) ഇന്ത്യയുടെ പാർലമ​െൻററി സംവിധാനത്തി​​െൻറ പ്രത്യേകതയും, അതിൽ രാജ്യസഭയുടെ പ്രാധാന്യവും, ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ ഈ നിലപാട് ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്. കോടതി ഇനിയും പരിഗണിക്കാനിരിക്കുന്ന ആധാർ പുനഃപരിശോധന ഹരജികൾ സംബന്ധിച്ച് ഇത് വളരെ ശുഭകരമായ സൂചനയുമാണ്.

This article was first published in Madhyamam Daily on 23/11/2019

ഗവർണർ പദവി അനിവാര്യമാണോ? പി.ബി. ജിജീഷ്

സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന്നില്ല. ഒപ്പമുള്ള എം.എൽ.എമാരുമായി ശരദ് പവാർ നടത്തിയ പ്രകടനം കണ്ടപ്പോൾ ഓർമവന്നത് 1984 ലെ എൻ.ടി. രാമറാവുവി​​െൻറ ചിത്രമാണ്. രോഗശയ്യയിലായിരുന്ന ആ മനുഷ്യൻ ഒരു വീൽചെയറിൽ 162 എം.എൽ.എമാരെയും നയിച്ചു രാഷ്​ട്രപതിഭവനിലേക്ക് നീങ്ങുന്ന ചിത്രം. ഇന്ദിര ഗാന്ധിയുടെ മൂക്കിനുകീഴെ രാംലീല മൈതാനിയിൽ നടത്തിയ പ്രകടനം. അന്ന് അറസ്​റ്റ്​ ചെയ്യപ്പെട്ടവരുടെ എണ്ണമെടുത്താൽ തന്നെ ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തേക്കാൾ 11 പേർ കൂടുതലുണ്ടായിരുന്നു എൻ.ടി. ആറിനൊപ്പം. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചട്ടുകമായിരുന്ന ആന്ധ്ര ഗവർണർ രാം ലാലി​​െൻറ ചെയ്തികൾ അന്താരാഷ്​ട്രതലത്തിൽ രാജ്യത്തിന് നാണക്കേടായി. ബൈപാസ് ശസ്ത്രക്രിയക്കായി മുഖ്യമന്ത്രി എൻ.ടി.ആർ അമേരിക്കയിലായിരുന്ന സമയത്താണ് എൻ. ഭാസ്കരറാവുവി​​െൻറ സഹായത്തോടെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്​ സംസ്ഥാന ഗവൺമ​െൻറിനെ അട്ടിമറിക്കാൻ കരുക്കൾ നീക്കിയത്. അതേ കാലത്തുതന്നെയാണ് ജമ്മു-കശ്മീരിൽ ഫാറൂഖ് അബ്​ദുല്ല മന്ത്രിസഭയെ ഗവർണർ ജഗ്​മോഹനെ ഉപയോഗിച്ച് അട്ടിമറിക്കുന്നത്.

ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ്​ കോൺഗ്രസിനെയാണ് ഗവർണർ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തുനിന്നു ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ, രാജാജിയെ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1959 ൽ കേരള സർക്കാറിനെ അട്ടിമറിച്ചതുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക്​ 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശം ചെയ്ത പുതുച്ചേരി ​െലഫ്​. ഗവർണറുടെ നടപടിയും, അരുണാചൽ പ്രദേശിൽ അവസാനം കലിഖോ പുലി​​െൻറ ആത്മഹത്യയിൽ കലാശിച്ച അധികാര വടംവലിയും ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതി​​െൻറ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

രാഷ്​ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാരപദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്​ട്ര ഗവർണറായിരിക്കെ വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്നു പറയുകയുണ്ടായി. രാഷ്​ട്രീയനേതാക്കളിൽ എൻ.ടി. രാമറാവുവാണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനുമുമ്പായിരുന്നു. മഹാരാഷ്​ട്രയിലെ നാടകം ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന രാഷ്​ട്രീയകക്ഷിക്ക്​ പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്​ട്രീയനേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി. ഗവർണറെ പിരിച്ചുവിടുന്നതിന് കൃത്യമായ ചട്ടങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ല. 1989ൽ വി. പി. സിങ്​ അധികാരമേറ്റപ്പോൾ എല്ലാ ഗവർണർമാരെയും പിരിച്ചുവിട്ടു. 2012 ൽ 14 ഗവർണർമാരെ ഒരുമിച്ചു മാറ്റാനുള്ള നീക്കമുണ്ടായി. കേന്ദ്രത്തിന് അനഭിമതരായാൽ ഏതു നിമിഷവും പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട് ഗവർണർക്ക്.

ഇന്ത്യയിൽ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തിൽ ഇന്ത്യക്കാർക്ക് കൊടുക്കാൻ ബ്രിട്ടീഷുകാർ തയാറാക്കിയ 1935 ലെ ഗവൺമ​െൻറ്​ ഓഫ് ഇന്ത്യ ആക്​ട്​ പ്രകാരം പ്രവിശ്യകളിൽ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധിസഭകളുണ്ടായി. പ്രവിശ്യകൾക്കുമേൽ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തി​​െൻറ നേതൃനിരയിലുള്ളവർ അതിനെ ശക്തമായി എതിർത്തു. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ഗവർണർമാരെ നിലനിർത്താൻ തീരുമാനിച്ചു. രണ്ടു കാരണങ്ങളുണ്ടായിരുന്നു ഇതിന്​. ഒന്ന്, പുതിയ രാജ്യത്ത് സംസ്ഥാനങ്ങൾക്കുമേൽ ഒരു നിയന്ത്രണം കേന്ദ്ര ഗവൺമ​െൻറിനില്ലാതെപോയാൽ അത് വിഘടനങ്ങൾക്ക് കാരണമാകും. അതുകൊണ്ട് രാജ്യത്തി​​െൻറ അഖണ്ഡത നിലനിർത്താൻ ഗവർണർ പദവി അനിവാര്യമാണ്. രണ്ട്‌, സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയവുമുള്ള ജനപ്രതിനിധികളുടെ അഭാവമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഗവർണർക്കു കഴിയും. ഈ രണ്ടു കാരണങ്ങളും പുതിയ കാലത്ത്​ അപ്രസക്തമാണ്. എന്നാൽ, ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ജനാധിപത്യരാഷ്​ട്രഘടനയുടെ അന്തസ്സത്തക്കു വിരുദ്ധമായി വർത്തിക്കുന്നുമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെവന്നാൽ ഗവർണറുടെ ‘വിവേചനാധികാരം’ പ്രധാനമാകും.1952 മുതൽ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കർമാരെക്കൊണ്ട് സഭാനടപടികളിൽ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്​ട്രീയക്കാർ തകിടം മറിച്ചു.ഗവൺമ​െൻറ്​ രൂപവത്​കരണത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിൽ ഗവർണർ പദവി ഇല്ലാതെതന്നെ കാര്യങ്ങൾ സുഗമമായി നടത്താം. വ്യക്തമായചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്​ഷൻ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്​റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സർക്കാർ രൂപവത്​കരണത്തിന് കാർമികത്വം വഹിക്കാനും ആർട്ടിക്കിൾ 352 വഴി റിപ്പോർട്ട് നൽകി പ്രസിഡൻറ്​ ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു പദവിയുടെ ആവശ്യമുണ്ടോ? ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജൻറ്​ മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത ഗവർണർപദവി ഒരു കൊളോണിയൽ ശേഷിപ്പാണ്. ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഗൗരവതരമായ പുനരാലോചനകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

This article was first published in Madhyamam Daily on 02/12/2019

പൗരത്വ ബിൽ: ആൾക്കൂട്ടം ഭരണഘടനയെ തല്ലിക്കൊല്ലുമ്പോൾ

പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്രജകളായി കഴിഞ്ഞ ജനതക്ക്​ നൽകുന്ന പ്രതീക്ഷനിർഭരമായ വാഗ്ദാനമാണത്​. ഒരു ജനാധിപത്യസംവിധാനത്തിൽ ഭരണഘടനാദത്തമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും അവകാശങ്ങളോടുംകൂടി അഭിമാനപൂർവം ജീവിതം നയിക്കാനുള്ള അവകാശമാണത്. അവകാശങ്ങൾക്കുള്ള അവകാശമാണ് പൗരത്വമെന്ന് പറയാം. മറുവശത്ത് അത് ബഹിഷ്കരണത്തിനുള്ള ഉപാധികൂടിയാണ്. ഒരു പ്രദേശത്ത്​ ജീവിക്കുന്നവരിൽ ഒരു സംഘം ആളുകൾ പൗരന്മാരായി പ്രഖ്യാപിക്ക​െപ്പട്ടാൽ അതിനർഥം ശേഷിക്കുന്ന വിഭാഗത്തിന് ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും അപ്രാപ്യമായിരിക്കും എന്നുകൂടിയാണ്. അത്തരത്തിൽ പുറന്തള്ളപ്പെടുന്നവർ അധികാരത്തി​​െൻറ, ധനത്തി​​െൻറ, ആൾബലത്തി​​െൻറ, സംസ്കാരത്തി​​െൻറ എല്ലാം പുറമ്പോക്കുകളിൽ ഉള്ളവരായിരിക്കും. ജാതി, മത, ഭാഷ, വംശീയ, സാംസ്കാരിക ന്യൂനപക്ഷങ്ങളും അധഃസ്ഥിത-തൊഴിലാളി വർഗങ്ങളുമായിരിക്കും അന്യവത്കരിക്കപ്പെടുന്നത്. അവർക്ക് നഷ്​ടമാകുന്നത് അവകാശങ്ങൾക്കുള്ള അവകാശമാണ്. മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ്. മനുഷ്യനിർമിതമായ, ചരിത്രത്തിൽ വളരെ ചെറിയ ആയുസ്സ്​ മാത്രമുള്ള കൃത്രിമമായ ദേശാതിർത്തികൾക്കകത്ത് ഇത്തരം ബഹിഷ്കൃതരെ സൃഷ്​ടിക്കുന്നതിന് നൈതികവും ധാർമികവുമായ ഒരു ന്യായീകരണവുമില്ല. ഈ രാഷ്​ട്രീയം മനസ്സിലാക്കി ജന്മംകൊണ്ട് പൗരത്വം നൽകുന്നത് ഒരു കുട്ടിയുടെ മൗലികാവകാശമായി അന്താരാഷ്‌ട്രധാരണകളിൽ കണക്കാക്കിപ്പോരുന്നു. ആധുനിക-ലിബറൽ-ജനാധിപത്യ രാഷ്​ട്രങ്ങളെല്ലാം ഈ തത്ത്വം അംഗീകരിക്കുന്നുണ്ട്.


നമ്മുടെ ഭരണഘടനാ ശിൽപികൾ ഈ സാർവദേശീയ യാഥാർഥ്യം അംഗീകരിച്ചവരായിരുന്നു. വിഭജനത്തി​​െൻറയും അഭയാർഥി പ്രവാഹത്തി​​െൻറയും സങ്കൽപാതീതമായ വർഗീയഹിംസകളുടെയും കാലത്ത് തികച്ചും ബഹുസ്വരമായ ഒരു ദേശത്ത് വംശത്തി​​െൻറയോ മതത്തി​​െൻറയോ നാഗരികതയുടെയോ അടിസ്ഥാനത്തിലുള്ള പൗരത്വസങ്കൽപങ്ങൾ എത്രമാത്രം അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പൗരത്വത്തെ സംബന്ധിച്ച ഉദാരമായ സമീപനമാണ് ഭരണഘടനയിൽ കാണാനാകുക. അഞ്ചാം വകുപ്പിൽ ഭരണഘടന നിലവിൽ വന്ന ദിവസത്തിനുമുമ്പ്​ ആറു മാസമെങ്കിലും ഇന്ത്യയിൽ തുടർച്ചയായി താമസിച്ചവർക്കെല്ലാം പൗരത്വം വാഗ്ദാനം ചെയ്യുന്നു. പിന്നീടങ്ങോട്ട് ജനനമായി പൗരത്വത്തി​​െൻറ അടിസ്ഥാനം. പൗരത്വത്തെ, 11ാം വകുപ്പ്​ നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചു നിർവചിക്കണമെന്ന് പാർലമ​െൻറിനു തോന്നുന്നത് 1956ൽ മാത്രമാണ്; പൗരത്വ നിയമത്തിലൂടെ (Citizenship Act-1956 ). പിന്നീട് 1986, 1992, 2003, 2005, 2015 വർഷങ്ങളിൽ നിയമം ഭേദഗതി ചെയ്തു. ഇപ്പോൾ 1986 ജൂലൈ ഒന്നിനുമുമ്പ്​ ഇന്ത്യയിൽ ജനിച്ചവർ ജനനം വഴി പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവരുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യക്കാരനെങ്കിൽ അയാൾ ഇന്ത്യൻ പൗരനാണ്. അതിനുശേഷം ജനിച്ചവരുടെ രക്ഷിതാക്കൾ ഇരുവരും ഇന്ത്യൻ പൗരരെങ്കിൽ മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.

അങ്ങനെ ഭരണഘടന മുന്നോട്ടു​െവച്ച ഉദാരമായ പൗരത്വസങ്കൽപത്തിൽനിന്നു നമ്മൾ ഏറെ അകന്നുകഴിഞ്ഞു. ജന്മനാ ലഭിക്കുന്ന പൗരത്വം എന്ന ആശയം ഉപേക്ഷിച്ച്, നമ്മൾ ഇന്ന് പിന്തുടരുന്നത് രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വമാണ്. അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് ജന്മംകൊണ്ടുള്ള പൗരത്വമാണെന്ന് ഓർക്കണം. അനധികൃതകുടിയേറ്റം, രാജ്യസുരക്ഷ എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിവിധ നിയമഭേദഗതികളിലൂടെ പൗരത്വസങ്കൽപത്തെ നമ്മൾ കൂടുതൽ സങ്കുചിതമാക്കിക്കൊണ്ടേയിരിക്കുന്നത്. ഭൂരിപക്ഷ തീവ്ര ദേശീയതയുടെ വൈകാരികാധിപത്യത്തിൽ പ്രതിപക്ഷത്തിന് ശബ്​ദം ഇല്ലാതെ പോവുന്ന ഇന്ത്യൻ പാർലമ​െൻറ്​ ഭരണഘടനാപരമായ പൗരത്വസങ്കൽപം സവർക്കറുടെ ഹിന്ദുത്വസങ്കൽപത്തിലേക്ക് അടുക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. 19 ലക്ഷം ജനങ്ങളെ രാജ്യരഹിതരാക്കിയ അസമിലെ പൗരത്വ പ്പട്ടിക പരീക്ഷണം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടൊപ്പമാണ് ഇസ്രായേലി​​െൻറ ബിൽ ഓഫ് റിട്ടേണിന് സമാനമായ പൗരത്വ നിയമഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം കൊടുത്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി ബിൽ 2019
പൗരത്വനിയമം വകുപ്പ് (മൂന്ന്​) ഭേദഗതി ചെയ്ത് അനധികൃത കുടിയേറ്റക്കാരുടെ നിർവചനം മാറ്റിയെഴുതുകയാണ് കേന്ദ്ര സർക്കാർ. അഫ്‌ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്​തവ വിഭാഗങ്ങൾ ‘അനധികൃത കുടിയേറ്റക്കാർ’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. മാത്രമല്ല, അവരുടെ കാര്യത്തിൽ വൈദേശികർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള കാലാവധി 12 വർഷത്തിൽനിന്ന് ആറു വർഷമായി കുറക്കുകയും ചെയ്​തു. അതായത് മുസ്​ലിംകളല്ലാത്ത എല്ലാവർക്കും ആറു വർഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം നൽകാമെന്നു വരുന്നു. അസമിൽ തയാറാക്കിയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തുപോയ 19 ലക്ഷത്തിൽ, അതുപോലെ രാജ്യത്താകമാനം ഇതുപോലെയൊരു രജിസ്​റ്റർ ഉണ്ടാക്കിയാൽ പുറത്തുപോകാൻ സാധ്യതയുള്ള അനേകരിൽ മുസ്​ലിംകളെ മാത്രം പുറത്താക്കാൻ രാജ്യം തീരുമാനിക്കുന്നു എന്നാണ് അതിനർഥം. ബാക്കിയെല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകുന്നു. മുസ്​ലിംകൾ മാത്രം പുറത്താക്കപ്പെടാം. പുറത്താക്കണമെങ്കിൽ മറ്റേതെങ്കിലും രാജ്യം അവരെ സ്വീകരിക്കേണ്ടതായുണ്ട്, അന്താരാഷ്​ട്ര നിയമബാധ്യതകളുണ്ട്. അപ്പോൾ പൗരരല്ലാത്ത അവകാശരഹിത ജനങ്ങളായി ഇവിടെ കഴിയേണ്ടിവന്നേക്കാം. മിനിമം വേതനത്തിന്, സ്വത്തിന്, വിവേചന രഹിതമായ ജീവിതത്തിന്, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഒന്നും അർഹതയില്ലാതെ ജീവിക്കേണ്ടി വന്നേക്കാം. ബഹുസ്വരതയും തുല്യതയും മതേതരത്വവും അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു രാജ്യത്താണ് ആൾക്കൂട്ട നീതിയുടെ പൊതുബോധം പാർലമ​െൻറിനെ കീഴടക്കുന്നത്.

