നീലത്തിമിംഗലം’ കേരളത്തെ, ഇന്ത്യയെ, ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊലയാളി ഗെയിമെന്നു ഖ്യാതി കേട്ട ‘ബ്ലൂ വെയില്‍’ ഗെയിം കേരളത്തിലും അതിന്റെ ആദ്യ ഇരയെ കണ്ടെത്തി എന്നു വാര്‍ത്ത. ഇന്ത്യയില്‍ മുംബയിലാണ് ആദ്യ ‘ബ്ലൂ വെയില്‍ മരണം’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത കുട്ടി കഴിഞ്ഞ ഒന്‍പതു മാസമായി ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചാനലുകള്‍. ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും ഫോറന്‍സിക് വിഭാഗത്തിന് റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയും എന്ന് പോലീസ്. ഗെയിം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധിക്കാമെന്ന് കേന്ദ്രം. രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലാണ്. ആത്മഹത്യ ചെയ്ത കുട്ടി കഴിഞ്ഞ ഒന്‍പതു മാസമായി ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചാനലുകള്‍. ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും ഫോറന്‍സിക് വിഭാഗത്തിന് റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയും എന്ന് പോലീസ്. ഗെയിം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധിക്കാമെന്ന് കേന്ദ്രം. രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലാണ്. ഗൂഗിളിലും സമൂഹ മാധ്യമങ്ങളിലും ട്രന്‍ഡിംഗ് ടോപ്പിക് ബ്ലൂ വെയില്‍ ആണ്. എന്നാല്‍ ഗൂഗിള്‍ പ്ലേയിലും മറ്റ് ആപ് സ്റ്റോറുകളിലുമൊന്നും ഈ ഗെയിം ഇല്ല. ലിങ്കുകളുമില്ല. ഗെയിമിനെക്കുറിച്ച് അഭിപ്രായം പറയുന്നവരെയല്ലാതെ ഗെയിം കളിച്ചിട്ടുള്ളവരെ, അല്ലെങ്കില്‍ കണ്ടിട്ടുള്ളവരെ ആരെയും നമുക്കറിയില്ല. എന്തുകൊണ്ടാണിത്?
യഥാര്‍ത്ഥത്തില്‍ ബ്ലൂ വെയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു കളിക്കാവുന്ന ഒരു ഗെയിമല്ല. ഒരു ഗെയിം പോലുമല്ല. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബൂക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ വൈകാരിക അരക്ഷിതത്വമുള്ള, മതിവി‘്രാന്തിയുള്ള, വ്യക്തികളെ കണ്ടെത്തി നടത്തുന്ന ഒരു നിഗൂഢപദ്ധതിയാണിത്. രഹസ്യ കമ്മ്യൂണിറ്റികള്‍, ഗ്രൂപ്പുകള്‍ ഒക്കെ വഴിയാണ് ഇതു നടക്കുന്നു എന്നു പറയപ്പെടുന്നത്. കൂട്ടത്തോടെ തീരത്തടിഞ്ഞു സ്വയം മരണം വരിയ്ക്കുന്ന നീലത്തിമിംഗലങ്ങളുടെ മരണാസക്തിയെ സൂചിപ്പിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന പേര്. 3ആഹൗലംവമഹല, #f57, #seaofwhales, #4:20 എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളിലൂടെ ആളുകള്‍ ബ്ലൂ വെയില്‍ ഗെയിമിന്റെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇത്തരം ഹാഷ് ടാഗുകള്‍ പരിശോധിച്ച് അവരുടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ച് അഡ്മിനിസ്‌ട്രെറ്റര്‍മാര്‍ ഇവരെ ബ്ലൂ വെയില്‍ കമ്മ്യൂണിറ്റിയിലേക്ക് കഷണിക്കുന്നു. പിന്നീട് ദിവസത്തില്‍ ഒന്ന് എന്ന നിരക്കില്‍ ഓരോ ടാസ്‌കുകള്‍ നല്കുന്നു. രാവിലെ 4:20ന് എഴുന്നേല്ക്കുക, അവര്‍ അയച്ചുകൊടുക്കുന്ന പാട്ടു കേള്‍ക്കുക, ഹോറര്‍ സിനിമ കാണുക എന്നിങ്ങനെ തുടങ്ങി സ്വ്യം മുറിവേല്പ്പിക്കുക ഒടുവില്‍ അമ്പതാം ദിവസം ആകുമ്പോഴേക്കും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുമത്രേ! ഒരര്‍ത്ഥത്തില്‍ ഇത് ഓണ്‍ലൈന്‍ അത്മഹത്യാരാധനാ പ്രസ്ഥാനമാണ്.