ഭരണഘടന വിരുദ്ധത
രണ്ടു തരത്തിലുള്ള വിഭജനങ്ങൾ ബില്ലിൽ പ്രകടമാണ്​. ഒന്ന്, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി എന്നിങ്ങനെ മതപരമായ വിഭജനം. രണ്ട്, അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങൾക്കനുസരിച്ചുള്ള വിഭജനം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. 14 ാം വകുപ്പനുസരിച്ച് ഇന്ത്യൻ അതിരുകൾക്കുള്ളിൽ ഒരു മനുഷ്യനും നിയമത്തിനു മുന്നിൽ തുല്യതയോ തുല്യമായ നിയമപരിരക്ഷയോ നിഷേധിക്കാൻ പാടുള്ളതല്ല. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. അതിനർഥം ഒരു വേർതിരിവും പാടില്ലെന്നല്ല. ‘വിവേകപൂർണമായ വേർതിരിവുകൾ’ ആകാം. മാത്രമല്ല, അതിന് നിയമത്തി​​െൻറ ഉദ്ദേശ്യവുമായി യുക്തിപൂർവമായ ബന്ധവും ഉണ്ടാകണം. ഉദാഹരണത്തിന് സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേകനിയമങ്ങൾ പോലെ. ഏതു തരംതിരിവിനും ഒരു മാനദണ്ഡമുണ്ടാകണം. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാരണങ്ങൾകൊണ്ട് വിവേചനങ്ങൾ പാടില്ല എന്ന് 15 ാം വകുപ്പിൽ പറയുന്നുണ്ടെങ്കിലും അത് ഇന്ത്യൻ പൗരർക്ക് മാത്രം ബാധകമാണ്. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ പൗരർ അല്ലാത്തതുകൊണ്ടുതന്നെ ഇൗ വകുപ്പി​​െൻറ സംരക്ഷണം ലഭിക്കുകയില്ല. എന്നിരുന്നാലും വകുപ്പ്​ 14 അനുവദിക്കുന്ന ‘വിവേകപൂർണമായ വർഗീകരണം’ നീതിയുക്തമായിരിക്കണം എന്ന് സ്വവർഗരതിയെ ക്രിമിനൽവത്കരിക്കുന്ന സെക്​ഷൻ 377 റദ്ദാക്കിയ സുപ്രധാന വിധിയിൽ സുപ്രീംകോടതി സമത്വത്തെ കൂടുതൽ വിശാലമായി വ്യാഖ്യാനിച്ചിട്ടുണ്ട്. വിവേകപൂർണമായ വർഗീകരണത്തിന് ഒരു പൊതുമാനദണ്ഡം ഉണ്ടാവണം എന്നു മാത്രമല്ല, അത് നീതിയുക്തമായിരിക്കണം എന്നുകൂടി കോടതി വിലയിരുത്തി. മനുഷ്യ​​െൻറ ആന്തരിക സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യക്തിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണങ്ങൾ പാടില്ല എന്ന് പ്രസ്താവിച്ചു. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾ അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണ്.

അതുപോലെതന്നെയാണ് രാജ്യങ്ങൾ അനുസരിച്ചുള്ള വർഗീകരണവും. നമ്മുടെ അയൽരാജ്യങ്ങളാണ് മാനദണ്ഡമെങ്കിൽ ശ്രീലങ്കയും നേപ്പാളും ചൈനയും മ്യാന്മറും നിയമത്തി​​െൻറ ഭാഗമാകേണ്ടതായിരുന്നു. അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം സംരക്ഷിക്കപ്പെടേണ്ടത് മ്യാന്മറിൽ വേട്ടയാടപ്പെടുന്ന റോഹിങ്ക്യകളാണ്. ശ്രീലങ്കയിലെ തമിഴ് വംശജരാണ് മറ്റൊരു വിഭാഗം. അവരും ബില്ലി​​െൻറ പരിധിയിലില്ല. പാകിസ്​താനിൽ പീഡനം അനുഭവിക്കുന്ന ശിയ, അഹമ്മദീയ വിഭാഗങ്ങൾ അങ്ങനെ എത്രയോ പേർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിൽ നിന്നും ഈ വർഗീകരണത്തിന് നിയമത്തി​​െൻറ ഉദ്ദേശ്യലക്ഷ്യവുമായി യുക്തിഭദ്രമായ ബന്ധങ്ങളൊന്നുമി​െല്ലന്നു കാണാം. അതുകൊണ്ടുതന്നെ രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വേർതിരിവും ഭരണഘടനാവിരുദ്ധമാണ്.

ആൾക്കൂട്ട ഭരണത്തിലേക്കോ?
ജനാധിപത്യം എന്നാൽ കേവലം ഭൂരിപക്ഷാഭിപ്രായങ്ങൾ നടപ്പാക്കുന്ന ഭരണസംവിധാനമല്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. ഭരണം ആൾക്കൂട്ട നീതിയിലേക്ക് വഴുതിവീഴാതെ ഭരണകൂടത്തി​​െൻറ അധികാരത്തെ പരിമിതപ്പെടുത്തുന്ന, ജനങ്ങളുടെ അവകാശ പ്രഖ്യാപനരേഖയാണ് ഭരണഘടന. നിയമവ്യവസ്ഥയും ഭരണഘടനയുമെല്ലാം അധികാരം കൈയാളുന്നവർക്ക് അസൗകര്യങ്ങളായിരിക്കും. അതിനെ മറികടക്കാനുള്ള മാർഗങ്ങൾ അവർ തേടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ചും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെയും സ്വാതന്ത്ര്യത്തി​​െൻറയും സമത്വത്തി​​െൻറയും വിശാല ദർശനങ്ങളെ നിഷേധിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പിൻപറ്റുന്നവർ അധികാരത്തിലിരിക്കുമ്പോൾ.

ആര്യാധിനിവേശാനന്തരം രൂപംകൊണ്ട സംസ്കാരത്തി​​െൻറ വിശുദ്ധി അധിഷ്ഠിതമായ ദേശരാഷ്​ട്ര സങ്കൽപമാണത്. അതിൽ പ്രതിപാദിക്കുന്ന ഹിന്ദുത്വത്തി​​െൻറ പുണ്യഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് പൗരത്വ ഭേദഗതി ബില്ലായി ഇവിടെ പ്രച്ഛന്നവേഷം കെട്ടുന്നത്. ഇന്ത്യ ഇനിയും ഒരു മതരാഷ്​ട്രമായി തീർന്നിട്ടില്ല എന്നു വിശ്വസിക്കുന്നവരെല്ലാം ഈ അപകടത്തെ തിരിച്ചറിയേണ്ടതുണ്ട്. തെരുവുകളെ ഹിംസാത്മകമാക്കുന്ന ആൾക്കൂട്ടനീതിയുടെ പതാകവാഹകർ പാർലമ​െൻറിലെത്തുമ്പോൾ തല്ലിക്കൊല്ലുന്നത് ഭരണഘടനയെയാണ്.

This article was first published in Madhyamam Daily on 09/12/2019

ജനസംഖ്യാ രജിസ്റ്റർ ഭരണഘടനാവിരുദ്ധം; ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കൽ

019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെ എല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.

2003 -ൽ വാജ്പേയീ ഗവണ്മെന്റിന്റെ കാലഘട്ടത്തിൽ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി ആണ് രാജ്യത്തെ പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും സംശയമുള്ളവരെ മറ്റൊരു ലിസ്റ്റിൽ പെടുത്തുവാനും ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നത്. ഇത്തരത്തിൽ സംശയിക്കേണ്ടവരുടെ ലിസ്റ്റിൽ പെടുന്നവർ സ്വന്തം പൗരത്വം അധികാരികൾക്ക് മുന്നിൽ തെളിയിക്കേണ്ടി വരും. തെളിവ് നൽകി നിരപരാധിയാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങൾക്കുമേൽ വന്നുചേരുന്നു എന്നർത്ഥം. ഒരുവൻ കുറ്റക്കാരനാണെന്ന് സ്ഥാപിക്കപ്പെടുന്നതുവരെ നിരപരാധിയായിരിക്കും എന്നതാണ് സാമാന്യനീതി. ആനുമാനിക നിരപരാധിത്വം (presumtpion of innocence) എന്ന് പറയും. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ അനുച്ഛേദം 11-ന്റെ ഭാഗമാണിത്. കുറ്റം തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണയിലൂടെ കോടതിയ്ക്ക് മുന്നിൽ സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തിൽ അധികാരവും സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടത്തിന് അനുകൂലമായിരിക്കുന്നു. അങ്ങനെവരുമ്പോൾ  ഈ സംവിധാനങ്ങൾക്കെല്ലാം എതിരെ നിന്നുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തിക്ക് സാധിക്കില്ല. അതുകൊണ്ടാണ് പ്രാഥമികമായ അനുമാനം ഒരാൾ നിരപരാധിയാണ് എന്നായിരിക്കണം എന്ന് പറയുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് നീതിയുടെ ഈ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ എല്ലാവരെയും കുറ്റവാളികൾ എന്ന് കാണുകയും തങ്ങൾ നിരപരാധികളാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങളുടെ ചുമലിൽ വന്നു ചേരുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയാണ് നമ്മുടെ ഗവണ്മെന്റ്. ഗവൺമെന്റിന് രാജ്യത്ത് അനധികൃത കുടിയേറ്റക്കാർ വ്യാപകമാകുന്നു എന്ന ആശങ്ക ഉണ്ടെങ്കിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർ കുടിയേറ്റക്കാർ ആണെന്ന് തെളിവ് സഹിതം കോടതിയിൽ സ്ഥാപിച്ച് അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാലത്ത് ഒരു മനുഷ്യന്റെ പൂർവകാലം അന്വേഷിച്ച്, അയാൾ അന്യദേശക്കാരനാണെങ്കിൽ അയാളുടെ യാത്രാചരിത്രം കണ്ടെത്തി തെളിവുകൾ ശേഖരിക്കാൻ പോലീസും, ഇന്റലിജന്‍സും, സർവ്വവിധ സർവൈലൻസ് സംവിധാനങ്ങളും ഉള്ള ഗവൺമെന്റിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. അതിനു പകരം നാട്ടിൽ ചില കള്ളന്മാർ ഉണ്ടെന്നു കരുതി അത് കണ്ടെത്താൻ അന്നാട്ടിലെ മുഴുവൻ മനുഷ്യരും പോലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങൾ കള്ളന്മാരല്ല എന്ന് രേഖാമൂലം തെളിയിക്കണം എന്ന് പറയുന്നതിന് സമാനമായ അനീതിയാണ് ഇവിടെ  നടപ്പിലായിക്കൊണ്ടിരിക്കുന്നത്. നീതിന്യായ സംവിധാനത്തെയാകെ തലകീഴായി നിർത്തിയിരിക്കുന്നു നമ്മൾ. 
സോനോവാൽ കേസിലെ തികച്ചും തെറ്റായ സുപ്രീം കോടതി വിധിയെത്തുടർന്ന് അസാമിൽ ഈ നയം നടപ്പിലാക്കിയപ്പോൾ സംഭവിച്ചതെന്താണെന്ന് നമ്മൾ കണ്ടു. മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ കുടുംബത്തിനു പോലും തെളിവുകൾ സമയത്തിന് ഹാജരാക്കി കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണ പൗരരുടെ അവസ്ഥ എന്താകും? 1951 മുതൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ നിലനിൽക്കുന്ന, ഇത്തരം രേഖകൾ സൂക്ഷിക്കേണ്ടതാണെന്ന അവബോധം ജനങ്ങൾക്കിടയിൽ ഉള്ള, ആസാമിലെ അവസ്ഥ ഇതാണെങ്കിൽ ഇത്തരമൊരു സാഹചര്യം സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത മറ്റിടങ്ങളിൽ അത്യന്തം ഭീതിജനകമായ മാനുഷിക പ്രതിന്ധിയിലേക്കാകും ഇത് നയിക്കുക.   
പൗരത്വം ഒരു മനുഷ്യന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന ആശയമാണ്; അവകാശങ്ങൾക്കുള്ള അവകാശം. എല്ലാ ജനാധിപത്യ അവകാശങ്ങളും, ജീവിക്കാനുള്ള അവകാശം പോലും പൗരത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പൗരത്വവുമായി ബന്ധപ്പെട്ട ഏതു നിയമവും കർശനമായ നിയമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
2003-ലെ പൗരത്വ നിയമഭേദഗതി
2003-ൽ പൗരത്വ നിയമത്തിൽ വകുപ്പ് 14(എ) കൂട്ടിച്ചേർക്കുന്നതിലൂടെയാണ് രാജ്യത്ത് ദേശീയ ഇന്ത്യൻ പൗരത്വ പട്ടിക (NRIC) നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നത്. നിയമഭേദഗതിപ്രകാരം ഗവണ്മെന്റിന് വേണമെങ്കിൽ രാജ്യത്തെ എല്ലാ ജനങ്ങളെയും നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിച്ച് ദേശീയ തിരിച്ചറിയൽ കാർഡ് നൽകാനും ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാനുമാകും. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആധാർ കേസിന്റെ ഭാഗമായി ഉയർന്നു വന്നിരുന്നു. എൻ.പി.ആർ.-നെ ആധാറുമായി ബന്ധിപ്പിക്കുന്ന 2015-ലെ വിജ്ഞാപനവും വിഷയമായി. എന്നാൽ അന്തിമവിധി വന്നപ്പോൾ മറ്റു വിഷയങ്ങൾക്കിടയിൽ എൻ.പി.ആർ. മുങ്ങിപ്പോയി. 2003-ലെ പൗരത്വനിയമ ഭേദഗതിയുടെ ഭരണഘടനാപരതയെക്കുറിച്ച് വിധിയിൽ നിരീക്ഷണങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും പുതിയ സാഹചര്യത്തിൽ ഇക്കാര്യം സ്വതന്ത്രവും വിശദവുമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.     ഭരണഘടനയുടെ അനുച്ഛേദം 11 അനുസരിച്ച് പൗരത്വത്തെ നിർവചിക്കാനുള്ള അവകാശം പാർലമെന്റിനാണ്. എന്നാൽ ഈ നിയമത്തിൽ വിശദാംശങ്ങളെല്ലാം ചട്ടങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് എക്സിക്യൂട്ടവിന് അമിതാധികാരങ്ങൾ നൽകുന്ന നടപടിയാണ്. അമിതാധികാരനിയോഗമാണ് (excessive delegation of power). 
അമിതാധികാരനിയോഗം 
അധികാരവിഭജനം ഭരണനിർവഹണത്തിന്റെ മൗലീക സ്വഭാവങ്ങളിലൊന്നാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല എക്സിക്യൂട്ടീവിനാണ്. അതുകൊണ്ടുതന്നെ നിയമനിർവഹണത്തിനാവശ്യമായ പ്രായോഗിക ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം   നിയമം എക്സിക്യൂട്ടീവിനു നിയോഗിച്ചുനൽകുന്നു. ഇതിനാണ് അധികാരനിയോഗം (delegaton of power) എന്ന് പറയുന്നത്. പക്ഷേ പാർലമെന്റിന്റെ അവശ്യധർമങ്ങളിൽ പെടുന്നതും നയരൂപീകരണത്തിന്റെ ഭാഗവുമായ, രാജ്യത്തെ പൗരരുടെ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ച കാര്യങ്ങൾ ഗവൺമെന്റിന് ഡെലിഗേറ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ഈ വിഷയത്തിൽ ഉണ്ട്. “ജനങ്ങളുടെ പരമാധികാരം പരിരക്ഷിക്കുന്നതിന് അമിതാധികാരനിയോഗം നിയന്ത്രിക്കേണ്ടതുണ്ട്” എന്ന് 1973 -ൽ ഗ്വാളിയോർ റയോൺസ് കേസിലും “അനിയന്ത്രിതമായ അധികാരനിയോഗം സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക” എന്ന് 1979 -ൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് കേസിലും സുപ്രീംകോടതി   പ്രസ്താവിച്ചിട്ടുണ്ട്.
വിവിധ വിധികളിലൂടെ അധികാരനിയോഗത്തെ സുപ്രീംകോടതി ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു:

  1. പാർലമെന്റിന്റെ അടിസ്ഥാന ധർമങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരത്തിന് വിട്ടുനൽകാൻ കഴിയില്ല.
  2. അടിസ്ഥാന നയരൂപീകരണങ്ങൾ ചട്ടങ്ങൾക്ക് വിട്ടുനൽകാൻ പാടില്ല. 
  3. ചട്ട നിർമാണത്തിനായി എക്സിക്യൂട്ടീവിന് അധികാരനിയോഗം നടത്തുന്ന നിയമങ്ങളിൽ  ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ പിന്തുടരേണ്ട നയവും വ്യവസ്ഥകളും മാർഗനിർദേശങ്ങളും  വ്യക്തമാക്കിയിരിക്കണം
  4. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ലഭിച്ചവർ അത്  ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം 

2003-ലെ നിയമഭേദഗതിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വകുപ്പ് 14(എ) വളരെ അനിർണിതമായി  രചിക്കപ്പെട്ടതാണ്. ഇന്ത്യൻ പൗരരുടെ ഒരു പട്ടിക ഉണ്ടാക്കണമെന്നും ജനന-മരണ രജിസ്ട്രാർ ഇന്ത്യൻ പൗരത്വ രജിസ്ട്രാർ കൂടി ആയിരിക്കും എന്നും പറയുന്നതല്ലാതെ പൗരത്വരജിസ്റ്റർ എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ രേഖകളാണ് പൗരത്വനിർണയത്തിന് ഉപയോഗിക്കുന്നത്, സംശയിക്കേണ്ടവരുടെ പട്ടികതയ്യാറാക്കുന്നത് എങ്ങനെയാണ്, ആരായായിരിക്കും പൗരത്വനിർണയം നടത്തുവാൻ അധികാരപ്പെടുത്തുന്നത്,  സംശയങ്ങൾ ഉന്നയിക്കുവാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്… തുടങ്ങി പ്രാഥമികമായും പാർലമെന്റ് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ ഒന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഈ നിയമത്തിനു കീഴിൽ രൂപീകരിച്ച 2003 -ലെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] പ്രകാരമാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുക. 2003-ലെ ചട്ടം 2(എൽ)-അനുസരിച്ച് രാജ്യത്തു വസിക്കുന്ന എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. അതായത് പൗരർ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ താമസക്കാരെയും ഇതിൽ ഉൾപ്പെടുത്തണം. ഇന്ത്യയിൽ ആറു മാസമായി താമസിക്കുന്ന  വിദേശീയർ, ഇവിടെ ജോലി ചെയ്യുന്നവർ, അനധികൃത കുടിയേറ്റക്കാർ, കുടിയേറ്റ തൊഴിലാളികൾ, എന്നിങ്ങനെ എല്ലാവരും ഉള്‍പ്പെടുന്ന പട്ടിക. ചട്ടം 3(4) അനുസരിച്ച് ലോക്കൽ രജിസ്ട്രാർ ഓരോ പ്രദേശനിവാസികളുടെയും വിവരങ്ങൾ ശേഖരിച്ച് ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കേണ്ടതാണ്. എന്നാൽ മാതൃനിയമമായ പൗരത്വ നിയമം വകുപ്പ് 14(എ)-ൽ രാജ്യത്തെ എല്ലാ പൗരരുടെയും പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എങ്കിലും  ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ‘ദേശീയ ജനസംഖ്യാ രജിസ്റ്റർ’ എന്ന പുതിയ ആശയം കൊണ്ട് വന്നിരിക്കുന്നു. നിയമത്തിൽ ഇല്ലാത്ത പുതിയൊരു സംഗതി ചട്ടങ്ങൾ വഴി കൊണ്ടുവരാനുള്ള അധികാരം എക്സിക്യൂട്ടീവിന് ഇല്ല. അതുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. നിയമവിരുദ്ധമാണ്; അമിതാധികാര പ്രയോഗമാണ്.ചട്ടം 3(3)-ൽ ദേശീയ പൗരത്വരജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇതും മാതൃനിയമത്തിൽ ഉള്‍പ്പെടുത്തി പാർലമെന്റിന്റെ അംഗീകാരം നേടേണ്ട കാര്യമാണ്. 2015-ൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആഭ്യന്തര മന്ത്രാലയം ഇതിനെ ആധാറുമായി ബന്ധിപ്പിക്കുകയും എൻ.പി.ആർ. വിവരശേഖരത്തിൽ വിരലടയാളവും കണ്ണിന്റെ റെറ്റിനയും ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. ചട്ടങ്ങളിൽ പോലുമില്ലാത്ത ഈ കാര്യങ്ങൾ എൻ.പി.ആർ. ഹാൻഡ്-ബുക്കിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് അമിതാധികാരനിയോഗം മാത്രമല്ല ഉപനിയോഗം (sub -delegation of powers ) കൂടിയാണ്. നമ്മൾ വാടകക്കെടുത്ത കെട്ടിടം മറ്റൊരാൾക്ക് മറിച്ചു വാടകയ്ക്ക് കൊടുക്കുന്നതുപോലെ നിയമവിരുദ്ധമാണിതും. മറ്റൊരു പ്രശ്നം ചട്ടം-7 വഴി കുടുംബനാഥന് മേൽ വന്നിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വീട്ടിലെ അല്ലാ അംഗങ്ങളുടെയും കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കുടുംബനാഥനാണ്. അതിൽ വീഴ്ച വരുത്തിയാൽ ആയിരം രൂപ പിഴ ശിക്ഷയ്ക്കും വകുപ്പുണ്ട്. പൗരത്വ നിയമത്തിൽ ഗൃഹനാഥനെന്തു പ്രസക്തിയാണുള്ളത്? ഇതേക്കുറിച്ച് മാതൃനിയമത്തിൽ യാതൊന്നും പറയുന്നില്ല എന്ന് കാണാം. ഇതും അമിതാധികാരനിയോഗമല്ലാതെ മറ്റൊന്നുമല്ല. 
ഐച്ഛികത
എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രൂപം നൽകിയ ജനസംഖ്യാ രജിസ്ടർ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി അതിൽ നിന്നും തയ്യാറാക്കേണ്ട പട്ടികയാണ്, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്റർ (NRIC) എന്ന് ചട്ടം 3(5)-ൽ പറയുന്നു. ചട്ടം-4-ൽ ആണ് പൗരത്വരജിസ്റ്ററിന്റെ രൂപീകരണത്തെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തി ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച്, അത് പരിശോധിച്ച് അതിൽ നിന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനാണ് നിർദ്ദേശം. ഉപചട്ടം-4 അനുസരിച്ച് ലോക്കൽ രജിസ്ട്രാർക്ക് പൗരത്വത്തിൽ സംശയം  തോന്നുന്ന പക്ഷം അവരെ മറ്റൊരു പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ലെജിസ്ളേറ്റീവ് അധികാരമാണ് പൗരത്വ നിർണയം. പൗരത്വം എന്നാൽ അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരത്വപട്ടികയിൽ നിന്നും ഒരാൾ പുറത്തു പോകുക എന്നാൽ അയാൾക്ക് അവകാശങ്ങളെല്ലാം നഷ്ടപ്പെടുന്നു എന്നാണ് അർഥം. അതുകൊണ്ടുതന്നെ പൗരത്വസംബന്ധിയായ ഏതൊരു നിയമനിര്മാണവും പാർലമെന്റിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ട കാര്യമാണ്. എന്നാൽ ഇവിടെ പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യിൽ പൗരത്വ പട്ടിക ഉണ്ടാക്കണം എന്നല്ലാതെ അതിനെക്കുറിച്ചുള്ള എന്തെങ്കിലും വിശദീകരണങ്ങളോ, വ്യവസ്ഥയോ മാനദണ്ഡങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. അക്കാര്യങ്ങൾ ചട്ടങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്നത് തന്നെ ഭരണഘടനാ പദ്ധതിയ്ക്ക് എതിരാണ്. എന്നുമാത്രമല്ല, ഇവിടെ ചട്ടങ്ങളിൽ പോലും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല എന്ന് കാണാം.പൗരന്മാരെ എങ്ങനെയാണ് കണ്ടെത്തുന്നത് എന്നോ, എങ്ങനെയാണ് ലോക്കൽ രജിസ്ട്രാർ പട്ടിക പരിശോധിക്കേണ്ടത് എന്നോ വിശദീകരിച്ചിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററിൽ നിന്ന് ഒരാളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് മാറ്റേണ്ടത് എന്ന് പറഞ്ഞിട്ടില്ല. പട്ടികയിൽ നിന്ന് പുറത്തു പോകുന്നവരുടെ പരാതി താലൂക്ക് രജിസ്ട്രാർ പരിഗണിച്ച് 90 ദിവസത്തിനകം തീർപ്പാക്കണം എന്നാണ് ചട്ടം. എന്നാൽ അതിനായി ഏതേതു രേഖകൾ ആണ് ഒരാൾ സമർപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെ രേഖകളാണ് ഒരാളുടെ പൗരത്വത്തിന് തെളിവാകുന്നത് എന്ന് ഭരണഘടനാ കോടതികൾക്കു പോലും നിശ്ചയമില്ലാത്ത ഒരു രാജ്യത്താണ്, ഇത് പോലത്തെ തോന്ന്യാസങ്ങൾ നിയമമാകുന്നത്. ഇക്കാര്യങ്ങളത്രയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ റദ്ദു ചെയ്യുന്ന നടപടികൾ ആയിരുന്നിട്ടു പോലും നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്യാതെ വളരെ താഴ്ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ  ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായിട്ടാണ് തീരുമാനിക്കുക എന്ന് വരുന്നു. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം എന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയിട്ടുള്ളതാണ്.  എന്നിട്ടാണ് ചട്ടങ്ങൾ പോലുമില്ലാതെ അടിസ്ഥാന നയങ്ങളും പാർലമെന്റിന്റെ അവശ്യ ധർമവും വരെ ഒരു താലൂക്ക് രജിസ്ട്രാർക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് അമിതാധികാര നിയോഗം മാത്രമല്ല, മൗലീകാവകാശങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഒരു ഉദ്യോഗസ്ഥന് വിട്ടു നൽകുന്നതിലൂടെ ഐച്ഛികവുമായി കണക്കാക്കേണ്ടി വരും. എന്ന് വച്ചാൽ എക്സിക്യൂട്ടീവിന്റെ തോന്ന്യാസങ്ങൾക്കാണ് 2003-ലെ പൗരത്വ നിയമ ഭേദഗതി വഴിയൊരുക്കുന്നത് എന്ന് സാരം. 
മാത്രമല്ല, ഉപവകുപ്പ് 6 പ്രകാരം ദേശീയപൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ഒരാളെ സംബന്ധിച്ച് ആർക്കും ആക്ഷേപം ഉന്നയിക്കാം. അതിന് യാതൊരുവിധ മാനദണ്ഡങ്ങളും നിശ്ചയിക്കപ്പെട്ടിട്ടില്ല. ശത്രുക്കൾക്കോ, രാഷ്ട്രീയ എതിരാളികൾക്കോ, മറ്റാര്ക്കെങ്കിലുമൊക്കെയൊ ദുരുപയോഗത്തിനുള്ള  സാധ്യതകളാണ് ഈ ചട്ടം തുറന്നിടുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല പൊതുജനത്തിന് പോലും ഇത്തരം ഐഛീകമായ അമിതാധികാരങ്ങൾ കല്പിച്ചു കൊടുക്കുന്ന ഈ പദ്ധതി ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ നഗ്നമായ ലംഘനമാണ്. 
സ്വകാര്യതാ ലംഘനം 
2003-ൽ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും രൂപീകരിക്കുമ്പോൾ സ്വകാര്യതാ മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നില്ല. 2018-ലാണ് പട്ടുസ്വാമി കേസിൽ, രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ധനാത്മകമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്ന് വിധിക്കുന്നത്. ഇതുപ്രകാരം ആവശ്യമായ വിവരസംരക്ഷണ നിയമങ്ങൾ ഗവണ്മെന്റ് കൊണ്ടുവരേണ്ടതാണ്. നിയമത്തിന്റെ പിൻബലമില്ലാതെയുള്ള വിവരശേഖരണം ഭരണഘടനാവിരുദ്ധമാണ്. എന്നാൽ ഈ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പൗരത്വനിയമത്തിലെ മേൽപ്പറഞ്ഞ ഭേദഗതികൾ. സ്വകാര്യത സംബന്ധിച്ച അവകാശവാദങ്ങൾ ആരംഭിക്കുന്നതിനും എത്രയോ കാലം മുൻപുള്ള സെൻസസ് നിയമത്തിൽ ഉൾച്ചേർത്തിട്ടുള്ള സ്വകാര്യതാ പരിരക്ഷകൾ ഒന്നും തന്നെ ഈ നിയമത്തിൽ ഇല്ല. നിയമത്തിൽ യാതൊരു പരാമർശവും ഇല്ലാത്ത കാര്യങ്ങളാണ് ജനസംഖ്യാ രജിസ്റ്ററിന്റെ രൂപീകരണവും പൗരത്വരജിസ്റ്ററിനായുള്ള വിവര ശേഖരണവും. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലാതെ ബയോമെട്രിക്സ് ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ആധാർ ഗവണ്മെന്റിന്റെ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുവാൻ മാത്രമേ ഉപയോഗിക്കുവാൻ പാടൊള്ളു എന്നും സുപ്രീംകോടതി വിധിയുണ്ട്. ഇതിനു വിരുദ്ധമായി, ആധാർ ആക്ടിന്റെ സെക്ഷൻ-7-ന്റെ പരിധിയിൽ വരാത്ത എൻ.പി.ആർ.-മായി ആധാർ ബന്ധിപ്പിക്കുവാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും നിയമത്തിൽ അനുവദിക്കപ്പെട്ടിട്ടില്ല.  നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ, പ്രത്യേകിച്ചും അവ മൗലീകാവകാശ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമ്പോൾ, ചട്ടങ്ങൾ വഴി നടപ്പിലാക്കാൻ കഴിയില്ല. ഇവിടെ ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ 2003-ലെ ചട്ടങ്ങളിൽ പോലും ഇല്ലാത്തതാണ് എന്ന് കാണാം. അതുകൊണ്ടു തന്നെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കും ആധാർ വിധിക്കും വിരുദ്ധമാണ് എൻ.പി.ആറും സെക്ഷൻ 14(എ)-യും.

നിയമത്തിനും മുന്നേ വന്ന ചട്ടങ്ങൾ 
ഇതിൽ   ഏറ്റവും കൗതുകകരമായ കാര്യം ദേശീയ പൗരത്വ ചട്ടങ്ങൾ സാങ്കേതികമായിപ്പോലും നിലനിക്കുന്നതല്ല എന്നതാണ്. 2003-ലാണ് അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അഡ്‌വാനി പ്രസ്തുത  പൗരത്വനിയമഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നത് 2004, ജനുവരി 7-നാണ്. വിജ്ഞാപനത്തിലൂടെ നിയമം നിലവിൽ വരുന്നത് 2004 ഡിസംബർ 3-നും. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2003 ഡിസംബർ 10-നു തന്നെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] വിജ്ഞാപനം ചെയ്തിരുന്നു. അതായത് നിയമം നിലവിൽ വരുന്നതിനും ഒരു വര്ഷം മുൻപ് ചട്ടങ്ങൾ രൂപീകരിക്കപ്പെട്ടു! പാർലമെന്റ് പാസാക്കിയ  നിയമം നിയോഗിച്ചു നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് ചട്ടങ്ങൾ രൂപീകരിക്കുക. ഇവിടെ നിയമം നിലവിൽ വരുന്നതിനു മുന്നേ ചട്ടങ്ങൾ രൂപീകരിച്ചു എന്നുകാണാം. മാതാപിതാക്കൾക്ക് മുന്നേ കുഞ്ഞു ജനിച്ചു എന്ന് പറയുന്നതുപോലെ. എത്രമാത്രം ധിക്കാരപൂർവ്വമായ നിയമവിരുദ്ധതയാണിത്. മനുഷ്യന്റെ അടിസ്ഥാനഅവകാശങ്ങൾ സംബന്ധിച്ച നയരൂപീകരണങ്ങളിൽ ഇത്ര ഭീകരമായ ഭരണഘടനാ വിരുദ്ധത കടന്നു വരുമ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
2019-ലെ സി.എ.എ. റദ്ദാക്കിയാൽ മതിയാവില്ല.
അമിതാധികാര നിയോഗം (excessive delegation of power), ഐച്ഛികത (arbitrariness), സ്വകാര്യതാ ലംഘനം എന്നീ മൂന്നു കാരണങ്ങൾ കൊണ്ട് പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യും, ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്ററും  ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന സമാന്യനീതിബോധത്തിനു നിരക്കാത്തതാണ് ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും നടപടിക്രമവും. പൗരത്വം തെളിയിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം ജനങ്ങൾക്കുമേൽ ചാർത്തുന്ന അതിപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത് പാർലമെന്റിന്റെ അനുമതിയോ നിയമമോ ഇല്ലാതെ ഏതൊക്കെയോ ഉദ്യോഗസ്ഥ തലത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ നിഷേധമാണ്. ‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മൾ’ നമുക്ക് ഉണ്ടെന്നു കരുതുന്ന പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെ തോന്ന്യാസപരമായ രീതിയിൽ പൗരത്വപട്ടിക നിലവിൽ വന്നാൽ ബഹിഷ്കൃതരാകുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രരായ, അശരണരായ, അധസ്ഥിതരായ, നിരാലംബരായ, അരികുവത്കരിക്കപ്പെട്ട ജനതയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.   ഈ നിയമം റദ്ദു ചെയ്യപ്പെടാതെ 2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെയെല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.
ഈ ലേഖനം ഡൂൾന്യൂസ് പ്രസിദ്ധീകരിച്ചതാണ് (05/03/2020)

ആത്മഹത്യ: മിത്തും യാഥാര്ത്ഥ്യവും

ജീവതത്തിലേക്ക് ഒരു ചുവട്

ആത്മഹത്യ എന്ന വാക്ക് നമ്മിലുണര്‍ത്തുന്നത് ഞെട്ടലും നൈരാശ്യവും മരണഭയവുമാണ്. എന്നിരുന്നാലും ഒന്നു തുറന്നു സംസാരിക്കാനായാല്‍, ഓരോ ആത്മഹത്യക്കും  പിന്നിലെയും കാരണങ്ങള്‍ നമുക്ക് കണ്ടെത്താനുംഒരുപക്ഷേ അവ തടയാനും കഴിഞ്ഞേക്കും. എന്നാല്‍, ആത്മഹത്യ സംബന്ധിച്ച കെട്ടുകഥകളും യഥാര്‍ത്യങ്ങളും  എന്തൊക്കെയാണ്? നമ്മുടെ പ്രിയപ്പെട്ടവരെ ആത്മഹത്യയില്‍ നിന്നും എങ്ങനെ രക്ഷിക്കാനാകും ? അവരെ ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് എങ്ങനെ തിരികെ കൊണ്ടുവരാനാകും ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ലോക-മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ചുള്ള ഈ പ്രത്യേക ലേഖനത്തില്‍ വായിക്കാം.
മറാഠി ഭാഷയില്‍ മൃണാളിനി ഓക്ക് എഴുതിയ ലേഖനം(ഇംഗ്ലിഷ് പരിഭാഷ: സരിക കുല്‍ക്കര്‍ണി, മലയാളം: പി ബി ജീജീഷ്)