2013-ലാണ് ബ്ലൂ വെയില്‍ പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റഷ്യയില്‍ 6 മാസത്തിനിടെ 130 കൗമാരക്കാര്‍ ആത്മഹത്യചെയ്തതാണ് വാര്‍ത്തയായത്. ചില വെബ്‌സൈറ്റുകളിലും ടാബ്‌ലോയിഡ് പത്രങ്ങളിലും വന്ന വാര്‍ത്തകളൊഴിച്ചാല്‍ യഥര്‍ത്ഥത്തില്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ‘നൊവായ ഗസറ്റ’എന്ന റഷ്യന്‍ വെബ്‌സൈറ്റ് ആണ് വാര്‍ത്ത ആദ്യമായി നല്കിയത്. പിന്നീട് ചില ടാബ്ലോയിടുകള്‍ അത് ഏറ്റെടുത്തു. വികോണ്ടാക്തെ (<ഢസീമേസവേല ീൃ ്‌സ.രീാ>) എന്ന റഷ്യന്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റിലെ ചില ഗേമിംഗ് കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് ഇവരെല്ലാവരും എന്നായിരുന്നു വാര്‍ത്ത. 80 മരണങ്ങളെങ്കിലും ബ്ലൂ വെയിലുമായി ബന്ധപ്പെട്ടതാണെന്നും.
ഈ വാര്‍ത്തക്കെതിരെ അന്നു തന്നെ മറ്റൊരു റഷ്യന്‍ വെബ്‌സൈറ്റ് ‘മെഡൂസ’ ലെഖനമെഴുതിയിരുന്നു. ഇത്തരമൊരു സാമാന്യവത്കരണം അടിസ്ഥാന രഹിതമാണെന്നും ഒരേ തരത്തില്‍ വിഷാദരോഗമോ, ആത്മഹത്യ പ്രവണതകളൊ, മാനസിക വിഭ്രാന്തികളോ, വ്യക്തിത്വ വൈകല്യങ്ങളോ ഉള്ള ആളുകള്‍ സമാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കപ്പെടൂന്നത് സ്വാഭാവികമാണ് എന്നായിരുന്നു വാദം. മാത്രമല്ല ഏറ്റവും കൂടുതല്‍ കൗമാര ആത്മഹത്യകള്‍ ഉള്ള രാജ്യങ്ങളിലൊന്നുമാണ് റഷ്യ.
എന്തായാലും ഈ ആത്മഹത്യകളൊന്നും ബ്ലൂ വെയില്‍ ചലഞ്ചില്‍ പങ്കെടുത്തതുകൊണ്ടാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണങ്ങള്‍ക്ക് മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നു താനും. റേഡിയോ ഫ്രീ യൂറോപ്പ് നടത്തിയ അന്വേഷണത്തില്‍ പല ലേഖകരും വ്യാജ അക്കൗണ്ടുകളിലൂടെ ബ്ലൂ വെയില്‍ സംഘത്തിന്റെ ഭാഗമാകന്‍ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പലപ്പോഴും ചില അക്കൗണ്ടുകള്‍ തങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആണ് എന്ന് അവകാശപ്പെട്ടുകൊണ്ട് വന്നെങ്കിലും ഒന്നോ രണ്ടോ ടാസ്‌കുകള്‍ നല്കിയിട്ട് പിന്‍മാറുകയാണുണ്ടായത്. 10 ടാസ്‌കുകളില്‍ കൂടുതല്‍ ഗെയിം കളിച്ചിട്ടുണ്ട് അന്ന് അവകാശപ്പെടുന്ന ആരെയും കണ്ടെത്തുവാനും കഴിഞ്ഞില്ല.