ആത്മഹത്യയെ, മനുഷ്യവംശത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന വലിയ സമൂഹ്യപ്രശ്നമായിട്ടാണു ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആത്മഹത്യ അത് ചെയ്യുന്ന വ്യക്തിയുടെ മരണം മാത്രമല്ല ആ കുടുംബത്തിന്റെയാകേ ദുര്‍വിധിയായി മാറുന്നു. ഒരു വ്യക്തിയുടെ തീരുമാനത്തിന്റെ തുടര്‍ഫലങ്ങള്‍ അയാളുടെ കുടുംബം വഹിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യകള്‍ തടയുന്നതിനുള്ള പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.മാനസിക രോഗങ്ങള്‍ തടയുക, കണ്ടെത്തുക, ചികിത്സിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1948-ല്‍ രൂപീകൃതമായ് സംഘടനയാണ് ലോക മാനസികാരോഗ്യ ഫെഡറേഷന്‍ (ഡബ്ല്യു‌എം‌എച്ച്‌എഫ്).  പൊതുജനങ്ങളുടെ മാനസികവും വൈകാരികവുമായ പരിചരണവും സൌഖ്യവും സംഘടനയുടെ ലക്ഷ്യങ്ങളാണ്. 1992-ല്‍ സംഘടന ഡിസംബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി പ്രഖ്യാപിച്ചു. ഇത് പൊതുസമൂഹത്തില്‍ നിരവധി അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാന്‍ അംഗരാജ്യങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ഈ വര്ഷം ലോക ആത്മഹത്യാ പ്രതിരോധ വര്‍ഷമായാണ് ആചരിക്കുന്നത്. “ആത്മഹത്യ തടയുന്നതിനായി ഒന്നിക്കുക” എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 8 ലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. യുവാക്കളും കുട്ടികളും വരെ ഈ വഴി തെരഞ്ഞെടുക്കുന്നു എന്ന വസ്തുത ഉത്കണ്ഠജനകമാണ്. 15-നും 19-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ പ്രധാന മരണഹേതു ആത്മഹത്യയാണ്‍ എന്ന് പഠനങ്ങള്‍ പറയുന്നു. അക്രമങ്ങള്‍, പരീക്ഷാപ്പേടി, പരാജയം, പ്രണയനഷ്ടം, ലൈംഗീക ചൂഷണം, സൈബര്‍ ലോകത്തെ പരിഹാസങ്ങളും ഭീഷണികളും ഇവയൊക്കെയാണ്‍  യുവതലമുറയെ വിഷാദക്കയങ്ങളിലേക്ക് തള്ളി വിടുന്നത്.ആത്മഹത്യ തടയല്‍ ഒരു ആഗോള വെല്ലുവിളിയാണ്, അതിനു കൂട്ടായ പരിശ്രമം ഉണ്ടായേ തീരൂ. ആത്മഹത്യ എന്ന ഒരൊറ്റ  തീരുമാനം ആ വ്യക്തിയുടെ ജീവിതമില്ലാതാക്കുക മാത്രമല്ല ആ കുടുംബത്തിന്റെയാകെ മനസികാരോഗ്യത്തെ ഗുരുതരമായി അപകടപ്പെടുത്തുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് “ആത്മഹത്യ തടയുന്നതിനായി ഒന്നിക്കുക” എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയിലേക്കാണ്.  ഈ മുദ്രാവാക്യം, സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ മാനസിക ആരോഗ്യത്തിന് അര്‍ഹിക്കുന്ന പ്രധാന്യം നല്കാനും ആത്മഹത്യ തടയുന്നതിനെക്കുറിച്ച് ഗൌരവതാരമായി ചിന്തിക്കുവാനും അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. സമൂഹം ആത്മഹത്യയെ  ഒരു മാനക്കേട് ആയി കണക്കാക്കുന്നതുകൊണ്ടു തന്നെ അത് മറച്ചു വയ്ക്കാനുള്ള പ്രവണത എല്ലാക്കാലത്തും ഉണ്ട്. എന്നിരുന്നാലും ആത്മഹത്യപ്രവണതകള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി നമ്മള്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതുണ്ട്.‘ആത്മഹത്യാ പ്രവണത’ സങ്കീര്‍ണമായ ഒരു സങ്കല്‍പ്പമാണ്‍. ഒരിയ്ക്കലും ജീവിതത്തിലെ ഒരു പ്രത്യേക സംഭവം ആയിരിക്കില്ല ആത്മഹത്യാപ്രവണതയ്ക്കുള്ള കരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പലപ്പോഴും, ജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള അവസാന സംഭവം നേരത്തെതന്നെ തകര്‍ന്ന അവരുടെ മനസിന്നേല്‍ക്കുന്ന അവസാന പ്രഹരമായിരിക്കും. അനുദിനം ജീവിതത്തെ ദുരിതപൂര്‍ണം ആക്കിക്കൊണ്ട് കുന്നുകൂടുന്ന അനേകം അനുഭവങ്ങളുടെ ആത്യന്തിക ഫലമായിരിക്കും ആത്മഹത്യ. മരണത്തെ സ്വയം പുല്‍കാനുള്ള തീരുമാനമെടുക്കുന്നവരെല്ലാം ജീവിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ അല്ലെന്നു നമ്മള്‍ മനസിലാക്കണം. അവരുടേതായ പ്രശ്നങ്ങളില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം അകപ്പെട്ട്, മരണം മാത്രമാണ് പരിഹാരം അല്ലെങ്കില്‍ രക്ഷ എന്നു കണ്ടവരായിരിക്കും അവര്‍. ആത്മഹത്യ  ചെയ്തവരുടെ കുടുംബാംഗങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കാറുണ്ട്.ഹതാശത, വേദന, മോഹഭംഗം, അങ്ങനെ നിരവധി ഋണാത്മക വികാരങ്ങളാല്‍ അടയാളപ്പെടുത്തുന്ന പദമാണ് ‘ആത്മഹത്യ’. ഞെട്ടിപ്പിക്കുന്ന ഒന്ന്. മരണത്തെ സംബന്ധിക്കുന്നതായതുകൊണ്ട് അതിനെ അഭിമുഖീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ അതാമഹത്യയെക്കുറിച്ച് വളരെ കുറച്ചുമാത്രമാണ് സംസാരിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യുക. അതുകൊണ്ട് ആത്മഹത്യ പ്രവണതയുടെ സൂചനകള്‍ നമ്മള്‍ കാണാതെ പോകുന്നു. ഇതേക്കുറിച്ച് ഒരുപാട് കെട്ടുകഥകള്‍ പരക്കുവാന്‍ ഇടയാക്കുന്നു. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള അബദ്ധധാരണകള്‍ മനസിലാക്കി തിരുത്തേണ്ടതുണ്ട്.

മിത്ത് 1: ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവര്‍ അത് ചെയ്യില്ല …വസ്തുത: ആത്മഹത്യ ചെയ്യുന്ന പത്തില്‍ എട്ട് പേരും അതേക്കുറിച്ച് പല സൂചനകളും നല്‍കാറുണ്ട്. 
മിത്ത് 2: ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതു ദുര്‍ബലരായ മനുഷ്യരുടെ മനസില്‍ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കും.വസ്തുത: ആത്മഹത്യയെക്കുറിച്ച് ചര്ച്ച ചെയ്യുന്നത് അതിനെക്കുറിച്ച് ആലോചിക്കുന്ന മനുഷ്യരെ സാന്ത്വനിപ്പിക്കുകയാണ് ചെയ്യുക. ആരെങ്കിലുമൊക്കെ അവരെ മനസിലാക്കുന്നുണ്ട് എന്നും അവരെക്കുറിച്ചു ശ്രദ്ധിക്കുന്നുണ്ട് എന്നും അവര്‍ക്ക് തോന്നുവാന്‍ ഇത് കാരണമായേക്കാം. സഹായത്തിന് വേണ്ടിയുള്ള അവരുടെ വിളിയ്ക്കു ഒരു മറുപടി ഉണ്ടാകും എന്ന ഒരു പ്രതീക്ഷ പകര്‍ന്നു നല്‍കലാകും ഇത്.
മിത്ത് 3: ഭീരുക്കള്‍ക്കുള്ള പാത തെരഞ്ഞെടുക്കുന്ന സ്വാര്‍ഥരായ മനുഷ്യരാണ്‍ ആത്മഹത്യ ചെയ്യുന്നത്.വസ്തുത: സഹനസീമകള്‍ക്കപ്പുറമുള്ള ദുരിതവും മനോവേദനയും അനുഭവിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നത്.  നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളില്‍ പെട്ട് പോയതായി അനുഭവപ്പെടുന്ന അവര്‍ക്ക് യുക്തിപരമായി ചിന്തിക്കാന്‍ കഴിയില്ല. ആത്മഹത്യ അവര്‍ക്ക് ഒരു ‘തെരഞ്ഞെടുപ്പ്’ അല്ല അവസാന ആശ്രയമാണ്.
മിത്ത് 4: ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് വീണ്ടും അത് ചെയ്തു പൂര്‍ത്തിയാക്കാനുള്ള പ്രവണത ഉണ്ടാകും.വസ്തുത: നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള മാനസിക വ്യഥ അനുഭവിക്കുന്നവര്‍ ആണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. അസ്വസ്ഥമായ മനസാണ് അവരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയെയാണ് അത് ബാധിക്കുന്നത് ജീവിതാസക്തിയെയല്ല. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് ശേഷവും ഒരാള്‍ക്ക് സന്തോഷകരവും ആരോഗ്യകരവും വിജയകരവുമായ ഒരു ജീവിതം നയിക്കാനാകും.
മിത്ത് 5: ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന മനുഷ്യര്‍ക്കൊക്കെ മാനസിക രോഗമുണ്ട്വസ്തുത: മാനസിക രോഗമുള്ള എല്ലാവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാറില്ല എന്നും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരെല്ലാം മനോരോഗികള്‍ അല്ല എന്നുമാണ്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.
മിത്ത് 6: ആത്മഹത്യ അതി ധനികര്‍ക്കും അതി ദരിദ്രര്‍ക്കും ഇടയില്‍ മാത്രമുള്ള ഒരു പ്രതിഭാസമാണ്.വസ്തുത: ആത്മഹത്യാപ്രവണതയും സാമ്പത്തികനിലയും തമ്മില്‍ ബന്ധമൊന്നുമില്ല.
മിത്ത് 7: ആത്മഹത്യശ്രമത്തില്‍ പരാജയപ്പെട്ടവര്‍ നാണക്കേടും പശ്ചാത്തപവും മൂലം വീണ്ടുമൊരിക്കല്‍ കൂടി അതിനു ശ്രമിക്കില്ല.വസ്തുത: ആദ്യ ശ്രമത്തിന് ശേഷമുള്ള മൂന്നു മാസം വളരെ പ്രധാനമാണ്. വീണ്ടും ഒരു ശ്രമം നടത്തിയേക്കാം.
ആത്മഹത്യാപ്രവണതയുടെ ലക്ഷണങ്ങള്‍നീണ്ട കാലത്തെ ദുഖവും നിരാശയും. വളരെ ഗൌരവ സ്വഭാവത്തോടെയോ, ചിന്താമഗ്നനായോ മാത്രം കാണപ്പെടുക.  വിദ്യാഭ്യാസ രംഗത്തെ പരാജയം, ബന്ധങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ നഷ്ടം, ആക്സിഡന്‍റ് തുടങ്ങിയ ബാഹ്യ കാരണങ്ങളുമാകാം. 
ശ്രദ്ധിക്കേണ്ട സ്വഭാവ മാറ്റങ്ങള്‍ഒരു വ്യക്തി എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാന്‍ ആരംഭിക്കുക, സാമൂഹിക ബന്ധങ്ങളില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കുക, പണ്ട് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളില്‍ തല്‍പര്യം നഷ്ടപ്പെടുക, വേഷഭൂഷകളില്‍ ശ്രദ്ധ ചെലുത്താതിരിക്കുക, മദ്യപാനം, മയക്കുമരുന്ന്, അശ്രദ്ധ, അപകടകരമായ അല്ലെങ്കില്‍ സാഹസികമായ പെരുമാറ്റങ്ങള്‍, സ്വന്തം സുരക്ഷയില്‍ ശ്രദ്ധിക്കാതിരിക്കുക, എല്ലാവരോടും വിടപറയുന്നതുപോലെ ഉള്ള ഹൃസ്വദൂര പരിപാടികളില്‍ ശ്രദ്ധിയ്ക്കുക, വിലപിടിപ്പുള്ള സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്കുക, വില്‍പ്പത്രം എഴുതുക, ആത്മഹത്യാക്കുറിപ്പ് എഴുതുക എന്നിങ്ങനെ…
നമുക്ക് ആത്മഹത്യ തടയാനാകുമോ?            ജീവിതം അവസാനിപ്പിക്കണം എന്നു പറയുന്ന ഒരാളെ ഗൌരവമായി പരിഗണിക്കുക എന്നത് പ്രധാനമാണ്. ആത്മഹത്യാപ്രവണതയുടെ സൂചനകള്‍  കണ്ടെത്തി യഥാസമയം ഇടപെടേണ്ടത് അത്യാവശ്യമാണ്. പരിചയത്തിലുള്ള അര്‍ക്കെങ്കിലും ആത്മഹത്യപ്രവണത ഉണ്ടെന്ന് തോണിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കേണ്ടതാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് തന്നെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളുടെയെങ്കിലും സാമീപ്യം അനിവാര്യമാണ്. അവരുടെ ഇരുണ്ട ചിന്തകളെക്കുറിച്ച് കേള്‍ക്കാന്‍ തയ്യാറായി, അവര്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കേണ്ടതാണ്.
ആത്മഹത്യ ശ്രമത്തില്‍ നിന്ന് രക്ഷപെട്ടു വന്നവരുടെ മാനസികാവസ്ഥ.നിര്‍വികാരതയുടെ ഒരു ചെറിയ ഘട്ടത്തിന് ശേഷം അതാമഹത്യയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഒരു ആശയക്കുഴപ്പവും അവരോടു തന്നെ ദേഷ്യവും കുറ്റബോധവും ഒക്കെ ആയിരിയ്ക്കും. “ഇനി എന്തു?’ എന്ന ചോദ്യം അവരുടെ മനോ വേദനയ്ക്ക് ആക്കം കൂട്ടും. അങ്ങനെയൊരു ദുര്‍ബലഘട്ടത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വലിയ അനുഗ്രഹമായിരിക്കും.  അങ്ങനെയുള്ള ഒരാള്‍ക്ക് നിരുപാധികമായ  പിന്തുണ നല്കുക പ്രധാനമാണ്‍. അവരോടു ദേഷ്യപ്പെടുകയോ കുറ്റപ്പെടുത്തുകയോ അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയോ ചെയ്യുന്നത് ഒന്നിന്നും പരിഹാരമാകില്ല.
ആത്മഹത്യ ചെയ്ത വ്യക്തിയുടെ കുടുംബാംഗങ്ങളുടെ മനോനിലഏറെ പ്രിയപ്പെട്ട ഒരാളെ ഒരു ആക്സിഡന്‍റില്‍ നഷ്പ്പെടുന്നതുപോലെ തന്നെ വേണ്ടപ്പെട്ട ആത്മഹത്യയും  ഞെട്ടിപ്പിക്കുന്നതും, അവിശ്വസനീയവും, ഹൃദയഭേദകവും ആയിരിയ്ക്കും. “ഒരു പക്ഷേ അയാള്‍ക്ക് ഞാന്‍ വേണ്ടത്ര സ്നേഹമോ പരിഗണനയോ നല്‍കിയില്ലായിരുന്നിരിക്കാം. തെറ്റ് എന്റേതായിരിക്കാം” എന്ന തരത്തില്‍ ഉള്ള ഒരു കുറ്റബോധമോ പരാജയബോധമോ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായേക്കാം. മരിച്ച ആളോടു ദേഷ്യവും തോന്നാം. ആകെ ആശയക്കുഴപ്പത്തിലായിരിക്കും അവര്‍; അസ്വസ്ഥരും. ഈ സമയത്ത് ആണ് നഷ്ടം സംഭവിച്ച ദുഖിതരായ കുടുംബാംഗങ്ങള്‍ക്ക് വൈകാരിക പിന്തുണ ആവശ്യമായി വരിക; അവരുടെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരാളെ. അവരെ വെറുതെ ഉപദേശിക്കാതെ, പിന്തുണയും സഹായവും നല്‍കുന്ന ഒരാളെ. നമ്മുടെ സമൂഹത്തില്‍ ഈയൊരു ഇടവും പിന്തുണയും നല്‍കുന്നത് വളരെ പ്രധാനമായ കാര്യമാണ്. അത് നല്കാന്‍ നമുക്ക് കഴിയും, നല്‍കിയേ മതിയാകൂ.
ഹെല്പ് ലൈന്‍ നമ്പര്‍: 8422984628/29/30(എല്ലാ ദിവസവും ഉച്ചകഴിഞ്ഞു  3-മുതല്‍ രാത്രി 9 മണി വരെ)Samaeitans.helpline@gmail.comTalk2samaritans@gmail.com
www.samaritansmumbai.com

ചോര വാർന്ന് ജനാധിപത്യം

അത്യന്തം നടകീയവും രഹസ്യാത്മകവുമായിരുന്നു നീക്കങ്ങൾ. ജമ്മു-കശ്മീരിനെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു. കുറച്ചു ദിവസങ്ങളായി കശ്മീരിൽ വൻ സൈനീക നീക്കങ്ങൾ നടക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സൈനീക വിന്യാസസാന്ദ്രത ഉള്ള പ്രദേശമാണ് കശ്മീർ. 10 പേർക്ക് ഒരു സൈനികൻ. അമർനാഥ് തീർഥയാത്രപോലും റദ്ദാക്കി കാശ്മീരികൾ അല്ലാത്തവരെ തിരികെ വിളിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ തടവിലാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ഫോണ്, തുടങ്ങി എല്ലാ വാർത്ത വിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഇതാ ചരിത്രപരമായ മൂന്നു തീരുമാനങ്ങൾ എടുത്തിരിക്കുന്നു. (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു.

ഈ മാറ്റങ്ങൾ കൊണ്ടു വന്ന രീതി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം സുപ്രധാനമായ ഒരു ബില്ല് അവതരിപ്പിക്കുന്ന വിവരം ആഗസ്ത് 5-ലെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അവസാന നിമിഷം ലിസ്റ്റ് മാറ്റി, ഇതുകൂടി ചേർക്കുകയായിരുന്നു. ബില്ല് പൊതുജനങ്ങൾക്കോ, പാര്ലമെന്റങ്ങൾക്കോ പരിശോധനക്കായി നൽകിയിരുന്നില്ല. കേരളത്തിലെയോ, തമിഴ്നാട്ടിലെയോ ഒക്കെ എല്ലാ രാഷ്ട്രീയക്കാരെയും തടവിലാക്കി, നാട്ടിലെ എല്ലാ വാർത്ത വിനിമയ മാർഗങ്ങളും ഇല്ലാതാക്കി, പെട്ടെന്നൊരു ദിവസം സംസ്ഥാനങ്ങൾ ഇല്ലാതാക്കി ചെറു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയുന്നുണ്ടോ?

ലോകത്തിൽ ഒരു രാജ്യവും സ്വന്തം ജനതയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിച്ചിട്ടില്ല. കശ്‌മീർ മറ്റൊരു കൊസോവോയോ, കിഴക്കൻ തിമോറോ, തെക്കൻ സുഡാനോ ആയി തീരരുത് എന്നാണ് നമ്മുടെ ആഗ്രഹം. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുക്കാതെ എന്തു പ്രശ്നപരിഹാരമാണ് നിങ്ങൾ ഉണ്ടാക്കുക?

കാശ്മീരിനെക്കുറിച്ച് പറയുമ്പോൾ അൽപ്പം ചരിത്രം പറയാതെ വയ്യ. 1947 ആഗസ്ത് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഇന്ത്യക്കും പാകിസ്താനുമിടയിലെ മറ്റനേകം നാട്ടു രാജ്യങ്ങൾക്കൊപ്പം ഒരു നാട്ടുരാജ്യം മാത്രമായിരുന്നു. നാട്ടുരാജ്യങ്ങൾക്ക് ഏതെങ്കിലും ഒരു യൂണിയനിൽ ലയിക്കുവാനോ, സ്വതന്ത്ര രാജ്യമായി നിലനിൽക്കുവാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കശ്മീരിലെ രാജാവ് ഹരി സിംഗ് സ്വതന്ത്ര രാജ്യമാണ് ആഗ്രഹിച്ചത്. എന്നാൽ നിനച്ചിരിക്കാതെ ഉണ്ടായ പാകിസ്താനി അധിനിവേശം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. പഠാണികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യൻ സഹായം തേടി. അങ്ങനെ 1947 ഒക്ടോബർ 27-ന് ലയന ഉടമ്പടി ഒപ്പ് വച്ചു. അതനുസരിച്ച് കാശ്മീരിന് സ്വന്തമായി പതാകയും ഭരണഘടനയും ഉണ്ടായിരിക്കും. പ്രതിരോധം, വിദേശകാര്യം, വർത്താവിനിമയം എന്നീ മേഖലകളിൽ മാത്രമേ ഇന്ത്യൻ പാർലമെന്റിന് കശ്മീരിനെ സംബന്ധിച്ച നിയനിര്മാണം നടത്താനാകൂ. മാത്രവുമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യൻ ഭരണഘടന ഏതെങ്കിലും തരത്തിൽ അംഗീകരിക്കാൻ കശ്മീർ നിര്ബന്ധിതമാവുകയുമില്ല. 

ഈ ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആർട്ടിക്കിൾ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ അല്ല അത്. അഥവാ ഈ അവകാശങ്ങൾ ഇല്ലാതെ കശ്മീർ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതി ചെയ്തത്. ഭരണഘടനയുടെ 11-ആം ഭാഗത്ത്‌ ‘താത്കാലിക’ വകുപ്പുകൾക്കൊപ്പം ആണ് ആർട്ടിക്കിൾ 370 ചേർത്തിരിക്കുന്നത്. എന്നിരുന്നാലും മേൽ വകുപ്പ് താത്കാലികമല്ല എന്നും ഒരു സ്‌ഥിര വകുപ്പ് ആണെന്നും സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബഞ്ച് 1959-ൽ വിധിച്ചിട്ടുണ്ട്. (പ്രേം നാഥ് കൗൾ vs സ്റ്റേറ്റ് ഓഫ് ജമ്മു-കശ്മീർ, 1959). ആർട്ടിക്കിൾ 370 വഴി ലയന ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെ സംബന്ധിച്ച ഏതൊക്കെ ഇന്ത്യൻ നിയമങ്ങളാണ് കാശ്മീരിന് ബാധകമാവുക എന്ന് കശ്മീർ ഗവണ്മെന്റിന്റെ/ ഭരണഘടനാ നിര്മാണസഭയുടെ അനുമതിയോടെ പ്രസിഡന്റിന് ഒരു ഉത്തരവ് പുറപ്പെടുവിക്കാം. 
കശ്മീരിനെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വരുത്താം. 

ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇന്ത്യൻ പ്രസഡന്റിന് ഒരു ഉത്തരവ് വഴി ആർട്ടിക്കിൾ 370 റദ്ദാക്കാൻ കഴിയും. പക്ഷെ അതിന് കശ്മീർ ഗവണ്മെന്റിന്റെ സമ്മതം പോരാ, കോൻസ്റിറ്റുവൻറ് അസ്സംബ്ലി അഥവാ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി വേണം. എന്നാൽ ഭരണഘടനാ നിർമാണ സഭയാകട്ടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർദ്ദേശങ്ങൾ ഒന്നും നൽകാതെ 1957 ഫെബ്രുവരി 26-ന് പിരിച്ചു വിടുകയും ചെയ്തു. അതായത് ഇനി ഇന്ത്യൻ രാഷ്ട്രപതിയ്ക്ക് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഉത്തരവ് ഇറക്കാനാകില്ല എന്നു സാരം. അതുകൊണ്ടാണ് 1959-ൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചു ഈ വകുപ്പ് താത്കാലികമല്ല, സ്ഥിരസ്വഭാവമുള്ളതാണ് എന്നു വിധി എഴുതിയത്.

ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ ആർട്ടിക്കിൾ 370-ന്റെ കരട് അവതരിപ്പിച്ച ഗോപാലസ്വാമി അയ്യങ്കാർ 1949 ഒക്ടോബർ 17-ന് ഇക്കാര്യം സഭയിൽ വ്യക്തമാക്കുന്നുണ്ട്. “370(3) പ്രകാരം ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശം ഉണ്ടാകണം. ആർട്ടിക്കിൾ 368 വഴി, ഭരണഘടനാ ഭേദഗതിയിലൂടെയും ഇതു സാധിക്കില്ല. കാരണം ഇന്ത്യൻ ഭരണഘടനയിലെ ഭേദഗതികൾ കാശ്മീരിന് ബാധകമാകണമെങ്കിൽ ആർട്ടിക്കിൾ 370 അനുസരിച്ച് പ്രസിഡൻഷ്യൽ ഉത്തരവുണ്ടാകണം. അത് സംസ്ഥാന ഭരണഘടന നിർമാണ സഭയുടെ അംഗീകാരവും വേണം”. സർദാർ വല്ലഭായി പട്ടേൽ, ജവഹർലാൽ നെഹ്റു, ഗോപാല സ്വാമി അയ്യങ്കാർ എന്നിവരാണ് 370ന്റെ ശിൽപികൾ.

ആഗസ്ത് 5-ന് ഇറക്കിയ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ഈ കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് ഗവണ്മെന്റ് നടത്തിയത്. പ്രസിഡൻഷ്യൽ ഉത്തരവ് നം. 272 യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370 റദ്ദു ചെയ്യുന്നതല്ല. അതിന് 370(3) പ്രകാരം ഉത്തരവ് ഉണ്ടാകണം. എന്നാൽ ഉത്തരവ് 272 ആർട്ടിക്കിൾ 370(1) അനുസരിച്ചാണ് ഇറക്കിയിരിക്കുന്നത്. കശ്മീരിനെ സംബന്ധിച്ച ഭരണഘടനാ വകുപ്പുകൾ കശ്മീർ ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം ഭേദഗതി ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കുന്നതാണ് ഈ വകുപ്പ്. 

പ്രസിഡൻഷ്യൽ ഉത്തരവ് 272, ആർട്ടിക്കിൾ 370(1) പ്രകാരം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്യുന്നതായിരുന്നു. 370(1) അനുസരിച്ച് ആർട്ടിക്കിൾ ഒന്നും ആർട്ടിക്കിൾ 370ഉം ഒഴികെ മറ്റെല്ലാ വകുപ്പുകളും ഭേദഗതി ചെയ്യാം. ആ അധികാരം ഉപയോഗിച്ചുകൊണ്ട് ആർട്ടിക്കിൾ 367 (വ്യാഖ്യാനങ്ങളെ സംബന്ധിക്കുന്ന വകുപ്പ്) ഭേദഗതി ചെയ്ത് 367 (4)എ, ബി, സി , ഡി എന്നിവ കൂട്ടിച്ചേർത്തിരിക്കുന്നു. 

1. ഭരണ ഘടനയിൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന സദർ-ഇ-റിസായത് എന്നു പറയുന്നതിന്റെ അർത്ഥം ഇനി മുതൽ ജമ്മു-കശ്മീർ ഗവർണർ എന്നായിരിക്കും

2. സംസ്ഥാന ഗവണ്മെന്റ് എന്നു പറഞ്ഞാൽ അത് സംസ്ഥാനത്തിന്റെ ഗവർണർ എന്നായിരിക്കും അര്ഥമാക്കുക.

3. ആർട്ടിക്കിൾ 370(3)-ലെ “കോൻസ്റിറ്റുവൻറ് അസംബ്ലി’ എന്നത് ഇനി മുതൽ ‘ലെജിസ്ളേറ്റീവ് അസംബ്ലി’ എന്നായിരിക്കും.

ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 370 ഇല്ലാതാക്കാനാകില്ല. 370(3) വഴിയേ അതു സാധ്യമാകൂ. അതിനു പക്ഷെ constituent assembly (സംസ്ഥാന ഭരണഘടനാ നിർമാണ സമിതി) യുടെ അനുമതി വേണം. ഭരണ ഘടന നിർമാണ സമിതി 1950-ൽ പിരിച്ചു വിട്ടതാണ്. അതുകൊണ്ടു തന്നെ ഇനി അതിന്റെ അനുമതി ലഭ്യമാകില്ല. അതുകൊണ്ട് 370 ഒരു സ്ഥിര വകുപ്പ് ആണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതു മറികടക്കാനാണ് അവിടെ legislative assembly (നിയമനിർമാണ സഭ) എന്നു തിരുത്തിയത്.

പക്ഷേ, ഇവിടെ ഗുരുതരമായ മറ്റു നിയമപ്രശ്നങ്ങൾ ഉണ്ട്. ആദ്യമായി ഉത്തരവ് തുടങ്ങുന്നത് തന്നെ ‘സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടെ പ്രസിഡന്റ് ഇറക്കുന്ന ഉത്തരവ്’ എന്നാണ്. അങ്ങനെയേ പ്രസിഡന്റിന് ഉത്തരവിടാൻ കഴിയൂ. പക്ഷെ, ഇവിടെ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതം എവിടെയാണ്? മാസങ്ങളായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. ഭരണഘടനാപ്രകാരം മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണറാണ് സമ്മതം നൽകേണ്ടത്. ഇത് ഒഴിവാക്കാൻ വേണ്ടി മാത്രം കശ്മീരിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതിരുന്നു എന്നല്ലേ നാം കരുതേണ്ടത്? കേന്ദ്ര ഗവണ്മെന്റിന്റെ ഇച്ഛ നടപ്പിലാക്കാൻ കേന്ദ്ര ഗവണ്മെന്റിന്റെ തന്നെ സമ്മതം വാങ്ങിയെന്നാണോ ഇതിന്റെ അർത്ഥം? അങ്ങനെ തന്നെ ആവണമെങ്കിൽ പോലും ഈ പ്രസിഡൻഷ്യൽ ഉത്തരവ് വഴി നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർട്ടിക്കിൾ 367 ലെ ഭേദഗതി വഴി മാത്രമേ സാധിക്കൂ. ഉത്തരവ് ഇറക്കുമ്പോൾ ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തിട്ടില്ല, അപ്പോൾ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തിനു പകരം ഗവർണറുടെ സമ്മതം മതിയാകില്ല. ഉത്തരവ് ഇറക്കാതെ 367 ഭേദഗതി ചെയ്യാനും കഴിയില്ല. 

മാത്രവുമല്ല 367(4)ഡി യിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭ എന്നാൽ സംസ്ഥാന നിയമസഭാ എന്ന് അര്ഥമാക്കണം എന്നു ചേർത്തിരിക്കുന്നു. ഇത് ഫലത്തിൽ ആർട്ടിക്കിൾ 370 (3) വകുപ്പ് ഭേദഗതി ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 1-ഉം ആർട്ടിക്കിൾ 370-ഉം ഭേദഗതി ചെയ്യാൻ കഴിയില്ല എന്ന് 370(1) വായിച്ചു നോക്കിയാൽ ആർക്കും ബോധ്യപ്പെടും. ഇവിടെ പിൻവാതിലിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ്. നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പരോക്ഷമായി ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുകൊണ്ടൊക്കെ തന്നെ പ്രസിഡൻഷ്യൽ ഉത്തരവ് 272 നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുമെന്ന് നമുക്ക് കരുതാം.

യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370(1) അനുസരിച്ചുള്ള ഉത്തരവുകൾക്കുപോലും ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി ആവശ്യമാണ് എന്ന് എ. ജി. നൂറാണിയെപ്പോലെ ഉള്ള വിദഗ്ധർ പറയുന്നു. ഗവണ്മെന്റിന്റെ സമ്മതം എന്നത് ഭരണഘടനാ നിർമാണ സമിതി രൂപീകരിക്കുന്നതുവരെയുള്ള ഒരു താത്ക്കാലിക ആനുകൂല്യം മാത്രമായിരുന്നു. അതായത് ഭരണഘടന നിർമാണ സമിതി പിരിച്ചു വിട്ടതിനു ശേഷം ആർട്ടിക്കിൾ 370 പ്രകാരം പ്രസിഡൻഷ്യൽ ഉത്തരവുകൾ നിയമപരമല്ല. 1957 വരെ ഈ തത്വം പാലിക്കപ്പെട്ടിരുന്നു. 1950, 1952, 1954 പ്രസിഡൻഷ്യൽ ഉത്തരവുകൾ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതിപ്രകാരമാണ് ഇറങ്ങിയത്. ഇതിൽ 1954-ലെ ഉത്തരവ് പ്രകാരമാണ് ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമായത്. 

അതിനു ശേഷം ഏകദേശം നാൽപ്പതോളം ഉത്തരവുകൾ ഇറങ്ങി. 1968-ൽ സുപ്രീംകോടതി ആ ഉത്തരവുകൾ ശരിവച്ചു. എന്നാൽ ആ കേസിൽ 1959ലെ ഭരണഘന ബഞ്ചിന്റെ വിധിയുൾപ്പടെ പല സുപ്രധാന കാര്യങ്ങളും പരിഗണിച്ചിരുന്നില്ല. ഏതായാലും ഇന്ന് കേന്ദ്ര ലിസ്റ്റിലെ 97-ൽ 96 കാര്യങ്ങളും, കണ്കറന്റ് ലിസ്റ്റിലെ 47-ൽ 26-ഉം ഭരണഘടനയുടെ 395 ആർട്ടിക്കിലുകളിൽ 260-ഉം കാശ്മീരിനും ബാധകമാണ്. അതായത് ഫലത്തിൽ കശ്മീരിന്റെ ലയനകാലത്ത് വിഭാവനം ചെയ്ത സ്വയം ഭരണാവകാശത്തെ ക്രമേണ ദുര്ബലപ്പെടുത്താനാണ് ആർട്ടിക്കിൾ 370 ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണഘടനയും കാശ്മീരും തമ്മിലുള്ള തുരങ്കം ആയിരുന്നു.  ഇന്ത്യൻ യൂണിയനെ നിർവചിക്കുന്ന ആർട്ടിക്കിൾ (1)-ൽ കാശ്മീരും വരുമെങ്കിലും ആർട്ടിക്കിൾ 370(1)സി ശ്രദ്ധിക്കുക, ആർട്ടിക്കിൾ ഒന്ന് കാശ്മീരിന് ബാധകമാകുന്നത് തന്നെ ഈ വകുപ്പ് വഴിയാണ് എന്നു കാണാം. [370(1)(c) the provisions of Article 1 and of this article shall apply in relation to that State;]. അതുകൊണ്ടാണ്, കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തുടരണം എന്നതുകൊണ്ടാണ് കശ്മീർ നിയമനിർമാണ സമിതി ആർട്ടിക്കിൾ 370 റദ്ദു ചെയ്യാൻ ആവശ്യപ്പെടാതെ തന്നെ പിരിച്ചു വിട്ടത്. അതില്ലാതാവുകയെന്നാൽ കശ്മീർ ഇന്ത്യയ്ക്ക് അന്യമാവുകയെന്നാണ്. ഒരുപക്ഷേ കശ്മീർ നമുക്ക് എന്നന്നേക്കുമായി നഷ്ടമാകാൻ ആയിരിക്കാം ഈ നീക്കം വഴിവയ്ക്കുക. 