2016 നവംബര്‍ 14-ന് ഫിലിപ് ബെദെല്ക്കിന്‍ എന്ന 21 വയസുകാരന്‍ 15 കൗമാരക്കാരെ ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് റഷ്യയില്‍ അറസ്റ്റ്ചെയ്യപ്പെടുകയുണ്ടായി. ആത്മഹത്യ ചെയ്യുന്നവരെ ‘ജൈവ മാലിന്യങ്ങളാ’യാണ് താന്‍ കാണുന്നതെന്നും ഇത്തരക്കാര്‍ ജീവിച്ചിരിക്കേണ്ടവരല്ല എന്നും അദ്ദേഹം പറഞ്ഞതായും വാര്‍ത്തകള്‍ വന്നു. അതും റിപ്പോര്‍ട്ട് ചെയ്തത് ഒരേയൊരു റഷ്യന്‍ വെബ്‌സൈറ്റ് മാത്രമായിരുന്നു. ഫിലിപ്പിന്റെ അഭിഭാഷകന്‍ പറയുന്നത് ഒരേയൊരു മരണവുമായി ബന്ധപ്പെട്ട കേസുമാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ എന്നാണ്. അവിടെയും കേസ് സമൂഹ്യമാധ്യമങ്ങളിലൂടെ ആത്മഹത്യാ പ്രേരണ നടത്തി എന്നാണ് അല്ലാതെ ഒരു ഗെയിമിനെക്കുറിച്ച് പരാമര്‍ശമില്ല.
അതിനര്‍ത്ഥം ഭയാശങ്കകള്‍ക്ക് യാതൊരടിസ്ഥാനവുമില്ല എന്നല്ല. സൈബര്‍ ലോകത്ത് നിരവധി നിഗൂഢ സംഘങ്ങള്‍, കമ്മ്യൂണിറ്റികള്‍, കള്‍ട്ടുകള്‍, ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റയില്‍വേ ട്രാക്കില്‍ തലവച്ച് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുന്‍പ് സെല്ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത റിന പലെങ്കോവ എന്ന റഷ്യന്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുറന്ന് അവളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചുകൊണ്ട് നിരവധി ഗ്രൂപ്പുകള്‍ വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന, ദാരുണമായ, രക്തപങ്കിലമായ, ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പങ്കുവയ്ക്കുന്ന നിരവധി കമ്മ്യൂണിറ്റികള്‍ ഉണ്ടായി. സീ ഓഫ് വെയില്‍സ്, എഫ്57 തുടങ്ങി നിരവധിയെണ്ണം. എന്നിരുന്നാലും അവയുടെ അഡ്മിനുകള്‍ പറയുന്നത് ഗ്രൂപ്പിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക, അതു വഴി പരസ്യ-വരുമാനം വര്‍ദ്ധിപ്പിക്കുക്ക എന്നതു മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ്. വി.കെ. പോലുള്ള സൈറ്റുകള്‍ പ്രരസ്യം വഴി വരുമാനം ഉണ്ടാക്കുന്നതിന് ഒരുപാട് അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളുകള്‍, പ്രത്യേകിച്ച് കൗമാരക്കാരും കുട്ടികളും എത്തിപ്പെടുന്നു എന്ന കാര്യമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. അത് ഒരു ഗെയിം കളിക്കുന്നതുകൊണ്ടല്ല. സമൂഹത്തില്‍ ആകെയുള്ള മാനസികാരോഗ്യക്കുറവും വൈകാരികമായ അരക്ഷിതാവസ്ഥയുമാണ് കാരണം. നമ്മുടെ ജീവിതകൃമവും സമൂഹ്യ വ്യവസ്ഥിതിയും എല്ലാം ഇതില്‍ പങ്കു വഹിക്കുന്നുണ്ട്. കേരളത്തില്‍ ആത്മഹത്യാനിരക്ക് 23.9 ശതമാനമാണ്. ദേശീയ നിരക്ക് 10.6 ശതമാനമാണെന്നോര്‍ക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് 15-നും 29-നും ഇടയില്‍ പ്രായമുള്ളവരാണ്. 30-49 പ്രായക്കാരാണ് തൊട്ടു പിന്നില്‍.