ആഗസ്ത് 6-ന് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡൻഷ്യൽ ഉത്തരവും ഇറങ്ങിയിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇറങ്ങിയ ഉത്തരവ് നം.273.

ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യമായ ഉത്തരവ് ആണ് ഇത്. ആർട്ടിക്കിൾ 370(3) ന്റെ ടെക്സ്റ്റ് നോക്കുക:
(3) Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify: Provided that the recommendation of the Constituent Assembly of the State referred to in clause ( 2 ) shall be necessary before the President issues such a notification.

അതായത് ജമ്മു-കശ്മീർ ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശാനുസരണം മാത്രമേ 370 റദ്ദാക്കാൻ കഴിയൂ. അതു മറികടക്കാനാണ് കഴിഞ്ഞ ദിവസം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് ആർട്ടിക്കിൾ 370(1) ഉപയോഗിച്ചുകൊണ്ട് ഇറക്കിയത്. (പ്രസിഡൻഷ്യൽ ഉത്തരവ് നം. 272). അതിൻപ്രകാരം 370(3)-ലെ സംസ്ഥാന ഭരണഘടനാ നിർമാണ സമിതി എന്നുള്ളത്‌ നിയമസഭാ എന്നു വായിക്കണമെന്ന് വന്നു (മുകളിൽ സൂചിപ്പിച്ചിരുന്നതുപോലെ പരോക്ഷമായി ആർട്ടിക്കിൾ 367 മാറ്റുക വഴി). അതു തെറ്റായ നടപടിയാണ്. വാദത്തിനു വേണ്ടി അതു ശരി എന്ന് കരുതുക, എങ്കിൽ പോലും ചുരുങ്ങിയ പക്ഷം സംസ്ഥാന നിയമസഭയുടെ നിർദ്ദേശമെങ്കിലും ആവശ്യമായിരുന്നു. ഇവിടെ പകരം പാർലമെന്റിന്റെ നിര്ദേശനുസരണമാണ് ഉത്തരവ്. അത് ഏത് നിയമം വഴിയാണ്?

പോരാത്തതിന്, കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് നം.272 ഇന്ത്യയിൽ ബാധകവുമല്ല. 370(1) വഴി കാശ്മീരിന് ബാധകമായ ഇന്ത്യൻ ഭരണഘടന മാത്രമാണ് ഒരു ഉത്തരവ് വഴി പ്രസിഡന്റിന് ഭേദഗതി ചെയ്യാൻ കഴിയുക. ആ ഭേദഗതി കാശ്മീരിന് മാത്രമാണ് ബാധകമാവുക. ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367 ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ഭേദഗതി വരുത്താനുള്ള അധികാരം ഒന്നും പ്രസിഡന്റിനില്ല. അതിന് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആർട്ടിക്കിൾ 368 പ്രകാരം പാര്ലമെന്റാണ് ചെയ്യേണ്ടത്. അതിന് പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലുകൾ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാൻ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367-ൽ ഒരു മാറ്റവും ഇല്ല. പിന്നെങ്ങനെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് നം. 272 അനുസരിച്ച് ഇന്ന് ഉത്തരവ് നം.273 ഇറക്കാൻ കഴിയും? 

ഇനി അഥവാ ആർട്ടിക്കിൾ 368 മുഖേന ഭരണഘടനഭേദഗതി വരുത്തിയാൽ തന്നെ അത് ജമ്മു-കാശ്മീരിന് ബാധകമാകുകയുമില്ല. അങ്ങനെ ബാധകമകണമെങ്കിൽ സെക്‌ഷൻ 370(1) അനുസരിച്ച് കശ്മീർ ഭരണഘടനാനിര്മാണ സഭയുടെ അനുമതിയോടുകൂടി പ്രസിഡൻഷ്യൽ ഉത്തരവ് ഉണ്ടാകണം!

ആഗസ്ത് 5-ലെ പ്രസിഡൻഷ്യൽ ഉത്തരവ് നാം. 272 വഴി ‘ജമ്മുകശ്മീറിന് ബാധകമായ ഭരണഘടനയിൽ’ (സാങ്കേതികമായി അങ്ങനെ 2 ഭരണഘടന ഉണ്ട് ഇവിടെ: Constitution of India യും Constitution of India as applicable to J&K യും) വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ഭരണഘടനയിലും വരുത്തി എന്നു കരുതുക. അപ്പോൾ സംസ്ഥാന ഗവണ്മെന്റ് എന്നാൽ ഗവർണർ എന്നായി മാറും. മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണർ എന്നാൽ വെറുതെ ‘ഗവർണർ’ എന്നാവും. അതായത് കേന്ദ്രത്തിന്റെ നോമിനിയ്ക്ക് ജനഹിതമോ മന്ത്രിസഭയുടെ ഹിതമോ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം എന്തും നിർദ്ദേശിക്കാം എന്ന അവസ്ഥ വരും. ഫെഡറൽ സംവിധാനം ഇല്ലാതാകും. അങ്ങനെ നിയമപരമായും സാങ്കേതികമായും ധാര്മികമായും രാഷ്ട്രീയമായും ഒരു വലിയ തെറ്റിലേക്കാണ് രാജ്യം നീങ്ങുന്നത്… 

കശ്മീർ എന്നാൽ ഒരു ശിരസ്സുപോലെ ഇന്ത്യൻ ഭൂപടത്തിന് ആകാര ഭംഗി ഉറപ്പുവരുത്തുന്ന വെറും ചിത്രമല്ല എന്നും, അവിടെ ജീവിക്കുന്ന മനുഷ്യർ കൂടി ആണെന്നും തിരിച്ചറിയാതെയുള്ള ഒരു മാർഗവും പ്രശ്നപരിഹാരത്തിലേക്ക് നയിക്കില്ല. ഈ ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ഇന്നലെ പ്രധാനപ്പെട്ട കശ്മീരി ദിനപത്രങ്ങളുടെ വെബ്‌സൈറ്റ് ഞാൻ പരതിയിരുന്നു. ഇന്നലെ രാവിലെ വരെ പുതിയ വർത്തകളൊന്നും ഇല്ല. ഞായറാഴ്ചയാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്തിരുന്നത്. അപ്പോൾ മുതൽ അവിടെ ഇന്റർനെറ്റ്, ലൻഡ്‌ലൈൻ, വൈദ്യുതി ഒക്കെ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ കാശ്മീരിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു. പഞ്ചാബിലും, ബംഗാളിലും കേരളത്തിലും ടെലിവിഷൻ സ്റ്റുഡിയോകളിൽ കശ്മീർ ആണ് ചർച്ചാ വിഷയം. കാശ്മീരികളാകട്ടെ, മൗനത്തിലാണ്. അവരുടെ കണ്ണും കാതും വായും മറക്കപ്പെട്ടിരിക്കുന്നു. സ്വന്തം നാടിനെക്കുറിച്ച് മറ്റുള്ളവർ തർക്കിക്കുമ്പോൾ, തീരുമാനമെടുക്കുമ്പോൾ, നിസ്സഹായരായി ഒന്നു ശബ്ദമുയർത്താൻ പോലുമാകാതെ അവർ ജീവിക്കുകയാണ്. ഇത്രകാലം അഖണ്ഡ ഭാരതത്തിനൊപ്പം നിന്ന, സമാധാനത്തിനുവേണ്ടി നിലകൊണ്ട, മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ പോലും തടങ്കലിൽ ആണ്. ലോകത്തെ ഏറ്റവും ‘വലിയ’ ജനാധിപത്യരാജ്യം എന്താണ് സ്വന്തം ജനതയോട് ചെയ്യുന്നത് എന്നു ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നുകയാണ്. ജനാധിപത്യം ഈ താഴ്‌വരയിൽ ചോരവാർന്നു കിടക്കുന്നു.

(ഈ ലേഖനം മംഗലം ദിനപ്പത്രത്തിൽ ർണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.)

ഭാഗം-1 (09/10/2019) | ഭാഗം-2 (10/10/2019)

വോട്ടിംഗ് യന്ത്രങ്ങളും ജനാധിപത്യത്തിന്റെ നിശബ്ദ മരണവും

2010-ല്‍ ബി.ജെ.പി. നേതാവ് ജി.വി.എല്‍. നരസിംഹ റാവു എഴുതിയ ”ജനാധിപത്യം അപകടത്തില്‍” എന്ന പുസ്തകം പ്രസിദ്ധീകൃതമാകുന്നതോടെയാണ് ഇന്ത്യയില്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ മുന്‍നിര നേതാക്കള്‍ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലുള്ള  ആശങ്കകള്‍ പരസ്യമാക്കുന്നത്. മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി.യുടെ എക്കാലത്തേയും ഏറ്റവും കരുത്തനായ നേതാവുമായ എല്‍.കെ. അദ്വാനിയാണ് പുസ്തകത്തിന് അവതാരികയെഴുതിയത്. പിന്നീട് സുബ്രമണ്യന്‍ സ്വാമി വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അവിടുന്നിങ്ങോട്ട് വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ ഏകദേശം എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വക്താവ് സഞ്ചയ് ഝാ, വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചു നടത്തിയില്ലെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു. മമത ബാനര്‍ജിയും മായാവതിയും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു. നിരന്തരമായ തര്‍ക്കങ്ങള്‍ പൊതുസമൂഹത്തിനിടയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായ വിശ്വാസ്വതയുടെ കടയ്ക്കു കത്തി വക്കുന്നതാണ്. ഇത്ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല; ലോകത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളിലും ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മിക്കയിടങ്ങളിലും പേപ്പര്‍ ബാലറ്റുകള്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. കാരണം വിശ്വാസ്യത നഷ്ടമായാല്‍ പിന്നെ ജനാധിപത്യത്തിന് എന്തര്‍ത്ഥമാണുള്ളത്…
ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങളിൽ  കൃത്രിമം നടന്നിട്ടുണ്ട് എന്നോ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്നോ സ്ഥാപിക്കാനുള്ള ഒരു തെളിവും നമ്മുടെ പക്കലില്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും അതല്ല. ഒരു ജനാധിപത്യ രാജ്യത്തിലെ പൗരർ  എന്ന നിലയ്ക്ക് നമുക്ക് ചെയ്യാൻ കഴിയുന്നത് ചോദ്യങ്ങൾ ഉയർത്തുക എന്നത് മാത്രമാണ്. അന്വേഷണങ്ങൾ നടത്തി തെളിവുകളും വസ്തുതകളും ഹാജരാക്കുവാനുള്ള അധികാരവും സംവിധാനങ്ങളും ഉള്ളത് ഭരണഘടനാ സ്ഥാപനങ്ങൾക്കാണ്. അത് ചെയ്യുകയും സംശയങ്ങൾ ദൂരീകരിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണ്.  അതിൽ അവർ വിജയിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കാൻ അവർക്കു കഴിയുന്നുണ്ടോ എന്നാണ് നാം അന്വേഷിക്കുന്നത്.
1951, 1977 പൊതു തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യം ഇത്രയധികം ആകംഷയോടെയും ഉത്കണ്ഠയോടെയും ഫലം കാത്തിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ്  ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പരാജിതരെയും വിജയികളെയും ഒരേ പോലെ ഞെട്ടിപ്പിക്കുംവിധമായിരുന്നു. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ഫീൽഡിലുണ്ടായിരുന്ന ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകർക്കാർക്കും ഇത്രമാത്രം വലിയ ഒരു ഗവണ്മെന്റ് അനുകൂല തരംഗം ഉണ്ടാകുമെന്ന് തിരിച്ചറിയാനായില്ല. ഇലക്ഷന്തൊട്ടു മുൻപ് വരെ ആർ. എസ് . എസ് . നേതൃത്വം പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞത് സഖ്യ കക്ഷികളുടെ പിന്തുണയോടു കൂടിയേ അധികാരത്തിൽ തിരിച്ച്ചെത്താൻ കഴിയൂ എന്നാണ്. ഇതുപോലെ വലിയ വിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ ആകട്ടെ, പലതരത്തിലുള്ള വിമർശനങ്ങൾ നേരിടുകയും ചെയ്തു. ഫലം  വന്നപ്പോൾ കൃത്യമെന്ന എല്ലാവരും പറഞ്ഞ ഇന്ത്യടുഡേയുടെ എക്സിറ്റ് പോൽ ഫലത്തിൽ വാൻ ക ക്ര മക്കേടുകൾ ഉണ്ടായിവരുന്നതിനെത്തുടർന്ന് സംസ്ഥാന തല ഫലങ്ങളുടെ പ്രവചനം പിൻവലിക്കുക പോലും ഉണ്ടായി. കോൺഗ്രസ്മത്സരിക്കുക പോലും ചെയ്യാതിരുന്ന ചെന്നൈ സെൻട്രലിൽ കോൺഗ്രസ് വിജയിക്കുമെന്നും ആംആദ്മി പാർട്ടി മത്സരിക്കാത്ത ഉത്തരാഖണ്ഡിൽ അവർക്ക് 2.9 ശതമാനം വോട്ടു വിഹിതം നല്കുകയുമൊക്കെ ചെയ്തു ഈ പോളുകൾ . എന്നിട്ടും വിജയിച്ചത് എക്സിറ്റ് പോളുകൾ തന്നെയാണ്. ജാതിസമവാക്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുവാൻ ബിജെപിക്ക് കഴിഞ്ഞത്, പ്രതിപക്ഷ സഖ്യത്തിലെ ഒത്തിണക്കമില്ലായ്മ, ഹിന്ദുത്വം, തീവ്രദേശീയത, എന്നിങ്ങനെ വോട്ടെടുപ്പാനന്തര വിശകലനങ്ങളുടെ കുത്തൊഴുക്കിൽ രാഷ്ട്രീയ വിചക്ഷണൻര് മുഴുകിയിരിക്കുമ്പോഴാണ് വോട്ടിംഗ് യന്ത്രം വീണ്ടും ചർച്ചയാകുന്നത്. ദൗർഭാഗ്യവശാൽ വിവാദങ്ങൾക്ക് എണ്ണയാകുന്ന നടപടികൾ ആണ് തെരഞ്ഞെടുപ്പ്കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്..
പൊതു തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രം വീണ്ടും വിവാദവിഷയമാകുന്നത് അരക്ഷിതമായി ഇവ  ട്രക്കുകളിലും ജീപ്പുകളിലുമൊക്കെ കൊണ്ടുപോകുന്നതും സ്ട്രോങ്ങ്റൂമുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതും ഒക്കെ വാർത്തയായപ്പോഴാണ്. ഇന്ത്യൻ വോട്ടിംഗ് യന്ത്രത്തിന് അനുകൂലമായ സുരക്ഷാവാദഗതികളൊക്കെ അതിന്റെ ഭൗതീക സുരക്ഷിതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ  ഈ സംഭവങ്ങൾ വലിയ ആശങ്ക ഉണർത്തുന്നതാണ്. വോട്ടിംഗ് കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ കേടുവന്നാലോ മറ്റോ ഉപയോഗിക്കാനായി സൂക്ഷിച്ച ‘റിസർവ്’ ഇ.വി.എം.കൾ ആണ് ഇവയെന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ വിശദീകരണം. എന്നാൽ റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചട്ടങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. പോൾ ചെയ്യാൻ ഉപയോഗിച്ച യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ, അതേവിധം തന്നെ, അന്നേ ദിവസം തന്നെ സ്ട്രോങ് റൂമിൽ എത്തിക്കണം എന്നാണ്. ഇത് വോട്ടിംഗ് പ്രക്രിയ സുരക്ഷിതമാക്കുവാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സ്വീകരിക്കുന്ന  പ്രൊസീജറൽ സേഫ്ഗാർഡുകളുടെ ഭാഗമാണ്. അവ വ്യാപകമായി ലംഘിക്കപ്പെടുന്നു സാഹചര്യം ഉണ്ടാകുമ്പോൾ അതിൽ അന്വേഷണം നടത്തുന്നതിന് പകരം, ആദ്യ ഘട്ടത്തിൽതന്നെ ന്യായീകരണങ്ങൾ നിരത്തുന്നത് കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് ഗുണം ചെയ്യുന്നതല്ല. അല്ലെങ്കിൽ തന്നെ കമ്മീഷന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയും നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും  തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽന്മേൽ തുടരെ തുടരെ ‘ക്‌ളീൻചിറ്റ് ‘ നൽകിയ ചെയ്ത നടപടിക്കെതിരെ ഇലക്ഷൻകമ്മീഷണർ അശോക് ലാവാസ തന്നെ രംഗത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് ഇതെന്ന് കൂടി ഓർക്കണം
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ മെയ് 24 -ലെ ഫ്രണ്ട് ലൈൻ മാസികയിൽ വെങ്കിടേഷ് രാമകൃഷ്ണൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മനോരഞ്ചൻ റോയ് എന്നയാൾ വിവരാവകാശ നിയമപ്രകാരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉണ്ടാക്കുന്ന ബി.ഇ.എൽ., ഇ.സി.ഐ.എൽ. എന്നീ കമ്പനികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങൾ പ്രകാരം കമ്പനികളും കമ്മീഷനും നൽകിയ  വിവരങ്ങളിൽ വൻ പൊരുത്തക്കേടുണ്ട്. ഇരു കമ്പനികളും നിർമ്മിച്ച് നൽകിയ യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ ഇരുപതു ലക്ഷത്തോളം എണ്ണം കുറവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കസ്റ്റഡിയിൽ എത്തിയിട്ടുള്ളത്. പല വർഷങ്ങളിലെയും വ്യത്യാസങ്ങൾ നമ്മളെ ആശങ്കയിലാഴ്ത്തുന്നതാണ്. ഉദാഹരണത്തിന് ബി.ഐ.എൽ. മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്ന ആദ്യവര്ഷം, 2014 -15 ൽ, ബി.ഐ.എൽ. 62,183 വോട്ടിംഗ് യന്ത്രം നിർമിച്ചു നൽകിയെന്ന് അറിയിക്കുമ്പോൾ, ഇലക്ഷൻ കമ്മീഷൻ  ഒരെണ്ണം പോലും കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടി. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹർജി 13 മാസമായി മുംബൈ  ഹൈക്കോടതിയിൽ ഉണ്ട്. കമ്പനികൾ നിർമിച്ചു വിതരണം ചെയ്ത, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം എത്തിച്ചേരാത്ത വോട്ടിംഗ് യന്ത്രങ്ങൾ എവിടെ എന്ന ചോദ്യം ഉയർന്നപ്പോൾ എങ്ങും തൊടാതെ, കണക്കുകളൊന്നും  ബോധിപ്പിക്കാതെ, എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന ഒറ്റ മറുപടിയാണ് കമ്മീഷൻ നൽകിയത്.
വോട്ടിംഗ് യന്ത്രങ്ങൾക്കായി ചെലവഴിച്ച  വില സംബന്ധിച്ചും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട് .  കമ്പനികൾ നൽകുന്ന കണക്കു പ്രകാരം 2017 സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ഇവർക്ക് തെരഞ്ഞെടുപ്പ് യന്ത്രം വിതരണം ചെയ്തവകയിൽ  ലഭിച്ച തുക രൂ . 652,56,44,000/-, തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിച്ചതാകട്ടെ രൂ . 536,01,75,485 /- യും. അതായത് കമ്മീഷൻ നല്കിയതിനേക്കാൾ  നൂറ്റിപ്പതിനാറു കോടി രൂപ കൂടുതൽ ഈ കമ്പനികൾക്ക് ലഭിച്ചു! ഇതൊക്കെ സമഗ്രമായ മറുപടി ആവശ്യപ്പെടുന്ന വസ്തുതകളാണ്. എന്നാൽ കമ്മീഷൻ ആകെ പറയുന്നത് വിവരാവകാശപ്രവർത്തകൻ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുള്ളകണക്കുകൾ സെലക്ടീവ് ആയി എടുത്ത് പൊതുതാത്പര്യഹർജിയുമായി  സമീപിച്ചതാണ് എന്ന് മാത്രമാണ്. ഇത്ര സുപ്രധാനമായ കാര്യങ്ങളിൽ എല്ലാ അധികാരസ്ഥാപനങ്ങളും നൽകുന്ന കണക്കുകൾ ഒത്തുപോകും എന്നല്ലേ കരുതേണ്ടത്? മറ്റൊരു വിശദീ കരണം കമ്മീഷൻ കൃത്യമായ ഇ.വി.എം. മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഉണ്ട്. അത്പരിശോധിച്ചയാൾ ഓരോ യന്ത്രവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കും ഒരു യന്ത്രം പോലും നഷ്ടമാകില്ല എന്നാണ്. എന്നാൽ യന്ത്രം ഒരിക്കലും എത്തപ്പെടാൻപാടില്ലാത്ത പലയിടങ്ങളിലും ഇത് കണ്ടെത്തുന്നതായുള്ള റിപ്പോർട്ടുകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ദിവസേനയെന്നോണം വന്നുകൊണ്ടിരിക്കുകയാണ്.
ഇലക്ഷൻ യന്ത്രങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സംവിധാനത്തിൽ ശേഖരിക്കപ്പെട്ട   വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് കമ്മീഷൻ നൽകിയ മറുപടി. ആ വിവരങ്ങൾ ലഭ്യമല്ല എന്നാണ്. അതിനർത്ഥം ഇലക്രോണിക് രൂപത്തിലും ഭൗതീകരൂപത്തിലും അവ ശേഖരിച്ചു സൂക്ഷിക്കുന്നില്ല എന്ന്. പിന്നെ എന്തിനാണ് ജി.പി.എസ്. എന്ന സംശയം ബാക്കിയാവുന്നു. പിന്നീടെപ്പോൾ വേണമെങ്കിലും പരിശോധിച് ഉറപ്പു വരുത്താൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സംവിധാനം?
ലോക്സഭാമണ്ഡലം തിരിച് ആകെ പോൾ ചെയ്ത വോട്ടുകളുടെ  എണ്ണവും വോട്ടെണ്ണിയപ്പോൾ ആകെ ലഭിച്ച വോട്ടുകളുടെ എണ്ണവും പൊരുത്തപ്പെടാത്തത് വലിയ പ്രശ്നമായി ഉയർന്നുവരികയാണ്. ന്യൂസ്ക്ലിക്ക്  പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്  373 മണ്ഡലങ്ങളിൽ ഈ പൊരുത്തക്കേട് നിലനിൽക്കുന്നു. ആംജനത.കോം-നു വേണ്ടി വിദ്യുത് വോട്ടെണ്ണ-പൊരുത്തക്കേടുകളുടെ ലോകസഭാമണ്ഡലങ്ങൾ തിരിച്ചുള്ള ഇന്ററാക്ടീവ് ഭൂപടം തന്നെ ഒരുക്കിയിട്ടുണ്ട്. 2014 -ലെ ഇലക്ഷൻ കണക്കുകളിലും ഇത്തരം പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു  ഈ ലേഖകൻ നടത്തിയ പരിശോധനയിൽ 2014 മെയ് 17 -ണ് ലഭ്യമായിരുന്ന വിവരങ്ങൾ ഉത്തർപ്രദേശിലെ ബലിയാ മണ്ഡലത്തിൽ 91,459 വോട്ടുകളുടെ വ്യത്യാസം കാണാൻ കഴിഞ്ഞിരുന്നു. നിരവധി മണ്ഡലങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു.  ആരോപണം ഉയർന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടു ചെയ്തവരുടെ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും അപ്‌ലോഡ് ചെയ്തിരുന്നത് പ്രൊവിഷണൽ കണക്കായിരുന്നു അവസാനവിവരങ്ങൾ ആയി വരുന്നതേയുള്ളൂ എന്ന് വിശദീകരണക്കുറിപ്പ് ഇറക്കുകയുംചെയ്തു. എന്നാൽ ഓർക്കേണ്ട ഒരു കാര്യമുണ്ട് , ഇലക്ഷൻ കമ്മീഷൻ വോട്ട് ചെയ്ത ആളുകളുടെ എണ്ണം ആദ്യം തന്നെ പുറത്തു വിടുന്നത് അതൊരു ആചാരമായായത്‌ കൊണ്ടല്ല. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുൻപ് ബാലറ്റ് സ്റ്റഫിംഗ്  നടക്കാതിരിക്കാനാണ്. അതായത് പിന്നീട് പെട്ടിയിൽ ബാലറ്റുകൾ കുത്തി നിറച് ഫലം അട്ടിമറിക്കാതിരിക്കാൻ. ആദ്യം പ്രഖ്യാപിച്ച ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും ഫലം എണ്ണിയപ്പോൾ ഉള്ള ആകെ വോട്ടെണ്ണവും തുല്യമായിരിക്കണം. വോട്ടെണ്ണി കഴിഞ്ഞിട്ടേ, പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പറയൂ എന്നു വന്നാൽ പിന്നെ അതിന്റെ അര്ഥമെന്താണ്? ഓരോ 2 മണിക്കൂറിലും ചെയ്ത വോട്ടുകളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിങ് അവസാനിക്കുമ്പോൾ മുഴുവൻ പോൾ ചെയ്ത വോട്ടും ലഭ്യമാകും. പിന്നെ പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് കൂട്ടിക്കിച്ചേർക്കേണ്ടി വരിക. അതുകൊണ്ടുതന്നെ ഈ എണ്ണങ്ങൾ പിന്നീട് മാറാൻ പാടുള്ളതല്ല. അത് എണ്ണിയ വോട്ടുകളുമായി ടാലി ആവുകയും വേണം.ജനാധിപത്യം തന്നെ അപകടത്തിലാകുമോ എന്ന ആശങ്കകള്‍ ഉയരുന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹമായ സാഹചര്യങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നമ്മുടെ ജനാധിപത്യം സംശയത്തിന്റെ സൂചിമുനയിലാകുകയാണ്. ഈ ഘട്ടത്തിലാണ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യുന്നത്.
വോട്ടിംഗ് യന്ത്രത്തോട് ജനധിപത്യവിശ്വാസികള്‍ വിയോജിക്കുന്നത് കേവലം സാങ്കേതികതയുടെയോ, സുരക്ഷിതത്വത്തിന്റെയോ പേരിലല്ല. നിലവിലെ ഇ.വി.എം. സംവിധാനങ്ങളൊന്നും അടിസ്ഥാന ജനാധിപത്യ പ്രമാണങ്ങളോട് യോജിച്ചു പോകുന്നില്ല എന്നതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമായ വോട്ടെടുപ്പിന്റെ പ്രാഥമിക ചേരുവകള്‍ മൂന്നാണ്. രഹസ്യ ബാലറ്റ്, സുതാര്യത, വിശ്വാസ്യത. നമുക്ക് ഓരോന്നായി പരിശോധിക്കാം.
1. രഹസ്യ ബാലറ്റ്ഒരു പൗരന്‍ ചെയ്യുന്ന വോട്ട് മറ്റൊരാള്‍ അറിയാന്‍ പാടില്ല എന്നതാണിത്. ബാലറ്റില്‍ നമ്മള്‍ മഷി കുത്തുന്നത് രഹസ്യമായാണ് അത് മടക്കി പെട്ടിയില്‍ നിക്ഷേപിക്കുന്നതും നമ്മള്‍ തന്നെ മറ്റൊരാള്‍ അത് ഏതെന്നറിയാണുള്ള സാധ്യത സാധാരണഗതിയില്‍ ഇല്ല. വോട്ടിംഗ് മെഷീനിലും ഇത് സാധ്യമാണ്, ആധാര്‍ പോലുള്ള ഏതെങ്കിലും പൊതു നമ്പറുമായി ബന്ധല്ലെടുത്തി ഇത് ലോഗ് ചെയ്യപ്പെടാത്തിടത്തോളം കാലം.
എങ്കിൽ പോലും, ഓരോ ബൂത്തിലെയും വോട്ടുകള്‍ പ്രത്യേകം എണ്ണുന്നതുകൊണ്ട് ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രൊഫൈലിങ് നടത്തുന്നുണ്ട്. താത്പര്യ കക്ഷികള്‍ക്ക് ബൂത്തു തലത്തില്‍ സ്വാധീനം ചെകുത്താന്‍/ പക വീട്ടാന്‍ ഒക്കെ ഇത് സാധ്യതകള്‍ ഒരുക്കുന്നുണ്ട്. ബാലറ്റ് ആണെങ്കില്‍ എല്ലാം മിക്‌സ് ചെയ്തതിനു ശേഷം മാത്രമേ എണ്ണല്‍ ആരംഭിക്കുമായിരുന്നോള്ളൂ. ഈ പ്രശ്നം പരിഹരിക്കാൻ പല രാജ്യങ്ങളും ടോട്ടലൈസർ  എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്.
2. സുതാര്യതതങ്ങള്‍ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് പോകുന്നത് എന്ന് ഓരോ സമ്മതിദായകനും സ്വയം നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണിത്. പേപ്പര്‍ ബാലറ്റില്‍ ഓരോരുത്തരും കുത്തുന്ന വോട്ട് ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുമേല്‍ തന്നെ പതിയുന്നു എന്ന് കണ്ടു ബോധ്യപ്പെടാനാകും. വോട്ടിംഗ് യന്ത്രത്തിലാണെങ്കില്‍, ബാലറ്റ് യൂണിറ്റില്‍ തെളിയുന്ന എല്‍.ഇ.ഡി. വെളിച്ചവും, ബീപ്പ് ശബ്ദവുമാണ് ഏക തെളിവ്. കണ്ട്രോള്‍ യൂണിറ്റില്‍ വോട്ട് ഏത് സ്ഥാനാര്‍ഥിയുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് സംശയം ഉയര്‍ന്നാല്‍ വെളിച്ചം കണ്ടു വിശ്വസിച്ചോളൂ എന്നു മാത്രമേ പറയാനാകൂ.