ആത്മഹത്യക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടൂന്നത് സാമ്പത്തിക പ്രശ്‌നങ്ങളും രോഗങ്ങളും തൊഴിലില്ലായ്മയുമൊക്കെ ആണെങ്കിലും കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മഹത്യയ്ക്ക് കാരണം ഇതാകാന്‍ വഴിയില്ല. കുടുംബ പ്രശ്‌നങ്ങളും ഏകാന്തതയും ലൈംഗീക ചൂഷണങ്ങളും വൈകാരിക അരക്ഷിതാവസ്ഥയുമാണ് ഭൂരിപക്ഷം കുട്ടികളെയും കൗമാരക്കാരേയും ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. തിരക്കിട്ട ജീവിതപ്പാച്ചിലില്‍, ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്വന്തം മക്കളെ ഒന്നു പരിഗണിക്കാനോ അവര്‍ക്കാവശ്യമായ വൈകാരിക പിന്തുണ നല്കുവാനോ രക്ഷിതാക്കള്‍ക്കു കഴിയുന്നില്ല. വീടിനു പുറത്ത് ഒന്നിറങ്ങാന്‍, സൗഹ്രദ വലയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പുറത്തുപോയി കളിക്കാന്‍ ഒന്നും നമ്മുടെ ബാല്യങ്ങളെ നാം അനുവദിക്കാറില്ല. വീടിന്റെ ഏകാന്തതയില്ക്ക് ഒതുങ്ങിക്കൂടുന്ന അവര്‍ വൈകാരികാരിക പ്രശങ്ങള്‍ക്ക് സൈബര്‍ ലോകത്ത് പരിഹാരം കണ്ടെത്താനാകും ശ്രമിക്കുക. ഒരേ മാനസിക നിലയുള്ള ആളുകളായിരിക്കും സൈബര്‍ ഇടങ്ങളില്‍ ഒത്തുകൂടാന്‍ സാധ്യത എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഹിംസയേയും, ആത്മഹത്യയേയും, കൊലപാതകത്തേയും എല്ലാം മഹത്വവത്കരിക്കുന്ന കമ്മ്യൂണിറ്റികളിലേക്ക്. ജീവിതത്തിന്റെ നിരര്‍ത്ഥകത പ്രഘോഷിക്കുന്ന നിഗൂഢ ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അപകടകരമായ മാനസിക വ്യാപാരങ്ങളിലേക്ക് സ്വയം ഹത്യയിലേക്ക് അവര്‍ എത്തപ്പെടാം. പക്ഷേ അതിനു കാരണം ഇന്റര്‍നെറ്റോ, ഗെയിമുകളൊ, ബ്ലൂ വെയിലോ ഒന്നുമല്ല ഒരു തലമുറയെ അനാഥരായി, അരക്ഷിതരായി വളരാന്‍ വിട്ട നമ്മളൊരോരുത്തരുമാണ്.
മാസങ്ങളായി ഒരു കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടായിട്ടും ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍. പല ആത്മഹത്യാ ശ്രമങ്ങളും സ്വയം മുറിവേല്പ്പിക്കലുകളും, ഉറക്കമില്ലാത്ത രാത്രികളും ശ്രദ്ധയില്‍ പെട്ടിട്ടും വേണ്ട ചികിത്സയും ശ്രദ്ധയും കൊടുക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ആ മരണത്തിന്റെ ഉത്തരവാദിത്തം നമ്മുടേതുകൂടിയാണ്. ബ്ലൂ വെയില്‍, ചെകുത്താന്‍ സേവ, അന്ധകാര ബാന്ധവങ്ങള്‍ എല്ലാം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്.
ആത്മഹത്യകള്‍ വൈയക്തികദുരന്തങ്ങള്‍ മാത്രമല്ല. അതിനു കാരണമായേക്കാവുന്ന സമൂഹിക, സാമ്പത്തിക സാംസ്‌കാരിക കാരണങ്ങള്‍ ഒരുക്കുന്ന നയങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടങ്ങള്‍ക്കും വിദ്യാഭ്യാസ സംവിധാനത്തിനുമെല്ലം വലിയ ഉത്തരവാദിത്തമുണ്ട്. ആരും അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്ത ഉത്തരവാദിത്തങ്ങള്‍. അത് ഒരു ഗെയിം നിരോധിച്ചാല്‍ തീരുന്നതല്ല. ബ്ലൂ വെയില്‍ പോലുള്ള സംഗതികള്‍ ഉണ്ടെങ്കില്‍ തന്നെ അത് നിരോധിക്കാനാകുന്ന ഒരു ‘ആപ്പ്’ അല്ല എന്നു തിരിച്ചറിയാന്‍ പോലും ഭരണകൂടത്തിനു കഴിയുന്നില്ലെങ്കില്‍ അത് അപകടകരമായ സാധ്യതകളാണൊരുക്കുന്നത്. അതുകൊണ്ട് ബ്ലൂ വെയില്‍ ഭീതി ഒരു അവസരമായി കാണണം. ജീവിതത്തിന്റേയും സൈബര്‍ ലോകത്തിന്റേയും ഹതാശമായ ഏകാന്ത സ്ഥലികളിലേക്ക് നമ്മുടെ ബാല്യകൗമാരങ്ങള്‍ എത്തിപ്പെടുന്നതെന്തുകൊണ്ടെന്ന് മനസിലാക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്താന്‍ നമുക്കും ഭരണകൂടത്തിനും സാധിച്ചാല്‍ എത്ര നന്നായിരുന്നു.
This article was first published in Mangalam Daily on 21/10/2017