3. വിശ്വാസ്യതജനാധിപത്യ പ്രക്രിയയില്‍ വിശ്വാസ്യത പരമപ്രധാനമാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ വോട്ടെടുപ്പിനെക്കുറിച്ച്, വോട്ടെണ്ണലിനെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍, അതു പരിശോധിക്കാന്‍ കഴിയണം. ഫലം ഓഡിറ്റബിള്‍ ആകണം. പേപ്പര്‍ ബാലറ്റില്‍ എല്ലാ കക്ഷികള്‍ക്കും പേപ്പറില്‍ നോക്കി തീര്‍ച്ചപ്പെടുത്തി തൃപ്തികരമായ വീണ്ടും വോട്ടെണ്ണല്‍ നടത്തുവാനുള്ള സാധ്യതകള്‍ ഉണ്ട്.
വോട്ടിംഗ് മെഷീനില്‍ റീകൗണ്ടിംഗ് എന്നത് അസംബന്ധമാണ്. കാരണം യന്ത്രത്തിലെ  ഇൻപുട്ട് (ചെയ്ത വോട്ട്) ഏതെന്ന് ആര്‍ക്കും അറിയില്ല, പരിശോധിക്കാനും കഴിയില്ല, അങ്ങനെ പരിശോധിക്കണമെങ്കില്‍ എല്ലാവരുടെയും വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് വോട്ടുവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഔട്ട്പുട്ട് (ഓരോ സ്ഥാനര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം) നമുക്ക് ഇന്‍പുട്ടുമായി ഒത്തു നോക്കാനാവില്ല. അതുകൊണ്ടുതന്നെ തിരിമറികള്‍ നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താനും കഴിയില്ല.
വോട്ടിംഗ് യന്ത്രം കാല്‍ക്കുലേറ്റര്‍ പോലെ ഒരു ലളിതയന്ത്രമാണ്, തെറ്റുണ്ടെങ്കില്‍ അതു മാറ്റിയാല്‍ പോരെ എന്നു ചോദിക്കുന്നവര്‍ അറിയുക; കള്‍ക്കുലേറ്ററിന്റെ കാര്യത്തില്‍ 5+5=10 എന്ന് ഉത്തരം തരാത്ത കാല്‍ക്കുലേറ്റര്‍ തെറ്റാണ് എന്ന് നമ്മൾ  മനസ്സിലാക്കുന്നത് 10 എന്ന ഉത്തരം വരാന്‍ കാരണം 5+5 എന്ന ചോദ്യമാണ് എന്നു നമുക്ക് അറിയാവുന്നത് കൊണ്ടാണ്. ഇവിടെ നമുക്ക് ചോദ്യമേതെന്ന് (ഇൻപുട്ട്) അറിയില്ല. എന്ന് മാത്രമല്ല, 10 എന്നത് 5+5 ആണോ, 9+1 ആണോ, 6+4 ആണോ എന്നതൊക്കെ പ്രസക്തമായ സാഹചര്യത്തില്‍ ഒരു ഓഡിറ്റിങ് സംവിധാനം അത്യന്താപേക്ഷിതമാണ്. അതുപക്ഷേ, വോട്ടിംഗ് യന്തത്തില്‍ സാധ്യവുമല്ല.
ചുരുക്കത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് വിരുദ്ധമാണ്. ഈ ഒറ്റ നിലപാടിന്മേല്‍ ആണ്,  2005ല്‍ ജര്‍മനിയുടെ ഭരണഘടനാ കോടതി വോട്ടിംഗ് യന്ത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. ‘ഒരു വിദഗ്ദ്ധന്റെയും സഹായമില്ലാതെ സാധാരണക്കാര്‍ക്ക് പരിശോധിച്ചു വിശ്വാസ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതാകണം വോട്ടിംഗ് സംവിധാനം’എന്നാണ് കോടതി നിരീക്ഷിച്ചത്.വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ അതു പരിശോധിച്ച് അറിയാനുള്ള മാര്‍ഗം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അത് ജനാധിപത്യത്തിന് അനുയോജ്യമല്ല എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ഒരു തെരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടാകുകയാണെങ്കില്‍ പുറത്തു നിന്നുള്ള ഒരു തിരിമറിയേക്കാള്‍ സാധ്യത ഒരു ആഭ്യന്തര അട്ടിമറിക്കാണ്. അത്തരത്തില്‍ അട്ടിമറി നടന്നാല്‍ അത് സാധാരണക്കാരന് കണ്ടു ബോധ്യപ്പെടും വിധം തിരിച്ചറിയനാവില്ല. കാരണം വോട്ടിംഗ് യന്ത്രം അതാര്യമാണ്. ഫോറന്‌സിക്ക് പരിശോധനകളുടെ സാധ്യതകള്‍ ഒക്കെ ഉണ്ടെങ്കിലും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഗവണ്മെന്റും ഭരണകൂടോപകരണങ്ങളും അതു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയോ വെളിച്ചത്തു കൊണ്ടുവരികയോ ഇല്ലെന്നത് വ്യക്തമാണ്. ഒരു മോശം വോട്ടിംഗ് യന്ത്രം ഒരു മോശം ഗവൺമെന്റിനാകും വഴിയൊരുക്കുക. മോശം ഗവണ്മെന്റ് ഒരിക്കലും മോശം യന്ത്രങ്ങൾ ഉണ്ടെന്നു വിളിച്ചു പറയുകയുമില്ല.  അതായത് സംഭവിക്കാൻ പോകുന്നത് ജനാധിപത്യത്തിന്റെ നിശ്ശബ്ദമരണമാണ് .
വി.വി.പാറ്റ് , സംവിധാനം എത്രമാത്രം ഫലപ്രദമാണ് എന്നതും ആലോചനാവിഷയമാണ്. വി.വി.പാറ്റ്  പോളിങ് ബൂത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ഒരാള്‍ ബാലറ്റ് യൂണിറ്റില്‍ വോട്ടു ചെയ്താല്‍, അതേ ചിഹ്നത്തില്‍ ഒരു സ്ലിപ്പ് വി.വി.പാറ്റ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നു. ആ സ്ലിപ്പ് 7 സെക്കന്‍ഡ് നേരത്തേക്ക് വോട്ടര്‍ക്ക് ദൃശ്യമായിരിക്കും. അതിനുശേഷം അതു മുറിഞ്ഞ് യന്ത്രത്തിന്റെ പെട്ടിയിലേക്ക്  ലേക്ക് വീഴും. ഈ അവസരത്തില്‍ താന്‍ വോട്ടു ചെയ്ത ചിഹ്നത്തില്‍ അല്ലാതെ മറ്റൊരു ചിഹ്നത്തില്‍ വി.വി.പാറ്റ് സ്ലിപ്പ് വരുന്നതായി വോട്ടര്‍ക്ക് തോന്നിയാല്‍ പരാതി പറയാം. അപ്പോള്‍ തന്നെ ടെസ്റ്റ് വോട്ടിനുള്ള അവസരം ഉണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് വീണ്ടും വോട്ടുചെയ്യാം. അപ്പോഴും ഇതേപോലെ തെറ്റു വന്നാല്‍ വോട്ടിംഗ് നിര്‍ത്തിവയ്ക്കും.എന്നാല്‍ ഇത് മറ്റൊരു തരത്തിലും സംഭവിക്കാം. വി.വി.പാറ്റ് സ്ലിപ്പ് വോട്ടര്‍ യഥാര്‍ത്ഥത്തില്‍ ശരിക്കു കാണാത്തതാകാം.  വളരെ സെന്‍സിറ്റീവ് ആയ മെഷീന്‍ ആയതുകൊണ്ട് നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്ത്, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത്, ഈ മെഷീന്‍ വയ്ക്കാനാകില്ല. അതുകൊണ്ടുതന്നെ കാഴ്ചക്കുറവ് ഉള്ളവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും മാനുഷികമായ പിഴവ് പറ്റാം. അങ്ങനെ വന്നാല്‍ ഐ.പി.സി. സെക്ഷൻ 177 അനുസരിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് അയാൾക്കെതിരെ കേസെടുക്കും.  6 മാസം വരെ ജയിലില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. ജനാധിപത്യപ്രക്രിയ സുഗമമാക്കുന്നതിന് വേണ്ടിയാണ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നത് അല്ലാതെ യന്ത്രങ്ങള്‍ക്ക് അനുസരിച്ചു ജനാധിപത്യത്തെ വക്രീകരിക്കുകയല്ല ചെയ്യുകയല്ല വേണ്ടത്. നിയമം ആകട്ടെ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരിക്കണം, അല്ലാതെ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടി നിയമത്തെ ഉപയോഗിക്കുകയല്ല വേണ്ടത്.
മറ്റൊരു സാധ്യത ശരിക്കും അട്ടിമറി നടക്കുന്നതാണ്. സാമാന്യബോധമുള്ള ഒരു പ്രോഗ്രാമറും എല്ലാ വോട്ടും തെറ്റായി പ്രിന്റ്  ചെയ്യുന്ന തരത്തില്‍ അത് പ്രോഗ്രാം ചെയ്യില്ല. ഇലക്ഷന്‍ ആരംഭിക്കുന്നതുമുന്പുള്ള മോക്ക്‌പോള്‍ മറികടക്കാന്‍ ഒരു 100-200 വോട്ടുകള്‍ക്ക് ശേഷമേ, എന്തു വന്നാലും ഈ അട്ടിമറി പ്രക്രിയ ആരംഭിക്കൂ. അതിനു ശേഷവും ഒരു കാരണവശാലും അടുപ്പിച്ച് 2 സ്ലിപ്പുകള്‍ തെറ്റായി പ്രിന്റ് ചെയ്യുന്ന തരത്തിലും പ്രോഗ്രാം ചെയ്യില്ല. മൂന്നോ നാലോ വോട്ടുകള്‍ക്ക് ശേഷമാകും ഒരു തെറ്റായ പ്രിന്റ് വരിക. അപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വോട്ടര്‍ ടെസ്റ്റ് വോട്ട് ചെയ്യുമ്പോള്‍ ഈ തെറ്റ് ഉണ്ടാകില്ല. എന്തായിരിക്കും ഫലം, ശരിക്കും തെറ്റു കണ്ടെത്തിയ വോട്ടര്‍ 6 മാസം അകത്ത്, അട്ടിമറി സാധ്യമാക്കിയ യന്ത്രം സുരക്ഷിതം.ഇന്നത്തെ സാഹചര്യത്തില്‍ വി.വി.പാറ്റ്  വഴി അട്ടിമറി കണ്ടെത്തുക എളുപ്പമല്ല എന്നു സാരം. എത്ര പേരാണ് ഒരു പ്രയോജനവുമില്ലാതെ, ജനാധിപത്യത്തിന് വേണ്ടി ജയിലില്‍ പോകുക? തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ ഭയപ്പെടുത്തി പിന്‍മാറ്റുന്ന തരത്തിലാണോ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കേണ്ടത്?
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു കരുതുക, എങ്കില്‍ പോലും ചിപ്പ് ലെവല്‍ അട്ടിമറികള്‍ക്ക് ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഈ സാധ്യതകളെ  തള്ളിക്കളഞ്ഞുകൊണ്ട് ഇലക്ഷൻ കമ്മീഷൻ നമ്മളോട് പറഞ്ഞിരുന്നത് തങ്ങൾ ഉപയോഗിക്കുന്നത് ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ചിപ്പുകളാണ് അതുകൊണ്ടു തന്നെ പിന്നീട് അതിൽ ഒരു കള്ളത്തരം നടത്തുവാനോ  പുതിയതായി പ്രോഗ്രാം ചെയ്യുവാനോ കഴിയില്ല എന്നതാണ്. എന്നാൽ വി.വി.പാറ്റ് നിലവിൽ വന്നതോടെ വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കുന്ന ചിപ്പുകൾ ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്നവ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. ഇ.വി.എം. നിർമാതാക്കളായ ഭാരത് ഇലക്രോണിക്സ് ലിമിറ്റഡ് വിവരാവകാശ  നിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന്നൽകിയ ഏറ്റവും പുതിയ മറുപടി അനുസരിച്ച് ഇപ്പോൾ അവർ ഉപയോഗിക്കുന്നത് എൻ.എക്സ്.പി. എന്ന അമേരിക്കൻ കമ്പനിയുടെ മൈക്ക്രോ കൺട്രോളർ ആണ്. അവരുടെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അതിന് 3 തരാം മെമ്മറികൾ ഉണ്ട്. SRAM, ഫ്‌ളാഷ്, EEPROM. ഫ്‌ളാഷ് മെമ്മറി ഉള്ള ഒരു ചിപ്പ് വൺ-ടൈം-പ്രോഗ്രാമബിൾ ആണെന്ന് എങ്ങനെ കരുതാനാകും? വി.വി.പാറ്റ് ഏർപ്പെടുത്താനായി, സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്യാനായി നേരത്തെ പ്രോഗ്രാം ചെയ്യുക അസാധ്യമാണ്. അതുകൊണ്ട് ഒരു പക്ഷെ വി.വി.പാറ്റിന് വേണ്ടിയാകാം ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കേണ്ടി വരിക.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമാസഭയ്ക്കുള്ളില്‍ ചെയ്തുകാണിച്ചതുപോലെ ഒരു പ്രത്യേക കീകോമ്പിനേഷനിലൂടെ, ചില പ്രത്യേക കോഡുകള്‍ യന്ത്രത്തില്‍ അമര്‍ത്തുന്നതോടെ ആരംഭിക്കുന്ന അട്ടിമറിയാണെങ്കില്‍ ഏതു തരത്തിലും റാന്‍ഡമൈ സേഷന്‍ കൊണ്ടും ഇലക്ഷന് മുന്‍പുള്ള മോക്ക് പോള്‍ കൊണ്ടുമൊന്നും  കണ്ടെത്താന്‍ കഴിയില്ല. മാത്രമല്ല യന്ത്രങ്ങളിൽ ഇപ്പോൾ ഉള്ള ക്ളോക്ക് ഉപയോഗിച്ച സമയമാനുസരിച്ച്ചും ഇത്തരം പ്രവർത്തിക്കാൻ കഴിയുന്ന പ്രോഗ്രാമുകൾ ചെയ്യാം. 2010-ൽ മിഷിഗൺ സർവകലാശാലയിലെ സ്‌കോട്ട് വോൾഷോക്, എറിക്ക് വുസ്ട്രോ , അലക്സ് ഹാൽഡർമാൻ, ഹൈദരാബാദ് ആസ്ഥാനമായുള്ള നെറ്റ്ഇന്ത്യയിലെ എഞ്ചിനീയര്മാരായ ഹരി കെ പ്രസാദ്, അരുൺ, സായ് കൃഷ്ണ, വാസവ്യ യാഗാദി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ല എന്ന കണ്ടെത്തുന്നുണ്ട്. അവർ  രണ്ടാം തലമുറ വോട്ടിംഗ് യന്ത്രത്തിലായിരുന്നു പഠനം നടത്തിയത് . യന്ത്രത്തിൽ വ്യാജ ഡിസ്‌പ്ലെ ഘടിപ്പിക്കുക, മറ്റൊരു ഉപകരണം കൊണ്ട് വോട്ടു വിവരങ്ങൾ ശേഖരിക്കുന്ന മെമ്മറിയിൽ വിവരങ്ങൾ തിരുത്തുക തുടങ്ങി പല ഹാക്കിംഗ് മാര്ഗങ്ങളും അവർ പുറത്തുവിട്ടിരുന്നു. അവയെല്ലാം തന്നേ ആഭ്യന്തരമായി അധികാരമുള്ളവരുടെ ഒത്താശയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ തെരഞ്ഞെടുപ്പ് ജോലികളിൽ വ്യാപൃതരായിരിക്കുന്ന ലക്ഷോപലക്ഷം ആളുകളുടെയെല്ലാം അറിവോ സഹകരണമോ അതിന് ആവശ്യമില്ലതാനും. നമ്മുടെ യന്ത്രങ്ങളുടെ  ഏറ്റവും വലിയ ശക്തിയായി ഉയർത്തുകയ്ക്കപ്പെടുന്ന ലളിതമായ ഡിസൈൻ ഒരുക്കുന്ന സാധ്യതകളെ ചൂഷണം ചെയ്യുന്നവയാണ് ആ തന്ത്രങ്ങളെല്ലാം. ലളിതമായ ഘടന റിവേഴ്‌സ് എഞ്ചിനീയറിംഗിനെ എളുപ്പമാക്കും. മാത്രമല്ല ഹാർഡ്‌വെയർ തിരിമറികൾ നടത്തുന്നത് അനായാസമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യൻവോട്ടിംഗ് യന്ത്രങ്ങൾ ഭൗതീകസുരക്ഷിതത്ത്വത്തെ എന്ന് പറയാം. എന്നാൽ കമ്മീഷന്റെ എല്ലാ ചട്ടങ്ങളെയും നിയമങ്ങളെയും മറികടന്നുകൊണ്ട് ഭൗതീക സുരക്ഷാമാനദണ്ഡങ്ങളെല്ലാം നിരന്തരം ലംഘിക്കപ്പെടുന്നതായുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നു.
ഇതിനര്‍ത്ഥം ഇപ്പോള്‍ നമ്മുടെ യന്ത്രങ്ങളില്‍ ഇത്തരം അട്ടിമറികള്‍ നടക്കുന്നു എന്നല്ല. അതിനുള്ള സാധ്യതകള്‍ ഉണ്ട് എന്നാണ്. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉണ്ടെന്ന് ഇക്കാലത്തു വിശ്വസിക്കുന്നത് സ്വയം കബളിപ്പിക്കലാണ്.  ഏതൊരു ഇലക്ട്രോണിക്ക് സംവിധാനവും ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പുറമെ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം അത് സംഭവിക്കാം. അപ്പോള്‍ അത് കണ്ടെത്തുവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഹാക്ക് ചെയ്യപ്പെട്ടാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാല്‍ അത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. മൊത്തം യന്ത്രങ്ങളില്‍ വെറും 3%ത്തില്‍ മാത്രം കൃത്രിമം നടത്തിയാല്‍ ഇലക്ഷന്‍ ഫലങ്ങള്‍ അട്ടിമറിക്കാനാകും എന്നു കാണിക്കുന്ന പഠനങ്ങള്‍ ഉണ്ട്.
ഇ.വി.എം.കളില്‍ അട്ടിമറി സാധ്യതളേതുമില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇവര്‍ക്കൊന്നും പരിശോധനയ്ക്കായി യന്ത്രത്തിന്റെ പൂര്‍ണമായ ഘടന  (ഫുള്‍ ഡിസൈന്‍) ലഭ്യമായിട്ടില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. 2006 -ലും 2010 -ലും ഇലക്ഷൻ കമ്മീഷൻ നടത്തിയ ഔദ്യോഗിക സുരക്ഷാ പരിശോധനകളിൽ പോലും യന്ത്രത്തിന്റെ സോഴ്സ്കോഡ് ഓഡിറ്റ് നടന്നിട്ടില്ല. ഈപരിശോധനകളിലൊന്നും  കമ്പ്യൂട്ടർ സുരക്ഷാ രംഗത്തെ വിദഗ്ദർഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. എല്ലാ വോട്ടിംഗ് യന്ത്രങ്ങള്‍ക്കും അനന്യമായ ഒരു നമ്പര്‍ (യുണീക്ക് നമ്പർ ) ഉണ്ട് എന്നും അത് ഫലപ്രദമായി എന്‍ക്രിപ്റ്റ ചെയ്തിട്ടുണ്ട് എന്നും എന്ത് ഉറപ്പാണ് ഉള്ളത്? ഇതിനു മുന്‍പ് വോട്ടെണ്ണലിന് ഉപയോഗിച്ച  ഇ.വി.എം.ലെ നമ്പര്‍ ഒത്തു വരാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2 വര്‍ഷമായി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കാത്തിരിക്കുകയാണ്. മാത്രമല്ല എല്ലാ ചട്ടങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ യന്ത്രം കൈകാര്യം ചെയ്തിട്ടുള്ള നിരവധി അവസരങ്ങള്‍ നമ്മള്‍ കണ്ടതാണ്. ട്രാക്കുകളിലും, കാറുകളിലും, സ്വകാര്യ വാഹനങ്ങളിലും, ഹോട്ടല്‍ മുറിയിലും എല്ലാം സംശയമുണര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇ.വി.എം. കണ്ടെത്തിയിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങൾ  ട്രക്കുകളിലും ജീപ്പുകളിലും ചായക്കടകളിലുമൊക്കെയായി സുഖദ സഞ്ചാരം നടത്തുന്ന കാഴ്ച കാണുമ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കളിയാക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍  സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടേതായി വന്നു കാണുന്നു. ഇവര്‍ പറയുന്നതൊക്കെ വാദത്തിനു വേണ്ടി അംഗീകരിക്കാം. മെഷീന്‍ ഹാക്കബിള്‍ അല്ല, പേപ്പര്‍ സീലുകള്‍ ഒക്കെ മാറ്റി ഇനി ഇ,വി.എം. അതേ പോലെ തന്നെ സജ്ജീകരിക്കാന്‍  ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് വോട്ടിംഗ് യന്ത്രങ്ങൾ ഇങ്ങനെ തലങ്ങും വിലങ്ങും ഒരു എസ്‌കോര്‍ട് പോലുമില്ലാതെ പായുന്നത് എങ്ങോട്ടേക്കാണ്, എന്തിനാണ് എന്നതിനുള്ള ഉത്തരം ആരു പറയും?
സംശയിക്കുന്നവരോടല്ല, സംശയജനകമായ സാഹചര്യം സൃഷ്ടിക്കുന്നവരോടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്. ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ എല്ലാവരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. വിവിധ ഘട്ടങ്ങളിലായി ബി.ജെ.പി യും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെതന്നെ വോട്ടിംഗ് യന്ത്രത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിലും അതു വ്യാപകമായുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും വിലപ്പെട്ടത് പൊതുസമൂഹത്തിന്റെ വിശ്വാസമാണ്. അതു മനസിലാക്കികൊണ്ടാണ് നമ്മളെക്കാള്‍ സാങ്കേതികമായി വളരെ മുകളില്‍ നില്ക്കുന്ന വികസിത ജനാധിപത്യ രാജ്യങ്ങളെല്ലാം വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങുന്നത്. ഈ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് പേപ്പര്‍ ബാലറ്റുകള്‍ തിരികെ വരേണ്ടതുണ്ട്.

(C) ലേഖനം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്